April 16, 2025
  • April 16, 2025
Breaking News
  • Home
  • Uncategorized
  • വിവരാവകാശ കമ്മിഷൻ ഇടപെടൽ: റവന്യൂ വകുപ്പിൽ ചരിത്ര തീരുമാനം. ഹയർ സർവ്വേ പരീക്ഷ ഉത്തരക്കടലാസുകൾ പുനർ മൂല്യ നിർണ്ണയം നടത്തും.

വിവരാവകാശ കമ്മിഷൻ ഇടപെടൽ: റവന്യൂ വകുപ്പിൽ ചരിത്ര തീരുമാനം. ഹയർ സർവ്വേ പരീക്ഷ ഉത്തരക്കടലാസുകൾ പുനർ മൂല്യ നിർണ്ണയം നടത്തും.

By on August 7, 2024 0 84 Views
Share

തിരുവനന്തപുരം:സംസ്ഥാന റവന്യൂ വകുപ്പ് വർഷംതോറും നടത്തുന്ന സർവ്വേ പരീക്ഷാ പേപ്പറുകൾ ഇനി മുതൽ പുനർ മൂല്യ നിർണ്ണയം നടത്താൻ അനുമതി. 2023 ജൂലൈ 14, 15 തീയതികളിൽ നടത്തിയ ഹയർ
സർവ്വേ പരീക്ഷയുടെ ഉത്തരപേപ്പറുകൾ ആദ്യം മൂല്യ നിർണ്ണയു നടത്താൻ സർക്കാർ നിർദ്ദേശം നല്കി.
റവന്യൂ വകുപ്പ് ജീവനക്കാർക്ക് ഡപ്യൂട്ടി തഹസീൽദാർ തസ്തികയിലെ പ്രൊബേഷൻ പൂർത്തിയാക്കാനും സ്ഥാനക്കയറ്റങ്ങൾക്കും സർവ്വീസ് ആനുകൂല്യങ്ങൾക്കും പി.എസ്.സി യുടെ ക്രിമിനൽ ജുഡീഷ്യറി പരീക്ഷയും സർവ്വേ ഡയറക്ടറേറ്റിൻറെ രണ്ടു മാസ പരിശീലനത്തിനു ശേഷമുള്ള ഹയർ സർവ്വേ പരീക്ഷയും പാസാകേണ്ടതുണ്ട്. എന്നാൽ പി എസ് സി പരീക്ഷ ജയിക്കുന്ന പലരും സർവ്വേ പരീക്ഷ തോക്കുന്നത് പതിവാണ്. 2023 ജൂലൈയിൽ
പരീക്ഷ എഴുതിയ ചില ഉദ്യോഗസ്ഥരെ ബോധപൂർവ്വം തോല്പിച്ചു എന്ന് ആരോപമണമുയർന്നിരുന്നു.

റവന്യൂ ഇൻസ്പെക്ടർ തിരുവനന്തപുരം മച്ചേൽ,പുല്ലൂർക്കോണം സങ്കീർത്തനത്തിൽ വി.രാജേഷ് തൻറെ ഉത്തരക്കടലാസുകൾ കാണണമെന്ന് ആവശ്യപ്പെട്ടത് അധികൃതർ നിരസിച്ചതോടെ വിവരാവകാശ കമ്മിഷൻ ഇടപെടുകയായിരുന്നു.

ഉത്തരക്കടലാസുകൾ കാണാൻ അപേക്ഷകന് അവകാശമുണ്ടെന്നും പരീക്ഷയുടെ സുതാര്യതയും വിശ്വാസ്യതയും സംരക്ഷിക്കാൻ അവയുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പ് നല്കണമെന്നും സംസ്ഥാന വിവരാവകാശ കമ്മീഷ്ണർ ഡോ.എ.അബ്ദുൽ ഹക്കിം ഉത്തരവായി. ഉത്തരക്കടലാസുകൾ പുറത്തു വന്നപ്പോൾ പരാതികൾ അടിസ്ഥാനമുള്ളവയാണെന്ന് ബോധ്യമായി. ഒരേ ഉത്തരം എഴുതിയ പലർക്കും പലമാർക്കുകൾ നല്കിയിട്ടുള്ളതായി തെളിഞ്ഞു. തുടർന്നാണ് 2023 ജൂലൈയിലെ ഹയർസർവ്വേ പരീക്ഷ പുനർ മൂല്യ നിർണ്ണയം നടത്താൻ നിർദ്ദേശിച്ച് റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി ഉത്തരവിറക്കിയത്.

ഇതിനായി സർവേ അഡീഷണൽ ഡയറക്ടർ,ജോയിൻറ് ഡയറക്ടർ,കൊല്ലം ഡപ്യൂട്ടി ഡയറക്ടർ,നെയ്യാറ്റിൻകര അസിസ്റ്റൻറ് ഡയറക്ടർ,റവന്യൂ (സി) വകുപ്പ് അണ്ടർ സെക്രട്ടറി എന്നിവരെ ചേർത്ത് പാനലും രൂപീകരിച്ചു. വർഷംതോറും ഈ പാനൽ പുന:ക്രമീകരിക്കാനും തീരുമാനമായി. 2023 ജൂലൈ 14നും15 നും നടന്ന ഹയർ സർവ്വേ ഉത്തരകടലാസുകൾ നശിപ്പിക്കരുതെന്നും ഉത്തരവിൽ നിർദ്ദേശമുണ്ട്.റവന്യൂ വകുപ്പിലെ നൂറുകണക്കിൽ ഉദ്യോഗസ്ഥർക്ക് ആശ്വാസമാകുന്നതാണീ തീരുമാനം.

Leave a comment

Your email address will not be published. Required fields are marked *