April 16, 2025
  • April 16, 2025
Breaking News
  • Home
  • Uncategorized
  • തലശ്ശേരി നഗരസഭ ബഡ്സ് ഡേ ദിനാചരണത്തിന്റെ ഭാഗമായി ഗൃഹസന്ദർശനവും, ബഡ്സ് കുട്ടികളുടെ കലാപരിപാടികളും, രക്ഷാകർതൃ ബോധവൽക്കരണ സെമിനാറും നടത്തി

തലശ്ശേരി നഗരസഭ ബഡ്സ് ഡേ ദിനാചരണത്തിന്റെ ഭാഗമായി ഗൃഹസന്ദർശനവും, ബഡ്സ് കുട്ടികളുടെ കലാപരിപാടികളും, രക്ഷാകർതൃ ബോധവൽക്കരണ സെമിനാറും നടത്തി

By on August 16, 2024 0 163 Views
Share

തലശ്ശേരി നഗരസഭ ബഡ്സ് ഡേ ദിനാചരണത്തിന്റെ ഭാഗമായി ഗൃഹസന്ദർശനവും, ബഡ്സ് കുട്ടികളുടെ കലാപരിപാടികളും, രക്ഷാകർതൃ ബോധവൽക്കരണ സെമിനാറും നടത്തി. നഗരസഭ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അബ്ദുൽ ഖിലാബ് ടി. സി യുടെ അധ്യക്ഷതയിൽ നഗരസഭ ചെയർപേഴ്സൺ കെ. എം.ജമുനറാണി ടീച്ചർ ഉദ്ഘാടനം നിർവഹിച്ചു. മെമ്പർ സെക്രട്ടറി ഹരി പുതിയില്ലത്ത് സ്വാഗതവും, ബഡ്സ് സ്കൂൾ ടീച്ചർ അർച്ചന പി പി നന്ദിയും അറിയിച്ചു. സിഡിഎസ് ചെയർപേഴ്സൺ സനില സജീവൻ, കുടുംബശ്രീ ജില്ലാ മിഷൻ ബ്ലോക്ക്‌ കോ ഓർഡിനേറ്റർ ജിംഷ, സോഷ്യൽ ഡെവലപ്പ്മെന്റ് CRP ശില്പ,എൻ.യു.എൽ. എം.സി.ഒ. വിജില എന്നിവരും, രക്ഷിതാക്കളും പരിപാടിയിൽ സന്നിഹിതരായി. ഹൃദയാരാം പ്രോഗ്രാം കോർഡിനേറ്റർ നിഖിൽ എം എടവന ബോധവൽക്കരണ ക്ലാസ്സ്‌ എടുത്തു.

 

Leave a comment

Your email address will not be published. Required fields are marked *