April 16, 2025
  • April 16, 2025
Breaking News
  • Home
  • LOCAL NEWS
  • THALASSERRY
  • പുഷ്പാലയം പുഷ്പകുമാർ ലിറ്റററി പ്രൈസ് റഫീക്ക് അഹമ്മദിന്

പുഷ്പാലയം പുഷ്പകുമാർ ലിറ്റററി പ്രൈസ് റഫീക്ക് അഹമ്മദിന്

By on August 11, 2024 0 128 Views
Share

കായംകുളം : കവിയും പ്രഭാഷകനുംഅധ്യാപകനുമായിരുന്ന പുഷ്പാലയം പുഷ്പകുമാറിന്റെ സ്മരണാർത്ഥം കണ്ടല്ലൂർ ‘കല ‘ യുടെ (കണ്ടല്ലൂർ ആർട്ട്സ് ആൻഡ് ലിറ്റററി അസോസിയേഷൻ) നേതൃത്വത്തിൽ പുഷ്പാലയം പുഷ്പകുമാർ അനുസ്മരണ സമിതി ഏർപ്പെടുത്തിയ പുഷ്പാലയം പുഷ്പകുമാർ ലിറ്റററി പ്രൈസിന്റെ പ്രഥമ ജേതാവായി മലയാളത്തിലെ പ്രമുഖ കവിയും ഗാനരചയിതാവുമായ റഫീക്ക് അഹമ്മദിനെ തെരഞ്ഞെടുത്തു.


മനുഷ്യരുടെ സങ്കടപ്പെരുമഴകളെ സത്യസന്ധവും സുതാര്യവും സൗന്ദര്യപൂർണ്ണവു മായി തന്റെ കവിതയിലും ഗാനങ്ങളിലും ആവിഷ്കരിക്കുക വഴി, റഫീക്ക് അഹമ്മദ് മലയാള കവിതയ്ക്ക് നൽകിക്കൊണ്ടിരിക്കുന്ന ഭാവുകത്വപരവും ജനകീയവുമായ പുത്തൻ ഉണർവ്വിനെ മാനിച്ചാണ് പുഷ്പാലയം പുഷ്പകുമാർ ലിറ്റററി പ്രൈസ് അദ്ദേഹത്തിന് സമ്മാനിക്കുന്നതെന്ന് ജഡ്ജിങ് കമ്മിറ്റി അഭിപ്രായപ്പെട്ടു.

സാഹിത്യകാരനും അധ്യാപകനും നിരൂപകനുമായ ശ്രീ ചേപ്പാട് രാജേന്ദ്രനും മഹാത്മാഗാന്ധി സർവകലാശാല സ്കൂൾ ഓഫ് ലെറ്റേഴ്സിലെ പ്രൊഫസറും സിനിമാനിരൂപകനും തിരക്കഥാകൃത്തും സംവിധായകനും പ്രഭാഷകനുമായ ഡോ അജു കെ നാരായണനും ചേരുന്നതാണ് ജൂറി അംഗങ്ങൾ.പതിനൊന്നായിരത്തി ഒരുന്നൂറ്റിപതിനൊന്ന് (11,111/-)രൂപയും പ്രശസ്തിപത്രവും അടങ്ങുന്ന അവാർഡ് സെപ്റ്റംബർ അഞ്ചിന് ഉച്ചയ്ക്ക് 2 ന് കണ്ടല്ലൂർ തെക്ക് മാടമ്പിൽ ശ്രീഭദ്രആഡിറ്റോറിയത്തിൽ ചേരുന്ന സമ്മേളനത്തിൽ വച്ച് കവിയും ഗാനരചയിതാവും വിവർത്തകനുമായ കെ ജയകുമാർ ഐ എ എസ് റഫീക്ക് അഹമ്മദിന് കൈമാറും.

Leave a comment

Your email address will not be published. Required fields are marked *