April 16, 2025
  • April 16, 2025
Breaking News
  • Home
  • Uncategorized
  • നിലവാരമില്ലാത്ത സോളാർ പാനൽ സ്ഥാപിച്ച കമ്പനി 8.45 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണം -ഉപഭോക്തൃ തർക്ക പരിഹാര കോടതി

നിലവാരമില്ലാത്ത സോളാർ പാനൽ സ്ഥാപിച്ച കമ്പനി 8.45 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണം -ഉപഭോക്തൃ തർക്ക പരിഹാര കോടതി

By on July 12, 2024 0 103 Views
Share

 

 

കൊച്ചി: ഗുണനിലവാരം ഇല്ലാത്തതും സമയബന്ധിതമായി പൂർത്തിയാകാത്തതുമായ സോളാർ എനർജി സംവിധാനം സ്ഥാപിച്ചത് സേവനത്തിലെ ന്യൂനത ആണെന്നും പരാതിക്കാരന് 8.45 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നും എറണാകുളം ജില്ല ഉപഭോക്തൃ തർക്ക പരിഹാര കോടതി.

എറണാകുളം പാലാരിവട്ടം സ്വദേശി ജോയ് പീറ്റർ ജയിംസ്, എറണാകുളം മഞ്ഞുമ്മൽ പ്രവർത്തിക്കുന്ന സഫറോൺ സൺ എനർജി എന്ന സ്ഥാപനത്തിനെതിരെ സമർപ്പിച്ച പരാതിയിലാണ് കമ്മീഷന്റെ ഉത്തരവ്.

 

പരാതിക്കാരൻ വാങ്ങിയ പുതിയ വീട്ടിൽ, സോളാർ എനർജി സംവിധാനം സ്ഥാപിക്കാനായി എതിർകക്ഷിയെ സമീപിച്ചു. വൈദ്യുതി ബിൽ തുക കുറയ്ക്കുക എന്നതായിരുന്നു ലക്ഷ്യം. 25 വർഷം വരെ ഗ്യാരണ്ടിയും ഉന്നതമായ ഗുണനിലവാരവും പത്തുവർഷം ബാറ്ററി ഗ്യാരണ്ടിയും എതിർകക്ഷി വാഗ്ദാനം ചെയ്തു. വൈദ്യുതി ബിൽ ഗണ്യമായി കുറക്കാം എന്നും ഉറപ്പുനൽകി. 2021ൽ ഏഴര ലക്ഷം രൂപക്ക് സോളാർ സ്ഥാപിക്കാൻ കാരാർ ഉണ്ടാക്കി, എന്നാൽ എതിർകക്ഷികൾ കരാറിലെ വ്യവസ്ഥകളൊന്നും പാലിച്ചില്ലെന്ന് പരാതിക്കാരൻ പറയുന്നു. കോടതിയുടെ നിർദ്ദേശപ്രകാരം നിയോഗിച്ച വിദഗ്ദൻ സോളാർ സംവിധാനം പരിശോധിക്കുകയും പരാതിക്കാരന്റെ നിലപാടിനെ ശരിവെക്കുകയും ചെയ്തു. വിദഗ്ധൻ സോളാർ പാനൽ സംവിധാനത്തിൽ നിരവധി അപാകതകൾ കണ്ടെത്തി. എതിർകക്ഷികൾ വാഗ്ദാനം ചെയ്തതുപോലെ പ്രവർത്തിക്കാതിരുന്നതിനാൽ പരാതിക്കാരന് ഏറെ മനക്ലേശവു സാമ്പത്തിക നഷ്ടവും ഉണ്ടായെന്ന് ഡി.ബി. ബിനു അധ്യഷനും, വി രാമചന്ദ്രൻ, ടി.എൻ ശ്രീവിദ്യ എന്നിവർ അംഗങ്ങളുമായ ഉപഭോക്തൃ കോടതിയുടെ എറണാകുളം ബഞ്ച് കണ്ടെത്തി .ഈ സാഹചര്യത്തിലാണ്. പരാതിക്കാരൻ നൽകിയ 7,55,000/- രൂപയും 75,000/- രൂപ നഷ്ടപരിഹാരവും 15,000/- രൂപ കോടതി ചെലവും 45 ദിവസത്തിനകം ഉപഭോക്താവിന് നൽകാൻ കോടതി നിർദേശം നൽകിയത്.

പരാതിക്കാരന് വേണ്ടി അഡ്വ. നെൽസൺ ജെ. മനയിൽ ഹാജരായി.

Leave a comment

Your email address will not be published. Required fields are marked *