April 16, 2025
  • April 16, 2025
Breaking News
  • Home
  • Uncategorized
  • തലശ്ശേരി നഗരസഭ ചെയർപേഴ്സൺ കെ എം ജമുനാറാണി ടീച്ചറുടെ അധ്യക്ഷതയിൽ നഗരസഭ ഓഫീസിൽ ചേർന്ന ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി യോഗത്തിൽ പങ്കെടുത്തവരും തീരുമാനങ്ങളും.

തലശ്ശേരി നഗരസഭ ചെയർപേഴ്സൺ കെ എം ജമുനാറാണി ടീച്ചറുടെ അധ്യക്ഷതയിൽ നഗരസഭ ഓഫീസിൽ ചേർന്ന ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി യോഗത്തിൽ പങ്കെടുത്തവരും തീരുമാനങ്ങളും.

By on June 27, 2024 0 248 Views
Share

 

1. തലശ്ശേരി പുതിയ ബസ്റ്റാൻഡിൽ ചിലക്രമീകരണങ്ങൾഏർപ്പെടുത്താൻതീരുമാനിച്ചു. കോഴിക്കോട് ഭാഗത്തു നിന്നും വരുന്ന ദീർഘാദൂര ബസുകൾ ലോഗൻസ് റോഡ് വഴി – മണവാട്ടി ജംഗ്ഷൻ വഴി സ്റ്റാൻഡിനകത്തു പ്രവേശിക്കാതെ പഴയ ട്രാഫിക് ഐലൻഡിനു സമീപം നിർത്തി ആളുകളെ കയറ്റിയ ശേഷം ഓട്ടോ സ്റ്റാൻഡിനു സമീപത്തു കൂടി ഒ വി റോഡിലേക്ക് പോകേണ്ടതാണ്.
2. കണ്ണൂരിലേക്ക് പോകുന്ന ഓർഡിനറി ബസുകൾ നിലവിലുള്ളതുപോലെ സ്റ്റാൻഡിൽ നിന്നും ആളുകളെ കയറ്റി തിരുവങ്ങാട് വില്ലേജ് ഓഫീസിനു മുൻ വശത്തു കൂടെ പുറത്തേക്കു പോകേണ്ടതാണ്.
3. മമ്പറം – അഞ്ചരക്കണ്ടി – അണ്ടല്ലൂർ ബസ്സുകൾ പഴയ പോലെ ലോഗൻസ് റോഡ്- മണവാട്ടി ജംഗ്ഷൻ വഴി പച്ചക്കറി സ്റ്റാൻഡിനടുത്തുള്ള സിറ്റി ബസ് സ്റ്റാൻഡിൽ പ്രവേശിക്കേണ്ടതാണ്. ഈ ബസുകൾ എൻ സി സി റോഡ് വഴി സ്റ്റാൻഡിൽ കയറിയാൽ കർശന നിയമ നടപടി സ്വീകരിക്കുന്നതാണ്. പച്ചക്കറി സ്റ്റാന്റി നടുത്തുള്ള സിറ്റി ബസ് സ്റ്റാൻഡിൽ ബസുകൾക്കും പൊതുജനങ്ങൾക്കും ബുദ്ദിമുട്ടുണ്ടാക്കുന്നരീതിയിലുള്ള പഴം – പച്ചക്കറി കച്ചവടം നിയന്ത്രിക്കുന്നതാണ്.
4. കോഴിക്കോട് ഭാഗത്തേക്ക്‌ പോകുന്ന ദീർഘ ദൂര ബസുകൾക്ക് വേണ്ടി വടകര ബസ് ലോബിക്ക് സമീപം ഒരു പുതിയ ബസ് ലോബി നിർമ്മിക്കുന്നതാണ്.
5. എൻ സി സി റോഡിൽ നിന്നും ബസ് സ്റ്റാൻഡിൽ കയറുന്ന ഭാഗത്തു ബസ്സുകളുടെ വേഗം നിയന്ത്രിക്കാൻ സ്പീഡ് ബ്രേക്കർ സ്‌ഥാപിക്കും.
6. ബസ്സ്റ്റാൻഡിൽ വെച്ചു വാഹനങ്ങളുടെ ടയർ മാറ്റു ന്നതുൾപ്പെടെ റിപ്പേറിങ് നടത്തുന്നത് പൂർണമായും നിരോധിക്കും. ശ്രദ്ധയിൽ പെട്ടാൽ കർശന നിയമ നടപടി സ്വീകരിക്കും.
7. തലശ്ശേരിയിൽ ഏറ്റവും കൂടുതൽ വിനോദ സഞ്ചാരികൾ എത്തിച്ചേരുന്ന കടൽപാലത്തിനു സമീപം വാഹനങ്ങൾ അനിയന്ത്രിതമായി ഓടിക്കുന്നതുകൊണ്ടും, പാർക്ക്‌ ചെയ്യുന്നതുകൊണ്ടും പൊ തുജനങ്ങൾക്ക് ഉണ്ടാവുന്ന ബുദ്ദിമുട്ട് പരിഹരിക്കാൻ(കാർണിവല്ലിന്റെ ഭാഗമായി ഫുഡ്‌ കോർട്ട് നടക്കുമ്പോൾ ചെയ്തതുപോലെ) വൈകുന്നേരം 3 മണി മുതൽ പുലർച്ചെ 3മണിവരെ ഈ ഭാഗത്തു വാഹന ഗതാഗതം നിരോധിക്കുവാൻ യോഗം ശുപാർശ ചെയ്തു.
8. നഗരസഭ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന സീബ്ര ലൈൻ പദ്ധതിയിൽ ഉൾപ്പെടുത്തി പഴയ ബസ് സ്റ്റാൻഡിലെ പാർക്കിംഗ് ഏരിയ ക്രമപ്പെടുത്തി വരക്കും. കൂടാതെ അവിടെ പാർക്ക്‌ ചെയ്യുന്ന ബസുകളെ ഓട്ടോ സ്റ്റാൻഡിന്റെ എതിർവശം zygo മൊബൈൽ ഷോപ്പിന് മുൻവശത്തേക്ക് മാറ്റും.

 

 

9. തലശ്ശേരി നഗരസഭ ഒരു കോടി രൂപ ചിലവിൽ നടപ്പാക്കുന്ന എം ജി റോഡ് നവീകരണ പ്ലാൻ യോഗം ചർച്ച ചെയ്തു. ഇതിനു ബുദ്ദിമുട്ട് ഉണ്ടാക്കാത്ത രീതിയിൽ എം ജി റോഡിൽഇരു ചക്ര വാഹനങ്ങൾക്ക് സൗജന്യമായി പാർക്കു ചെയ്യാവുന്ന രീതിയിൽ റോഡിന്റെ വശങ്ങളിൽ മാർക്ക് ചെയ്യും.
10. സംഗമം ജംഗ്ഷനിൽ ഒരു ബസ് വേ നിർമ്മിക്കും.
11. പോസ്റ്റ്‌ ഓഫീസ് റോഡിൽ ഇരു വശത്തും വാഹനങ്ങൾ പാർക്കു ചെയ്യുന്നതു കൊണ്ടുള്ള ബുദ്ദി മുട്ട് ഒഴിവാക്കാൻ പാർക്കിംഗ് ഒരുവശത്തു മാത്രം ക്രമീകരിക്കും.
12. തലശ്ശേരി ജനറൽആശുപത്രിക്ക് മുൻവശത്തു casuality ക്ക് പോകുന്ന വഴിക്ക് ഓട്ടോറിക്ഷകൾ നിയന്ത്രണമില്ലാതെ പാർക്കു ചെയ്യുന്നത് കൊണ്ടു casuality ക്ക് പോകേണ്ട ആംബുലൻസ് ഉൾപ്പെടെയുള്ള എമർജൻസി വാഹനങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നതിനാൽ അവിടെ പാർക്ക്‌ ചെയ്യുന്ന ഓട്ടോറിക്ഷ കൾക്കും, മറ്റു വാഹനങ്ങൾക്കും നിയന്ത്രണം ഏർപ്പെടുത്തും.
13. ബസ്സ്റ്റാൻഡിന്റെ മദ്ധ്യഭാഗത്തു സതീദേവി എം പി യുടെ ഫണ്ട്‌ കൊണ്ട് നിർമിച്ച ഷെൽട്ടർ നവീകരിച്ചു പേരാവൂർ -കൊട്ടിയൂർ ഭാഗത്തേക്ക്‌ പോകുന്ന ബസുകൾക്ക് അവിടെ ഒരു ട്രാക്ക് അനുവദിക്കും. കൊട്ടിയൂർ ഉത്സവസീസണിൽ കെ എസ്‌ ആർ ടി സി ക്കുപ്രസ്തുതസ്‌ഥലത്തു രണ്ട് ട്രാക്ക് അനുവദിക്കും.കൊട്ടിയൂർ ഉത്സസവസീസണിൽ KSRTC ഉൾപ്പെടെ എല്ലാബസ്സുകളും ഇവിടെ നിന്നുമാത്രമേ ആളുകളെ കയറ്റാൻ പാടുള്ളു.
14. ഓട്ടോറിക്ഷകളുടെ TMC നമ്പർ പരിശോധന മോട്ടോർ വാഹന വകുപ്പ് ഒന്നാം ഘട്ടം പൂർത്തീകരിച്ചു.ബാക്കി എത്രയും പെട്ടന്ന് പൂർത്തികരിച്ചു പുതിയ TMC നമ്പറുകൾ നൽകാനുള്ള നടപടികൾ വേഗത്തിലാക്കാനും തീരുമാനിച്ചു.
15. തലശ്ശേരി പഴയ ബസ്സ്റ്റാൻഡിൽ എം ജി റോഡിൽ BEMP സ്കൂളിന് മുൻവശത്തു PERICAN CROSSING സ്‌ഥാപിക്കാൻ വേണ്ടി തലശ്ശേരി ASP നൽകിയ കത്ത് യോഗം ചർച്ച ചെയ്തു. ഉടൻ ആരംഭിക്കാൻ പോകുന്ന എം ജി റോഡ് നവീകരണ പ്രവൃത്തി പൂർത്തി യാകുന്ന മുറക്ക് പരിശോധിച്ചു ആവശ്യമായ നടപടികൾ സ്വീകരിക്കാൻ തീരുമാനിച്ചു.

യോഗത്തിൽ വൈസ് ചെയർമാൻ എം വി ജയരാജൻ, നഗരസഭ സെക്രട്ടറി സുരേഷ്‌കുമാർ എൻ,നഗരസഭ എക്സിക്യൂട്ടീവ് എഞ്ചിനീയർ രാഗേഷ് പി ,പോലീസ് -മോട്ടോർ വാഹന – റവന്യൂ -നഗരസഭ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു

Leave a comment

Your email address will not be published. Required fields are marked *