April 16, 2025
  • April 16, 2025
Breaking News
  • Home
  • Uncategorized
  • മുന്നണിയെ രക്ഷിക്കാനും രാജ്യത്തെ തകർക്കുവാനുമുള്ള ബജറ്റ്. കോൺഗ്രസ്‌. എസ്

മുന്നണിയെ രക്ഷിക്കാനും രാജ്യത്തെ തകർക്കുവാനുമുള്ള ബജറ്റ്. കോൺഗ്രസ്‌. എസ്

By on July 27, 2024 0 149 Views
Share

കേന്ദ്ര ബജറ്റ് മുന്നണിയെ രക്ഷിക്കാനും രാജ്യത്തെ തകർക്കുവാനും, യാതൊരു തരത്തിലും ഇന്ത്യൻ യാഥാർത്ഥ്യങ്ങളെ ഉൾക്കൊള്ളാത്തതും, തീർത്തുംകേരളത്തെ അവഗണിച്ചുവെന്നും മാത്രമല്ല ബജറ്റ് കേരളത്തെ അപമാനിക്കാൻ കൂടി ഉപയോഗിച്ചുവെന്നും കോൺഗ്രസ് എസ് സംസ്ഥാന ജനറൽ സെക്രട്ടറിഐ. ഷി ഹാബുദ്ദീൻഅഭിപ്രായപ്പെട്ടു.

കഴിഞ്ഞ ദിവസം പാർലമെന്റിൽ അവതരിപ്പിച്ച സാമ്പത്തിക സർവ്വേ വെളിപ്പെടുത്തുന്ന ചില സത്യങ്ങൾ ഉണ്ട്. അടുത്ത വർഷത്തെ ജി.ഡി.പി 6.5 മുതൽ 7 ശതമാനം വരെ ഉണ്ടാവുകയുള്ളൂ എന്നാണ് അതിന്റെ കണ്ടെത്തൽ. എന്നാൽ നേരത്തെ പറഞ്ഞിരുന്നതാകട്ടെ അടുത്ത വർഷം മുതൽ 8.5 ശതമാനം ശതമാനം ആയി തീരുമെന്നായിരുന്നു.

നാണയപ്പെരുപ്പം നിയന്ത്രിക്കുന്ന കാര്യത്തിൽ സർക്കാർ പരാജയപ്പെട്ടു എന്നു മാത്രമല്ല സാധന സാമഗ്രികളുടെ വില വർധനക്ക് മുമ്പിൽ അന്തം വിട്ടു നിൽക്കുന്ന ഒരു കാഴ്ചയാണ് ഇന്ത്യയിൽ കണ്ടു കൊണ്ടിരുന്നത്. ഈ സാഹചര്യങ്ങളെല്ലാം വിലയിരുത്തുന്ന സമയത്ത് എന്ത് ചെയ്യണം എന്നറിയാത്ത ഒരു അവസ്ഥയിലാണ് കേന്ദ്ര ഗവൺമെന്റ് ഉള്ളതെന്ന് ബജറ്റിൽ വ്യക്തമായും കാണാൻ സാധിക്കും.

ഒപ്പം രാഷ്ട്രീയമായി തങ്ങളെ കൂടെനിൽക്കുന്നവരെ പ്രീണിപ്പിക്കാൻ വളരെ പക്ഷപാതപരമായി ബജറ്റിൽ പലതും അനുവദിക്കുകയും ചെയ്തതോടെ മുന്നണി സംവിധാനത്തെഒന്നുകൂടി ഉറപ്പിക്കുവാൻ കൂടിയുള്ള ശ്രമമാണ് മോഡി സർക്കാർ ചെയ്തതൊന്നും അദ്ദേഹം ആരോപിച്ചു

Leave a comment

Your email address will not be published. Required fields are marked *