April 16, 2025
  • April 16, 2025
Breaking News
  • Home
  • Uncategorized
  • കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ സംവരണം അട്ടിമറിച്ചു; നിയമിച്ചത് നാല് അസിസ്റ്റൻ്റ് പ്രൊഫസര്‍മാരെ

കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ സംവരണം അട്ടിമറിച്ചു; നിയമിച്ചത് നാല് അസിസ്റ്റൻ്റ് പ്രൊഫസര്‍മാരെ

By on July 11, 2024 0 95 Views
Share

 

 

 

കോഴിക്കോട്: കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ സംവരണം അട്ടിമറിക്കാന്‍ കൃത്രിമ അധ്യാപക തസ്തിക നിയമിച്ച് നിയമനം നടന്നു. സര്‍വകലാശാല ഫിസിക്കല്‍ ഫിസിക്കൽ എജ്യൂക്കേഷൻ വിഭാഗത്തിലാണ് അസിസ്റ്റന്റ് പ്രൊഫസറുടെ അധിക തസ്തിക സൃഷ്ടിച്ച് നിയമനം നടത്തിയത്. നാല് അധിക തസ്തികകള്‍ സൃഷ്ടിച്ചാണ് നിയമനങ്ങള്‍. സൃഷ്ടിച്ചത് യുജിസി റെഗുലേഷനില്‍ ഇല്ലാത്ത ഖൊ ഖൊ, കബഡി, അത് ലറ്റിക്‌സ് വിഭാഗങ്ങളില്‍ അസിസ്റ്റന്റ് പ്രൊഫസര്‍മാരെയാണ്. 2022ലെ താല്‍കാലിക നിയമനം ഇതുവരെ റദ്ദാക്കിയില്ല. എസ് ടി വിഭാഗത്തിന് നല്‍കേണ്ട നിയമനത്തില്‍ ജനറല്‍ വിഭാഗത്തില്ലുള്ളവരെയാണ് പരിഗണിച്ചത്.

 

 

 

നിയമനത്തിന് ശുപാര്‍ശ ചെയ്ത അധ്യാപകന്‍ മാതൃ സര്‍വ്വകലാശാലയായ കാലടിയിലേക്ക് മടങ്ങി. വാര്‍ത്ത പുറത്തുവന്നാല്‍ തനിക്കെതിരെ നടപടിയുണ്ടാകുമോ എന്ന് ഭയന്നാണ് ഇദ്ദേഹം സ്ഥലംമാറി പോയതെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു. അനധികൃത നിയമനം ചോദ്യം ചെയ്തതിനെ തുടര്‍ന്ന് ഈ അധ്യാപകന്‍ മാനസികമായി പീഡിപ്പിച്ചെന്നും വിദ്യാര്‍ഥികള്‍ പറഞ്ഞു.

2019-ല്‍ 116 അധ്യാപകരെ നിയമിച്ചത് സംവരണ നിയമങ്ങള്‍ ലംഘിച്ചാണെന്നും റൊട്ടേഷന്‍ വീണ്ടും തയ്യാറാക്കി അര്‍ഹരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് നിയമനം നല്‍കണമെന്നും ഹൈക്കോടതി വിധിച്ചിരുന്നു. ഈ വിധി സുപ്രീംകോടതി അംഗീകരിച്ചെങ്കിലും സര്‍വ്വകലാശാല ഒരു നടപടിയുമെടുത്തിട്ടില്ല. അതിനിടെയാണ് നിലവിലുള്ള ഒഴിവുകളിലേക്കും എന്‍സിഎ ഒഴിവുകളിലേക്കും വീണ്ടും അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. റൊട്ടേഷന്‍ ചാര്‍ട്ട് തെറ്റാണെന്ന് കോടതി കണ്ടെത്തിയ സ്ഥിതിക്ക് എന്‍സിഎ ഒഴിവുകളിലും മാറ്റം വരും

Leave a comment

Your email address will not be published. Required fields are marked *