April 16, 2025
  • April 16, 2025
Breaking News
  • Home
  • Uncategorized
  • വാഹനത്തിന്റെ തകരാർ പരിഹരിക്കാനായില്ല, ഓതറൈസ്ഡ് സർവീസ് സെന്റർ 50,000/- രൂപ നഷ്ടപരിഹാരം നൽകണം – ഉപഭോക്തൃ തർക്ക പരിഹാര കോടതി.

വാഹനത്തിന്റെ തകരാർ പരിഹരിക്കാനായില്ല, ഓതറൈസ്ഡ് സർവീസ് സെന്റർ 50,000/- രൂപ നഷ്ടപരിഹാരം നൽകണം – ഉപഭോക്തൃ തർക്ക പരിഹാര കോടതി.

By on July 30, 2024 0 105 Views
Share

കൊച്ചി: പല പ്രാവശ്യം സർവീസ് സെൻററിൽ വാഹന കൊണ്ടുപോയിട്ടും ഗിയർ ബോക്സിന്റെ തകരാർ ഫലപ്രദമായി പരിഹരിക്കാൻ കഴിയാത്ത എതിർ കക്ഷികളുടെ നടപടി സേവനത്തിലെ ന്യൂനതയും അധാർമികമായ വ്യാപാര രീതിയുമാണെന്ന് എറണാകുളം ജില്ല ഉപഭോക്തൃ തർക്ക പരിഹാര കോടതി.

എറണാകുളം, ഏലൂർ സ്വദേശി ജോൺസൺ ടി.വി, ഇടപ്പിള്ളിയിൽ പ്രവർത്തിക്കുന്ന വാഹന സർവീസ് ദാതാക്കളായ ടി.വി സുന്ദരം അയ്യങ്കാർ & സൺസ് എന്ന സ്ഥാപനത്തിനെതിരെ സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്.

ജീവിതമാർഗം എന്ന നിലയിലാണ് പരാതിക്കാരൻ മഹേന്ദ്രയുടെ പെട്ടി ഓട്ടോറിക്ഷ വാങ്ങിയത്. ഗിയർബോക്സിൽ തുടർച്ചയായി തകരാറ് കണ്ടു. പലപ്രാവശ്യം അംഗീകൃത സർവീസ് സെന്ററിൽ തകരാർ പരിഹരിക്കുന്നതിന് വേണ്ടി പരാതിക്കാരൻ ചെന്നു. സർവീസിന്റെ തുക നൽകിയിട്ടും ഗിയർ ബോക്സിന്റെ പ്രശ്നം പരിഹരിക്കപ്പെട്ടില്ല. തുടർന്ന് മറ്റൊരു വർക്ക് ഷോപ്പിൽ എത്തി 91,20/- രൂപ നൽകി ഗിയർ ബോക്സിന്റെ തകരാർ പരിഹരിച്ചു. വാഹനത്തിൻറെ തകരാർ ഫലപ്രദമായി പരിഹരിക്കുന്നതിൽ എതിർകക്ഷികളുടെ ഭാഗത്ത് ന്യൂനത ഉണ്ടെന്ന് ഡി.ബി. ബിനു അധ്യക്ഷനും, വി. രാമചന്ദ്രൻ, ടി.എൻ. ശ്രീവിദ്യ എന്നിവർ മെമ്പർമാരുമായ ബഞ്ച് നിരീക്ഷിച്ചു. 35,000/- രൂപ നഷ്ടപരിഹാരവും 15,000/- രൂപ കോടതി ചെലവും 30 ദിവസത്തിനകം പരാതിക്കാരനു നൽകാൻ എതിർകക്ഷികൾക്ക് കോടതി നിർദ്ദേശം നൽകി.

പരാതിക്കാരന് വേണ്ടി അഡ്വ. ജോർജ് സൈമൺ ഹാജരായി.

Leave a comment

Your email address will not be published. Required fields are marked *