April 16, 2025
  • April 16, 2025
Breaking News
  • Home
  • Uncategorized
  • *സീരിയൽ താരം അപർണ നായര്‍ മരിച്ചനിലയില്‍*

*സീരിയൽ താരം അപർണ നായര്‍ മരിച്ചനിലയില്‍*

By on September 1, 2023 0 632 Views
Share

 

*സീരിയൽ താരം അപർണ നായര്‍ മരിച്ചനിലയില്‍*

 

തിരുവനന്തപുരം: സീരിയൽ താരം അപർണ നായരെ മരിച്ചനിലയിൽ കണ്ടെത്തി. കരമന തളിയിലെ വീട്ടില്‍ തൂങ്ങി മരിച്ചനിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്.  അസ്വാഭാവിക മരണത്തിന് പൊലീസ് കേസ് എടുത്തു.മൃതദേഹം സ്വകാര്യ ആശുപത്രി  മോർച്ചറിയിലേക്ക് മാറ്റി. വീട്ടുകാര്‍ ഉടനെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. വീട്ടിൽ അമ്മയും സഹോദരിയുമാണ് ഉണ്ടായിരുന്നത്. കരമന പൊലീസിനാണ് അന്വേഷണച്ചുമതല.

 

ആത്മസഖി, ചന്ദനമഴ,ദേവസ്പർശം, മൈഥിലി വീണ്ടും വരുന്നു തുടങ്ങിയ സീരിയലുകളില്‍ അഭിനയിച്ചിട്ടുണ്ട്. കോടതി സമക്ഷം ബാലൻ വക്കീൽ, കല്‍ക്കി,  മേഘതീർഥം,അച്ചായൻസ്, മുദ്ദുഗൗ എന്നീ സിനിമകളിലും അഭിനയിച്ചു. സഞ്ജിതാണ് ഭര്‍ത്താവ്. രണ്ടുമക്കളുണ്ട്.

Leave a comment

Your email address will not be published. Required fields are marked *