April 16, 2025
  • April 16, 2025
Breaking News
  • Home
  • Uncategorized
  • കേന്ദ്ര സർക്കാറിന് തിരിച്ചടി; ഖനികൾക്കും ധാതുക്കളുള്ള ഭൂമിക്കും നികുതി ചുമത്താനുള്ള സംസ്ഥാനങ്ങളുടെ അവകാശം ശരിവെച്ച് സുപ്രീംകോടതി

കേന്ദ്ര സർക്കാറിന് തിരിച്ചടി; ഖനികൾക്കും ധാതുക്കളുള്ള ഭൂമിക്കും നികുതി ചുമത്താനുള്ള സംസ്ഥാനങ്ങളുടെ അവകാശം ശരിവെച്ച് സുപ്രീംകോടതി

By on July 25, 2024 0 97 Views
Share

ന്യൂഡൽഹി: ഖനികൾക്കും ധാതുക്കളുള്ള ഭൂമിക്കും നികുതി ചുമത്താൻ ഭരണഘടന പ്രകാരം സംസ്ഥാനങ്ങൾക്ക് നിയമനിർമാണ അധികാരമുണ്ടെന്ന് സുപ്രീംകോടതിയുടെ സുപ്രധാന വിധി. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ഒമ്പതംഗ ഭരണഘടനാ ബെഞ്ചാണ് സുപ്രധാന വിധി പുറപ്പെടുവിച്ചത്.

ഖനികൾക്കും ധാതുക്കൾക്കും സംസ്ഥാനങ്ങൾക്ക് 1957ലെ നിയമപ്രകാരം നൽകിയ റോയൽറ്റിക്ക് മുകളിൽ നികുതി പിരിക്കാനാകുമോ എന്നാണ് കോടതി പ്രധാനമായും പരിശോധിച്ചത്. ധാതുക്കൾക്ക് നൽകേണ്ട റോയൽറ്റിക്ക് നികുതി ബാധകമല്ലെന്ന കേന്ദ്ര സർക്കാർ നിലപാടിന് കനത്ത തിരിച്ചടിയാണ് വിധി.

Leave a comment

Your email address will not be published. Required fields are marked *