April 19, 2025
  • April 19, 2025
Breaking News
  • Home
  • Uncategorized
  • എരഞ്ഞോളിയില്‍ ആറുവയസ്സുകാരിയടക്കം 10 പേരെ നായ് കടിച്ചു

എരഞ്ഞോളിയില്‍ ആറുവയസ്സുകാരിയടക്കം 10 പേരെ നായ് കടിച്ചു

By editor on January 18, 2024
0 67 Views
Share

എരഞ്ഞോളിയില്‍ ആറുവയസ്സുകാരിയടക്കം 10 പേരെ നായ് കടിച്ചു

തലശ്ശേരി: എരഞ്ഞോളി പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ തെരുവു നായ് പത്തോളം പേരെ കടിച്ചുപരിക്കേല്‍പിച്ചു. ആറുവയസ്സുകാരി മുതല്‍ 60കാരനടക്കമുള്ളവരെ തലങ്ങും വിലങ്ങും ഓടി നായ് ആക്രമിക്കുകയായിരുന്നു.

കൈക്കും കാലിനും ഗുഹ്യഭാഗങ്ങളിലും കടിയേറ്റ പരിക്കുകളുമായി പത്തു പേരും തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ ചികിത്സക്കെത്തി. യു.കെ.ജി വിദ്യാര്‍ഥിനി കൃഷ്ണപുരം പാര്‍വണ (ആറ്), പാര്‍വണയുടെ ഇളയമ്മ പ്രേമജ (58), ചുങ്കത്തെ വിജയൻ (58), ഇളയടത്ത് മുക്കിലെ കണ്ണോത്ത് വലിയപറമ്ബില്‍ അനന്യ (15), പാലയാട്ടെ പത്മിനി നിവാസില്‍ മഹേഷ് (50), ചോനാടം അണ്ടിക്കമ്ബനിക്കടുത്ത കച്ചവടക്കാരൻ സുശാന്ത് (58), ചോനാടം ബല്ല അപാര്‍ട്ട്മെന്റ് ഉടമ ജോര്‍ജ് (65), ചോനാടം വാഴയില്‍ വീട്ടില്‍ ശ്രേയ (20) എന്നിവര്‍ക്കാണ് കടിയേറ്റത്. കോറോത്ത് പീടികക്കടുത്ത് സ്കൂള്‍ ബസ് കാത്തു നില്‍ക്കുന്നതിനിടെയാണ് പാര്‍വണയെ നായ് കടിച്ചത്.

കുട്ടിക്ക് ഷോള്‍ഡറിനും പൃഷ്ടഭാഗത്തും ആഴത്തില്‍ മുറിവേറ്റു.

 

പരിക്കേറ്റ് ആശുപത്രിയിലെത്തിയവരെ എരഞ്ഞോളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.പി. ശ്രീഷ സന്ദര്‍ശിച്ചു. പഞ്ചായത്തില്‍ വര്‍ധിച്ചു വരുന്ന തെരുവു നായ് ശല്യം നിയന്ത്രിക്കാൻ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. കോവിഡിന് ശേഷമാണ് നായ്ക്കള്‍ കൂടിയത്. ബുധനാഴ്ച രാവിലെ 8.30 മുതലാണ് വിറളിപിടിച്ചോടിയ നായ് ബസ് കാത്തുനിന്നവരെയും വഴിയാത്രികരെയും വീട്ടുമുറ്റത്ത് നിന്നവരെയും ഉള്‍പ്പെടെ ആക്രമിച്ചത്. ജോലിക്കായി ചോനാടം ഭാഗത്ത് എത്തിയപ്പോഴാണ് പാലയാട്ടെ മഹേഷിന് കടിയേറ്റത്. ഭയവിഹ്വലരായ നാട്ടുകാര്‍ അക്രമിയായ നായെ പിന്നീട് തല്ലിക്കൊന്നു.

 

Leave a comment

Your email address will not be published. Required fields are marked *