April 16, 2025
  • April 16, 2025
Breaking News
  • Home
  • Uncategorized
  • മഹാരാഷ്ട്ര ലൈം​ഗികാതിക്രമം; പ്രതിയുടെ വീട് പ്രദേശവാസികൾ അടിച്ചുതകർത്തു

മഹാരാഷ്ട്ര ലൈം​ഗികാതിക്രമം; പ്രതിയുടെ വീട് പ്രദേശവാസികൾ അടിച്ചുതകർത്തു

By on August 22, 2024 0 96 Views
Share

മുംബൈ: മഹാരാഷ്ട്രയിലെ ബദൽപൂരിൽ നഴ്സറി വിദ്യാർത്ഥികളെ ലൈം​ഗിക പീഡനത്തിന് ഇരയാക്കിയ സംഭവത്തിൽ പ്രതിയുടെ വീട് തകർത്ത് പ്രദേശവാസികൾ. പ്രതി അക്ഷയ് ഷിൻഡെയുടെ വീടാണ് പ്രദേശവാസികൾ ചേർന്ന് തകർത്തത്. ഒരു സംഘം നാട്ടുകാർ പ്രതിയുടെ വീട്ടിലേക്ക് ഇരച്ചെത്തുകയും വീട്ടിലെ ഉപകരണങ്ങൾ ഉൾപ്പെടെ എല്ലാം അടിച്ചുതകർക്കുകയുമായിരുന്നു. ലൈം​ഗികാതിക്രമ വിഷയത്തിൽ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് സംഭവം.

നേരത്തെ അക്ഷയ് ഷിൻഡെയുടെ കസ്റ്റഡി താനെ കോടതി ഓഗസ്റ്റ് 26വരെ നീട്ടിയിരുന്നു. ശക്തമായ സുരക്ഷ മുന്നൊരുക്കങ്ങളോടെയായിരുന്നു പ്രതിയെ കോടതിയിൽ ഹാജരാക്കിയത്.

സംഭവം നടന്ന സ്കൂളിലെ ശുചീകരണ ജീവനക്കാരനാണ് അറസ്റ്റിലാക്കപ്പെട്ട അക്ഷയ് ഷിൻഡെ. സ്കൂളിലെ ശുചിമുറിയിൽ വെച്ച് ഓ​ഗസ്റ്റ് 17നാണ് പ്രതി നാല് വയസ് പ്രായമുള്ള രണ്ട് കുട്ടികളെ ലൈം​ഗിക പീഡനത്തിന് ഇരയാക്കിയത്. സ്കൂളിലെ ശുചിമുറിയിൽ വെച്ചായിരുന്നു സംഭവം. സ്വകാര്യഭാ​ഗങ്ങളിൽ വേദനയനുഭവപ്പെടുന്നുവെന്ന് പെൺകുട്ടികളിൽ ഒരാൾ അധ്യാപികയോട് പറഞ്ഞതോടെയാണ് സംഭവം പുറത്തറിഞ്ഞത്. അധ്യാപിക മാതാപിതാക്കളെ വിവരമറിയിക്കുകയും പിന്നാലെ നടത്തിയ പരിശോധനയിൽ ലൈം​ഗിക പീഡനം നടന്നതായി കണ്ടെത്തുകയുമായിരുന്നു. പിന്നീടാണ് മറ്റൊരു കുട്ടിയെ കൂടി പ്രതി ചൂഷണത്തിന് ഇരയാക്കിയതായി അറിഞ്ഞത്. സംഭവത്തെ തുടർന്ന് രോഷാകുലരായ നാട്ടുകാർ സ്കൂളിൽ എത്തുകയും സ്കൂളിലെ ബെഞ്ചുകളും വാതിലുകളും തകർക്കുകയും ചെയ്തിരുന്നു. പിന്നാലെ പ്രതിഷേധം അക്രമാസക്തമായി. പ്രദേശത്തെ ഇന്റർനെറ്റ് സേവനവും റദ്ദാക്കിയിരുന്നു.

കുറ്റകൃത്യത്തിൽ പ്രതിഷേധിച്ച് ഓ​ഗസ്റ്റ് 24ന് സംസ്ഥാനത്ത് മഹാ വികാസ് അഘാഡി (എംവിഎ) ബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ട്. എംവിഎയുടെ ഭാ​ഗമായ എല്ലാ പാർട്ടികളും ബന്ദിൽ പങ്കെടുക്കും. ലൈം​ഗികാതിക്രമ കേസിൽ അന്വേഷണം വേഗത്തിലാക്കണമെന്നും ഇരകൾക്ക് നീതി നടപ്പാക്കണമെന്നും ശിവസേന (യുബിടി) തലവൻ ഉദ്ധവ് താക്കറെ നേരത്തെ പറഞ്ഞിരുന്നു. ഒരു വശത്ത് മുഖ്യമന്ത്രി ലഡ്‌കി ബഹിൻ പദ്ധതി സംസ്ഥാന സർക്കാർ നടത്തുന്നുണ്ടെങ്കിലും പെൺകുട്ടികൾ സുരക്ഷിതരല്ലെന്നും അദ്ദേഹം പറഞ്ഞു. ചില സംസ്ഥാനങ്ങളെ മാത്രം ലക്ഷ്യമിട്ട് സ്ത്രീപീഡന കേസുകളിൽ രാഷ്ട്രീയം കളിക്കുകയാണെന്നും താക്കറെ പറഞ്ഞു. കേസിലെ പ്രതിയായ ശുചീകരണ തൊഴിലാളിക്ക് വേണ്ടി വാദിക്കില്ലെന്ന് കല്യാൺ ബാർ അസോസിയേഷൻ വ്യക്തമാക്കി.

സംഭവത്തിൽ പോക്‌സോ നിയമപ്രകാരം പ്രതികൾക്കെതിരെ കേസെടുത്തിട്ടുണ്ട്. കേസ് വേഗത്തിലാക്കാനും ബലാത്സംഗശ്രമം ഉൾപ്പെടുത്താനും മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ നിർദേശം നൽകി. അന്വേഷണം കാര്യക്ഷമമാക്കാൻ ആരതി സിങിൻ്റെ നേതൃത്വത്തിൽ ഒരു പ്രത്യേക അന്വേഷണ സംഘത്തെ (എസ്ഐടി) രൂപീകരിച്ചു. സ്ത്രീകളുടെയും കുട്ടികളുടെയും സംരക്ഷണത്തിന് ശക്തമായ ക്രിമിനൽ നിയമം വേണമെന്ന് രാജ്യസഭാ എംപി പ്രിയങ്ക ചതുർവേദി ആവശ്യപ്പെട്ടു. ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷൻ (എൻസിപിസിആർ) ഇക്കാര്യം അന്വേഷിക്കാൻ ഒരു സംഘത്തെ താനെയിലേക്ക് അയക്കുമെന്ന് അറിയിച്ചു. എഫ്ഐആർ രജിസ്റ്റർ ചെയ്യുന്നതിലെ കാലതാമസത്തെ ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷൻ ചോദ്യം ചെയ്തു.

Leave a comment

Your email address will not be published. Required fields are marked *