April 16, 2025
  • April 16, 2025
Breaking News
  • Home
  • THOTTADA
  • വയനാടിനായി കോഴിക്കോട് ജില്ലാ പഞ്ചായത്ത്‌ ഒരു കോടി രൂപയും 10 വീടുകളും നൽകും

വയനാടിനായി കോഴിക്കോട് ജില്ലാ പഞ്ചായത്ത്‌ ഒരു കോടി രൂപയും 10 വീടുകളും നൽകും

By on August 2, 2024 0 82 Views
Share

വയനാട് ജില്ലയിലെ പ്രകൃതി ദുരന്തങ്ങളുടെ പശ്ച്ചാത്തലത്തില്‍ മുഖ്യ മന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കോഴിക്കോട് ജില്ലാ പഞ്ചായത്ത് ഒരു കോടി രൂപ സംഭാവന നല്‍കും.കൂടാതെ,കോഴിക്കോട് ജില്ലയിലെ വിലങ്ങാട് ഉരുള്‍പൊട്ടലില്‍ വീട് നഷ്ടപ്പെട്ട 10 കുടുംബങ്ങള്‍ക്ക് വീട് നിര്‍മ്മിച്ചു നല്‍കുമെന്നും ജില്ലാ പഞ്ചായയത്ത് പ്രസിഡന്റ് ഷീജ ശശി അറിയിച്ചു. തൃത്താല ബ്ലോക്ക് പഞ്ചായത്ത് 5 ലക്ഷം രൂപ നൽകും. കൂടാതെ സംരംഭകരുടെ കൂട്ടായ്‌മ ബിസിനസ് ക്ലബ് 40 വീടുകൾ നിർമിച്ച് നൽകും. ആദ്യ ഗഡുവായി 3 കോടി നൽകും.

അതേസമയം ചലച്ചിത്ര താരങ്ങളായ കമല്‍ ഹാസന്‍ 25 ലക്ഷം, മമ്മൂട്ടി ആദ്യ ഗഡുവായി 20 ലക്ഷം, സൂര്യ 25 ലക്ഷം, ഫഹദ് ഫാസില്‍, നസ്രിയ നസീം & ഫ്രണ്ട്സ് 25 ലക്ഷം, ദുല്‍ഖര്‍ സല്‍മാന്‍ 15 ലക്ഷം, കാര്‍ത്തി 15 ലക്ഷം, ജ്യോതിക 10 ലക്ഷം.ആസിഫ് അലി തുടങ്ങിയവര്‍ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്തു.ഡോക്യൂമെന്റെറി സംവിധായകന്‍ ആനന്ദ് പട് വര്‍ദ്ധന്‍ ഡോക്യൂമെന്ററി ഹ്രസ്വചിത്രമേളയില്‍ ലഭിച്ച

കല്‍പ്പറ്റ സ്വദേശി പാര്‍വ്വതി വി സി 1 ലക്ഷം രൂപ, തിരുവനന്തപുരം പേട്ട സ്വദേശിനി എലിസബത്ത് ജോസ് 50,000 രൂപ. യുഡിഎഫ് കണ്‍വീനര്‍ എം എം ഹസന്‍ ഒരു മാസത്തെ എംഎല്‍എ പെന്‍ഷന്‍ തുകയായ 40,000 രൂപ, മാധ്യമ പ്രവര്‍ത്തകന്‍ ഡോ. അരുണ്‍ കുമാര്‍, ഐ വി ദാസ് പുരസ്‌ക്കാര തുകയായ 25,000 രൂപ.
സബ് ഇന്‍സ്പെക്ടര്‍ റാങ്ക് ഹോള്‍ഡേഴ്സ് അസോസിയേഷന്‍ 25,000 രൂപ, കിറ്റ്സ് 31,000 രൂപ, പ്രഥമ കേരള പ്രഭാ പുരസ്‌ക്കാര ജേതാവ് റ്റി മാധവ മേനോന്‍ 20,001 രൂപ, കേരള സ്റ്റേറ്റ് സ്മോള്‍ ഇന്‍ഡസ്ട്രീസ് അസോസിയേഷന്‍ (കെ.എസ്.എസ്.ഐ.എ) ദുരന്തത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് ഒരേക്കര്‍ സ്ഥലം കണ്ടെത്തി 10 വീടുകള്‍ നിര്‍മ്മിച്ച് നല്‍കും.

Leave a comment

Your email address will not be published. Required fields are marked *