April 16, 2025
  • April 16, 2025
Breaking News
  • Home
  • Uncategorized
  • ലോക ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി ഒപ്പ് ശേഖരണവും ക്യാമ്പയിനും സംഘടിപ്പിച്ചു

ലോക ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി ഒപ്പ് ശേഖരണവും ക്യാമ്പയിനും സംഘടിപ്പിച്ചു

By on June 28, 2024 0 100 Views
Share

 

 

 

“ലഹരിക്കെതിരെ ഞാൻ കാവലാൾ “നിങ്ങളോ “എന്ന സന്ദേശമുയർത്തികൊണ്ട്
സെന്റ് ജോസഫ് ഹയർസെക്കൻഡറി സ്കൂളിന്ടെ ആഭിമുഖ്യത്തിൽ ലോക ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി പൊതുജനങ്ങളിൽ നിന്നും ഒപ്പ് ശേഖരണ ക്യാമ്പയിൻ സംഘടിപ്പിച്ചു. തലശ്ശേരി എസ് ഐ അഷ്റഫ് എ ഉദ്ഘാടനം ചെയ്തു, സ്കൂൾ ഹെഡ്മാസ്റ്റർ ജെൻസൺ സി ആർ സ്വാഗതം പറഞ്ഞു,സ്കൂൾ പ്രിൻസിപ്പൽ ഡെന്നി ജോൺ അധ്യക്ഷൻ ആയിരുന്നു, തലശ്ശേരി സൗത്ത് എ ഇ ഒ സുജാത ഇ പി മുഖ്യാതിഥിയായിരുന്നു. എൻ സി സി, എസ് പി സി, ജെ ആർ സി, ലിറ്റിൽ കൈറ്റ്സ്, ആന്റി ഡ്രഗ് ക്ലബ്, സോഷ്യൽ സയൻസ് ക്ലബ്ബ്, സയൻസ് ക്ലബ്ബ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിപാടികൾ സംഘടിപ്പിച്ചത്. ലഹരിക്കെതിരെയുള്ള പ്രവർത്തനങ്ങളിൽ ഐക്യദാർഢ്യം രേഖപ്പെടുത്തി തലശ്ശേരി നഗരത്തിലെ ആയിരത്തോളം പൊതുജനങ്ങൾ ഒപ്പു ശേഖരത്തിൽ പങ്കെടുത്തു.

 

Leave a comment

Your email address will not be published. Required fields are marked *