April 16, 2025
  • April 16, 2025
Breaking News
  • Home
  • Uncategorized
  • വായന പക്ഷാചരണം സമാപിച്ചു

വായന പക്ഷാചരണം സമാപിച്ചു

By on July 8, 2024 0 104 Views
Share

 

 

തലശ്ശേരി:വയലളം റീഡേർസ് സെൻ്ററിൽ വായന പക്ഷാചരണ പരിപാടികൾ സമാപിച്ചു.
സമാപനത്തോടനുബന്ധിച്ചു വൈക്കം മുഹമ്മദ് ബഷീർ, ഐ.വി. ദാസ് അനുസ്മരണം നടന്നു.

ഗായകനും സാംസ്കാരിക പ്രവർത്തകനുമായ എം.മുസ്തഫ മാസ്റ്റർ
ബഷീർ അനുസ്മരണ പ്രഭാഷണം നടത്തി.
ചതുർഭാഷാ നിഘണ്ടു രചയിതാവ് ഞാറ്റ്യേല ശ്രീധരൻ ഐ.വി. ദാസിനെ അനുസ്മരിച്ചു സംസാരിച്ചു.

 

ബാലവേദി പ്രസിഡണ്ട് അദ്വൈത് പ്രകാശ് ബഷീർ വായനാനുഭവം പങ്കുവെച്ചു.

വൈസ് പ്രസിഡണ്ട് സുരേഷ് കോമത്ത് അധ്യക്ഷത വഹിച്ച ചടങ്ങിനു
റീഡേർസ് സെൻ്റർ സെക്രട്ടറി എ.കെ. ചന്ദ്രൻ സ്വാഗതവും
വനിതാവേദി പ്രസിഡണ്ട് സുജിത രായരോത്ത് നന്ദിയും പറഞ്ഞു.

Leave a comment

Your email address will not be published. Required fields are marked *