April 16, 2025
  • April 16, 2025
Breaking News
  • Home
  • Uncategorized
  • കൊല്ലത്ത് 19കാരിയെ കൈയും കാലും കെട്ടിയിട്ട് ക്രൂരമായി മർദിച്ച് ഭർതൃവീട്ടുകാർ; പരാതി നൽകിയിട്ടും പൊലീസ് കേസെടുത്തില്ല

കൊല്ലത്ത് 19കാരിയെ കൈയും കാലും കെട്ടിയിട്ട് ക്രൂരമായി മർദിച്ച് ഭർതൃവീട്ടുകാർ; പരാതി നൽകിയിട്ടും പൊലീസ് കേസെടുത്തില്ല

By on September 5, 2024 0 127 Views
Share

കൊല്ലത്ത് നവജാത ശിശുവിന്റെ മാതാവിന് ഭർതൃവീട്ടുകാരുടെ ക്രൂര മർദനം. കയറ് കൊണ്ട് കൈയും കാലും കെട്ടിയിട്ടായിരുന്നു 19കാരിയെ മർദിച്ചത്. കുഞ്ഞിന് മുലപ്പാൽ നൽകിയില്ലെന്നാരോപിച്ചാണ് വീട്ടുകാർ ക്രൂരമായി മർദിച്ചത്. നീണ്ടകര നീലേശ്വരം തോപ്പ് സ്വദേശി അലീനയാണ് ക്രൂര മർദ്ധനത്തിന് ഇരയായത്.

പ്രസവം കഴിഞ്ഞ് 27 ദിവസത്തിന് ശേഷമായിരുന്നു മർദനമേറ്റത്. ഭർത്താവും, ഭർത്താവിൻ്റെ സഹോദരനും, ഭർതൃപിതാവും, ഭർതൃമാതാവും ചേർന്നാണ് മർദിച്ചത്. മർദനത്തിൽ യുവതിയ്ക്ക് ശരീരമാസകലം മുറിവേറ്റിട്ടുണ്ട്. സംഭവത്തിൽ പരാതി നൽകിയിട്ടും ചവറ പോലീസ് കേസെടുത്തില്ലെന്ന് യുവതിയുടെ പരാതി.

കുഞ്ഞിന് പാല് കൊടുത്തിട്ട് കിടത്തി ഉറക്കിയിരുന്നതായി യുവതി പറയുന്നു. ഭർത്താവ് കഴുത്തിന് പിടിച്ച് മർദിക്കുകയും തലയണവെച്ച് തല അമർത്തിപിടിച്ചെന്നും യുവതി പറയുന്നു. ഭർത്താവിൻ്റെ സഹോദരനും, ഭർതൃപിതാവും മർദിച്ചു. ശ്വാസം പോലും കിട്ടിയില്ലെന്നും അവർ മർദിച്ച് അവശയാക്കിയെന്നും യുവതി പറയുന്നു. മർദനത്തിന്റെ വീഡിയോ പുറത്തുവന്നിരുന്നു. വീട്ടുകാർ സ്ഥലത്തെത്തിയപ്പോൾ തന്നെ കട്ടിലിൽ കെട്ടിയിട്ടിരിക്കുകയായിരുന്നു.

നാട്ടുകാർ സാക്ഷികളായിരുന്നു. എന്നാൽ ആരും ഇടപെട്ടില്ല. എല്ലാവരുടെ ഭർതൃവീട്ടുകാരുടെ കൂടെ നിന്നെന്ന് യുവതി പറയുന്നു. പ്രസവ ശേഷം കുഞ്ഞിനെയും യുവതിയെയും വേണ്ടെന്ന് പറഞ്ഞ് ഭർത്താവ് പിണങ്ങിപ്പോയെന്ന് യുവതിയുടെ മാതാവ് പറയുന്നു. ഇതിന് ശേഷം ഭർത്താവ് വീട്ടിലേക്ക് യുവതിയെ വിളിച്ചുകൊണ്ട് പോവുകയായിരുന്നു. രണ്ട് മണിക്കൂർ ഇടവിട്ട് കുഞ്ഞിന് പാല് കൊടുക്കണമെന്ന് ഡോക്ടർ നിർദേശിച്ചിരുന്നു. ഇത് പറഞ്ഞായിരുന്നു മർദനം.

യുവതിയുടെ വീട്ടുകാരെ വിളിച്ചുവരുത്തിയിരുന്നു. നാളെ കുട്ടിയുടെ 28കെട്ടാണ് അതിൽ ലഭിക്കുന്ന സ്വർണം ബന്ധുക്കളുടെ കയ്യിൽ നിന്ന് വാങ്ങിയ ശേഷം വീട്ടിൽ നിന്ന് പോക്കോളൂ എന്നായിരുന്നു ഭർത്താവിന്റെ പിതാവ് പറഞ്ഞത്. വീണ്ടും ഭർതൃവീട്ടുകാർ ആക്രമിക്കുമെന്ന ഭീതിയിലാണ് യുവതിയും വീട്ടുകാരും.

Leave a comment

Your email address will not be published. Required fields are marked *