April 16, 2025
  • April 16, 2025
Breaking News
  • Home
  • Uncategorized
  • ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവരാനുള്‍പ്പെടെ കാരണമായത് ആ പോരാട്ടങ്ങള്‍, എങ്കിലും ഇപ്പോള്‍ സംഘടന നിഷ്‌ക്രിയം; ഡബ്ല്യുസിസിയ്ക്ക് എന്താണ് സംഭവിച്ചത്?

ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവരാനുള്‍പ്പെടെ കാരണമായത് ആ പോരാട്ടങ്ങള്‍, എങ്കിലും ഇപ്പോള്‍ സംഘടന നിഷ്‌ക്രിയം; ഡബ്ല്യുസിസിയ്ക്ക് എന്താണ് സംഭവിച്ചത്?

By on August 20, 2024 0 98 Views
Share

ചലച്ചിത്ര മേഖലയില്‍ വിപ്ലവങ്ങള്‍ സൃഷ്ടിച്ചാണ് ഡബ്ല്യുസിസി എന്ന സംഘടന രൂപം കൊണ്ടത്. രൂപീകരണത്തിനു പിന്നാലെ നടി ആക്രമിക്കപ്പെട്ട കേസില്‍ ഉള്‍പ്പെടെ നിര്‍ണായക ഇടപെടലുകള്‍ നടത്തിയ ഡബ്ല്യുസിസി പിന്നീട് പതിയെ നിഷ്‌ക്രിയമായി. ഡബ്ല്യുസിസിയ്ക്ക് എന്താണ് സംഭവിച്ചതെന്ന് പരിശോധിക്കാം. (what is happening in WCC )

കൊച്ചിയില്‍ നടി അക്രമിക്കപ്പെട്ട സംഭവത്തിന് പിന്നാലെ 2017 നവംബര്‍ ഒന്നിനാണ്, ചലച്ചിത്ര മേഖലയിലെ വനിതകളുടെ കൂട്ടായ്മ പിറവികൊള്ളുന്നത്. ഡബ്ല്യുസിസി എന്ന ചുരുക്കപ്പേരില്‍ വിമന്‍ ഇന്‍ സിനിമ കളക്ടീവ് സജീവമായി. തുടക്കകാലത്ത് ഡബ്ലിയു സി സി വിപ്ലവങ്ങള്‍ സൃഷ്ടിച്ചു. സിനിമ നിര്‍മാണ യൂണിറ്റുകളില്‍ ഇന്റെണല്‍ കംപ്ലയ്ന്റ്‌സ് കമ്മറ്റികള്‍ രൂപീകരിക്കുന്നത് മുതല്‍ പോഷ് നിയമം പാലിക്കണമെന്ന ഹൈക്കോടതി ഇടപെടലുകളില്‍ വരെ ഡബ്ല്യുസിസി നിര്‍ണായക ഘടകമായി.

കാലക്രമേണ ഡബ്ല്യുസിസി പിന്‍വലിഞ്ഞു തുടങ്ങി. പല വിഷയങ്ങളിലും മൗനം പാലിച്ചു. പ്രതികരണങ്ങളില്‍ മിതത്വം. പിന്നീട് കണ്ടത് ഫേസ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും മാത്രം ഒതുങ്ങുന്ന ഡബ്ലിയു സി സിയെ. ഹേമ കമ്മറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതില്‍ ഉള്‍പ്പെടെ നിര്‍ണായകമായ ഇടപെടല്‍ നടത്തിയെങ്കിലും പൊതുമധ്യത്തില്‍ ഇറങ്ങിയുള്ള പ്രതികരണത്തിന് സംഘടന തയ്യാറാകുന്നില്ല എന്നത് ശ്രദ്ധേയമാണ്.

ഹേമ കമ്മറ്റി റിപ്പോര്‍ട്ടില്‍ ഡബ്ലിസിസിയുടെ ഒരു സ്ഥാപക അംഗത്തിന് എതിരെയും വിമര്‍ശനമുണ്ട്. ഇവര്‍ക്ക് സ്വാര്‍ത്ഥ താല്പര്യമെന്നും, സിനിമയില്‍ കൂടുതല്‍ അവസരങ്ങള്‍ ലഭിച്ചെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സംഘടനയുടെ നിലപാടുകളില്‍ പ്രതിഷേധിച്ച് 2018ല്‍ മഞ്ജു വാര്യര്‍ രാജി വെച്ചതും നിലവില്‍ സജീവ ചര്‍ച്ചയാകുന്നുണ്ട്. ചരിത്രം സൃഷ്ടിച്ച് പിറന്ന ഡബ്ല്യുസിസിപല വിഷയങ്ങളിലും നിശബ്ദമാവാന്‍ കാരണമെന്തെന്ന ചര്‍ച്ചയും സജീവമാണ്.

 

Leave a comment

Your email address will not be published. Required fields are marked *