April 16, 2025
  • April 16, 2025
Breaking News
  • Home
  • Uncategorized
  • ലഹരിക്കെതിരെ പോരാടുവാൻ കൂടക്കടവ് നിവാസികൾ

ലഹരിക്കെതിരെ പോരാടുവാൻ കൂടക്കടവ് നിവാസികൾ

By on June 28, 2024 0 150 Views
Share

 

 

 

 

 

 

മുൻപെങ്ങുമില്ലാത്തവിധം ലഹരി ഉപയോഗവും അതിന്റെ വിപണവും വർധിച്ചുവരുന്ന സാഹചര്യത്തിൽ,
പ്രത്യകിച്ചു ഈ അടുത്ത ദിവസങ്ങളിൽ ലഹരി വസ്തുക്കളുമായി പിടിയിൽ അകപെട്ടവരിൽ ചില കൂടകടവ് പ്രദേശവാസികളായ ചെറുപ്പക്കാരും പെട്ടതിന്റെ പശ്ചാത്തലത്തിൽ വാർഡ് മെമ്പർ മാരുടെയും രാഷ്ട്രീയ, സാമൂഹ്യ സാംസ്കാരിക മത രംഗത്തുള്ളവരെ എല്ലാം ഉൾപ്പെടുത്തി മുഴപ്പിലങ്ങാട് കൂടകടവിൽ ‘ദയാനഗർ കൾച്ചറൽ സെന്ററിൽ’ ഇന്ന് ലോക ലഹരി വിരുദ്ധ ദിനത്തിൽ ‘കൂടകടവ് ജനകീയ സൗഹൃദ വേദി’യുടെ യോഗം ചെരുകയുണ്ടായി

 

 

 

കഞ്ചാവ് മയക്കുമരുന്ന് മാഫിയകൾ നാടിനെ നശിപ്പിക്കുവാൻ കച്ചകെട്ടി ഇറങ്ങുമ്പോൾ ഇതിനെതിരെ പ്രതിരോധം തീർക്കുവാനും,പോലീസിന്റെയും എക്സയ്‌സിന്റെയും സഹകരണത്തോടെ
ഏത്‌ വിധേനയും ലഹരിക്കെതിരെയും ഇത് വിപണനം നടത്തുന്നവർക്കെതിരെയും ഒറ്റക്കെട്ടായി നാടും നാട്ടുകാരും മുന്നിട്ടിറങ്ങുകയാണ്.

രാത്രികാലങ്ങളിൽ ആളൊഴിഞ്ഞ പ്രദേശങ്ങളിൽ തമ്പടിക്കുന്നവരെ ഒഴിവാക്കുവാനും രാത്രികാലങ്ങളിലെ അനാവശ്യ കൂട്ടുകൂടലുകൾ ഒഴിവാക്കുവാനും അത്തരം ആളുകളെ താക്കീത്‌ ചെയ്യുവാനും യോഗം തീരുമാനിച്ചു,
മുന്നറിയിപ്പുകളെ അവഗണിച്ച് ലഹരി പദാർത്ഥങ്ങൾ ഉപയോഗിക്കുന്നവരും വിൽപ്പന നടത്തുന്നവരെയും പ്രദേശവാസികൾ ഒറ്റക്കെട്ടായി നേരിടുവാനും യോഗം തീരുമാനിച്ചു,
ഇത്തരം ലഹരി ഉപയോഗിക്കുന്നവരെയും അതിന് സഹായം ചെയ്യുന്നവരെയും പൊതുസമൂഹത്തിന്റെ മുന്നിൽ പരസ്യമായി കൊണ്ടുവരാനും യോഗ തീരുമാനമെടുത്തു,

വിവിധ പ്രദേശങ്ങളിൽ ഇതിനെതിരെ പ്രതികരിക്കുന്ന യുവാക്കളെ ഉൾപ്പെടുത്തികൊണ്ട് വിപുലമായ കൂട്ടായ്മകൾ ഉണ്ടാക്കുവാനും, സ്ത്രീകളുടെയും കുട്ടികളുടെയും യോഗങ്ങൾ പ്രത്യേകം പ്രത്യേകം വിളിച്ചുചേർക്കുവാനും തീരുമാനം ആയി,
വീടുകൾ തോറും സർവേ നടത്തുവാനും എല്ലാ കുടുംബങ്ങളെയും ലഹരിക്കെതിരെയുള്ള ഈ ഒരു പ്രതിരോധത്തിൽ പങ്കാളികൾ ആക്കാനും യോഗം തീരുമാനിച്ചു

വാർഡ് മെമ്പർ പി കെ അർഷാദിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വാർഡ് മെമ്പർമാരായ തറമ്മൽ നിയാസ്, സിഎം നജീബ്,
പി പി മുസ്തഫ(സെക്രട്ടറി സീതി പള്ളി )വൈസ് പ്രസിഡന്റ്‌ റഹീം തറമ്മൽ, ജലീൽ, റയീസ് ഉമ്മലിൽ,രാജേഷ് കെ,ഉഷ പി, (ജി എസ് എസ് ക്ലബ്‌ ),ബഷീർ എ പി,നിതീഷ് കെ , രാജീവൻ എൻ, ജമാലുദ്ധീൻ പി വി, മുഹമ്മദ്‌ സഹദ് കെ ,
റഫീഖ് പി,(ബീച്ച് മസ്ജിദ് ),
ബഷീർ ടി കെ (BCC ക്രിക്കറ്റ് ക്ലബ്‌, മുഴപ്പിലങ്ങാട് )
പി കെ ഫസൽ എന്നിവർ ചർച്ചയിൽ പങ്കെടുത്തു സംസാരിച്ചു
പി എ ഫൈസൽ (ദയാനഗർ) സ്വാഗതവും
ASI സത്യൻ പോലീസ്(വി പി ആർ ക്ലബ്‌ )നന്ദിയും പറഞ്ഞു

Leave a comment

Your email address will not be published. Required fields are marked *