April 16, 2025
  • April 16, 2025
Breaking News
  • Home
  • Uncategorized
  • ഒ.ആബു അനുസ്മരണവും അവാർഡ് ദാനവും 9ന്

ഒ.ആബു അനുസ്മരണവും അവാർഡ് ദാനവും 9ന്

By on July 6, 2024 0 71 Views
Share

 

 

തലശ്ശേരി: മാപ്പിള കലാകേന്ദ്രം – തലശ്ശേരിയുടെ ആഭിമുഖ്യത്തിൽ നടത്തിവരുന്ന പ്രശസ്തമാപ്പിളപ്പാട്ട് രചയിതാവും ഗ്രന്ഥകാരനുമായ ഒ.ആബു സാഹിബിൻ്റെ നാല്പത്തിനാലാം അനുസ്മരണവും, ഗായകൻ എം.വസന്തകുമാറിന് പതിനഞ്ചാമത് ഒ.അബു സ്മാരക അവാർഡ് സമർപ്പണവും ജൂലായ് 9 ന് ചൊവ്വാഴ്ച വൈകു. 3.30 നടക്കും. തലശ്ശേരി പാർക്കോ റസിഡൻസിയിൽ പ്രസിഡൻ്റ് പ്രൊഫ.എ.പി.സുബൈറിൻ്റെ അധ്യക്ഷതയിൽ നടക്കുന്ന ചടങ്ങ് പ്രശസ്ത സിനിമാ-നാടക നടി നിലമ്പൂർ ആയിഷ ഉദ്ഘാടനം ചെയ്യും.

 

 

 

കേരള മാപ്പിള കലാ അക്കാദമി സംസ്ഥാന ഉപാധ്യക്ഷൻ ആർ.കെ. പൂവ്വത്തിങ്കൽ അനുസ്മരണ ഭാഷണം നടത്തും. മമ്പറം ദിവാകരൻ, ടി.കെ.ഡി. മുഴപ്പിലങ്ങാട്, എൻ.ഹരിദാസ്, അനീഷ് പാതിരിയാട്, പി.എം.അഷറഫ്, സി.എൻ.മുരളി, എ.കെ.ഇബ്രാഹിം, ജാഫർ ജാസ്, കെ.മുസ്തഫ, അലി വലിയേടത്ത് തുടങ്ങിയവർ സംസാരിക്കും. ജന. സെക്രട്ടറി ഉസ്മാൻ പി. വടക്കുമ്പാട് സ്വാഗതവും, ബക്കർ തോട്ടുമ്മൽ നന്ദിയും പറയും. തുടർന്ന് ആബു സാഹിബ് രചിച്ച ഗാനങ്ങളുടെ ആലാപനം നടക്കും.

Leave a comment

Your email address will not be published. Required fields are marked *