April 16, 2025
  • April 16, 2025
Breaking News
  • Home
  • Uncategorized
  • തിരുവങ്ങാട് ഗവഃ എച്ച്.എസ്.എസിലെ ചരിത്രം അധ്യാപകന്‍

തിരുവങ്ങാട് ഗവഃ എച്ച്.എസ്.എസിലെ ചരിത്രം അധ്യാപകന്‍

By on September 4, 2024 0 506 Views
Share

തലശ്ശേരി ചിറക്കര അയ്യലത്ത് സ്കൂളിൻറെ അടുത്തുള്ള മാനത്തിൽ തറവാട്ടിൽ റംലയുടെയും അബ്ദുല്ലയുടെയും രണ്ടാമത്തെ മകനാണ്. ജനിക്കുമ്പോഴേ ഭാഗികമായി കാഴ്ച പരിമിതിയുള്ള ഒരു കുട്ടിയായിട്ടാണ് ജനിച്ചത്. കണ്ണിലേക്കുള്ള ഞരമ്പിന്റെ ഒരു അസുഖമാണ് കാഴ്ച പരിമിതിക്കുള്ള ഒരു കാരണമായിട്ടുള്ളത്. അന്ന് ലഭ്യമായ എല്ലാ ചികിത്സകളും നടത്തിയെങ്കിലും ഫലമുണ്ടായിരുന്നില്ല. കാഴ്ച പരിമിതിയുള്ള കുട്ടികൾക്കായുള്ള പ്രത്യേക വിദ്യാലയത്തെപ്പറ്റി അറിവില്ലാത്തതിനാല്‍ സാധാരണ കുട്ടികൾ പഠിക്കുന്ന സ്കൂളിൽ തന്നെയായിരുന്നു പഠനം. ചിറക്കര അയ്യലത്ത് യുപി സ്കൂളിലാണ് പ്രൈമറിവിദ്യാഭ്യാസം. തുടർന്ന് എട്ടാം ക്ലാസില്‍ ചിറക്കര ഹയർ സെക്കൻഡറി സ്കൂളിൽ ചേർന്നു. അപ്പോഴേക്കും കാഴ്ച പൂർണമായും നഷ്ടപ്പെട്ടു. അപ്പോഴാണ് ആ വിദ്യാലയത്തിലെ ഒരു അധ്യാപിക കോഴിക്കോടുള്ള ഒരു പ്രത്യേക വിദ്യാലയത്തെക്കുറിച്ചുള്ള അറിവ് നല്കുന്നത്. അതിലൊന്മ് കോഴിക്കോട് മെഡിക്കൽ കോളേജിന്റെ അടുത്തുള്ള റഹ്മാനിയ സ്കൂൾ ഫോർ ഹാൻഡി എന്ന വിദ്യാലയം ആയിരുന്നു. രണ്ടാമത്തേത് കോഴിക്കോട് ഫറൂക്കിനടുത്തുള്ള കുണ്ടായിത്തോട് എന്ന ഒരു ട്രെയിനിങ് സെന്ററും. ഈ രണ്ടു സ്ഥാപനങ്ങളിലും ആയി മൂന്ന് വർഷം കൊണ്ട് ബ്രേക്ക് പഠനം പൂർത്തിയാക്കി. തുടർന്ന് പത്താം ക്ലാസ് പാസായതിനുശേഷം കോഴിക്കോട് ഫാറൂഖ് കോളേജിൽ പ്രീഡിഗ്രിക്ക് ചേരുകയുണ്ടായി. പ്രീഡിഗ്രി പാസായതിനുശേഷം ഡിഗ്രിക്ക് അതേ കോളേജിൽ തന്നെ ബി എസ് ഓഡിയോളജിക്ക് ചേർന്നു പഠിച്ചു. പഠനം മുഴുവനും ഹോസ്റ്റലിൽ നിന്നായിരുന്നു. അവിടെയൊക്കെ കാഴ്ചപരുമിതിയുള്ള ഒരുപാട് വിദ്യാർത്ഥികൾ ഉണ്ടായിരുന്നു.അവരെ കാണാനും ഇടപെടാനും സംസാരിക്കാനും കഴിഞ്ഞു. കാഴ്ച പരിമിതി ഉള്ളവർക്കുള്ള സംഘടനയായ കേരള ഫെഡറേഷൻ ഓഫ് ദി ബ്ലൈൻഡ് എന്ന സംഘടനയെ കുറിച്ച് ആ ഒരു കാലഘട്ടത്തിലാണ് അറിയാൻ കഴിഞ്ഞത്. കഴിഞ്ഞ 30 വർഷമായി ഈ സംഘടയിൽ അംഗമായി പ്രവർത്തിച്ചുവരികയാണ്. ഇപ്പോൾ ഇദ്ദേഹം ഈ സംഘടനയുടെ കണ്ണൂർ ജില്ല പ്രസിഡണ്ടായി പ്രവർത്തിക്കുകയാണ്. സാങ്കേതികവിദ്യ വലിയൊരു പുരോഗതിയില്ലാത്ത ആ കാലഘട്ടത്തിൽ ബ്രെയിലായിരുന്നു പഠനം. അതിനുപുറമേ, ടാപ്പ് റെക്കോർഡിൽ ഓഡിയോ കാസറ്റ് റെക്കോർഡ് ചെയ്തു പഠിക്കാൻ ഉപയോഗിച്ചിരുന്നു. ഡിഗ്രി പാസായതിനുശേഷം വടകരയിൽ ബിഎഡിന് പഠിക്കാൻ ചേരുകയുണ്ടായി. തുടർന്ന് 2002ലാണ് ഒരു സർക്കാർ സ്കൂളിൽ അധ്യാപകനായി ജോലി ആരംഭിക്കുന്നത്. കണ്ണൂർ ജില്ലയിലെ മയ്യിൽ ഹയർ സെക്കൻഡറി സ്കൂളിലാണ് ആദ്യമായി അധ്യാപകനായി ചേര്‍ന്നത്.. വീട്ടിൽ നിന്ന് വളരെ അകലെ ആയതുകൊണ്ടുതന്നെ സ്കൂളിൻറെ അടുത്ത് താമസിച്ചു നിന്നുകൊണ്ടാണ് അവിടെ ജോലി ചെയ്തിരുന്നത്. രണ്ടര വർഷം ആ വിദ്യാലയത്തിലെ ഒരു അധ്യാപകനായിരുന്നു. തുടർന്ന് കണ്ണൂർ ജില്ലയിലുള്ള തോട്ടട ഹയർ സെക്കൻഡറി സ്കൂളിലും തലശ്ശേരി കൊടുവള്ളി ഹയർ സെക്കൻഡറി സ്കൂളിലേക്കും സ്ഥലം മാറ്റം കിട്ടിയിരുന്നു. 2018 ലാണ് തിരുവങ്ങാട് ഹയർ സെക്കൻഡറി സ്കൂളിൽ അധ്യാപകനായി ജോലി ആരംഭിക്കുന്നത്.

2018 ലാണ് തിരുവങ്ങാട് ഹയർ സെക്കൻഡറി സ്കൂളിൽ അധ്യാപകനായി. ഇപ്പോൾ ഇരുപത്തിമൂന്നാമത്തെ വർഷമാണ് അധ്യാപകനായി ജോലി ചെയ്യുന്നത്. ഈ വിദ്യാലയങ്ങളിലെ വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും നല്ലൊരു സഹകരണമാണ് കിട്ടിയത്. കാഴ്ച പരിമിതിയുള്ളവർക്കായുള്ള പ്രത്യേക സോഫ്റ്റ്‌വെയർ ഉപയോഗിച്ചുകൊണ്ടുള്ള കമ്പ്യൂട്ടറും മൊബൈൽ ഫോണും ഉപയോഗിക്കുന്നുണ്ട്. നിത്യ ജീവിതത്തിൽ പരമാവധി ഈ സാങ്കേതികവിദ്യകളാണ് ഇദ്ദേഹം ഉപയോഗിച്ചു വരുന്നത്. 2003ല്‍ ആദ്യമായി ഒരു കമ്പ്യൂട്ടർ ട്രെയിനിങ്ങിന് തിരുവനന്തപുരത്തേക്ക് പോകുന്നത്. 10 ദിവസമായിരുന്നു ട്രെയിനിങ്. തുടർന്ന് ഇത്തരത്തിലുള്ള ഒരുപാട് കമ്പ്യൂട്ടർ ട്രെയിനിങ്ങിന് പങ്കെടുക്കുകയുണ്ടായി. ഇപ്പോൾ കണ്ണൂർ ജില്ലയിലുള്ള കാഴ്ച പരിമിതിയുള്ള അധ്യാപകർക്കുള്ള കമ്പ്യൂട്ടർ ട്രെയിനിങ്ങിന്റെ റിസോഴ്സ് ടീച്ചർ ആയിട്ട് പ്രവർത്തിക്കുകയാണ്. കഴിഞ്ഞ രണ്ടര വർഷമായി ചിറക്കര മോറക്കുന്നിലുള്ള വീട്ടിലാണ് താമസം. ഭാര്യ ഹസീനയും കാഴ്ച പരിമിതിയുള്ള വ്യക്തിയാണ്. അവര്‍ എകെജി ഹയർ സെക്കൻഡറി സ്കൂളിൽ സാമൂഹ്യശാസ്ത്രം അധ്യാപികയായി ജോലി ചെയ്തു വരികയാണ്.

Leave a comment

Your email address will not be published. Required fields are marked *