April 16, 2025
  • April 16, 2025
Breaking News
  • Home
  • Uncategorized
  • കൂടുതൽ അപകടകാരികൾ’; 156 മരുന്നുകൾ നിരോധിച്ച് കേന്ദ്രം

കൂടുതൽ അപകടകാരികൾ’; 156 മരുന്നുകൾ നിരോധിച്ച് കേന്ദ്രം

By on August 23, 2024 0 132 Views
Share

മനുഷ്യ ശരീരത്തിൽ അപകടമുണ്ടാകാൻ സാധ്യതയുള്ള 156 മരുന്നുകൾ നിരോധിച്ച് കേന്ദ്ര സർക്കാർ. പനിക്കും ജലദോഷത്തിനും ഉപയോഗിക്കുന്ന ആൻറിബയോട്ടിക്കുകൾ, വേദനസംഹാരികൾ, മൾട്ടിവിറ്റാമിനുകൾ എന്നിവയുൾപ്പെടെയുള്ള ഫിക്‌സഡ് ഡോസ് കോമ്പിനേഷൻ മരുന്നുകൾക്കാണ് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്.

നിശ്ചിത അനുപാതത്തിൽ രണ്ടോ അതിലധികമോ സജീവ ഫാർമസ്യൂട്ടിക്കൽ ചേരുവകൾ അടങ്ങിയ മരുന്നുകളാണ് ഫിക്സഡ് ഡോസ് കോമ്പിനേഷൻ (എഫ്ഡിസി) മരുന്നുകൾ. അവ “കോക്ടെയ്ൽ” മരുന്നുകൾ എന്നും അറിയപ്പെടും.

ഇന്ത്യയിലെ പ്രമുഖ കമ്പനികൾ മുടി വളർച്ചയ്ക്കും, ചർമ്മ സംരക്ഷണത്തിനുമായി ഉല്പാദിപ്പിക്കുന്ന മരുന്നുകളും വേദനസംഹാരി, മൾട്ടിവൈറ്റമിനുകളും നിരോധനം ഏർപ്പെടുത്തിയ മരുന്നുകളുടെ കൂട്ടത്തിലുണ്ട്. പനി, കോൾഡ് തുടങ്ങിയവയ്ക്ക് ഉപയോഗിച്ചിരുന്ന കോമ്പിനേഷൻ മരുന്നുകളാണ് നിരോധിക്കപ്പെട്ടവയിൽ പലതും. ഇക്കാരണത്താൽ തന്നെ വ്യാപകമായ ഉപയോഗത്തിൽ ഈ മരുന്നുകൾ വന്നിട്ടുണ്ട്. കൂടാതെ സ്ഥിരമായി മരുന്ന് കഴിക്കുന്നവർക്ക് ഗുളികകളുടെ എണ്ണം കുറയ്ക്കാനായി ഇത്തരം കോമ്പിനേഷൻ മരുന്നുകൾ ഡോക്ടര്‍മാർ എഴുതുന്നതും പതിവാണ്. നിരോധിക്കപ്പെട്ടവയുടെ കൂട്ടത്തിൽ ഇവയുമുണ്ടെന്നാണ് റിപ്പോർട്ട്.

Leave a comment

Your email address will not be published. Required fields are marked *