April 26, 2025
  • April 26, 2025
Breaking News
  • Home
  • Uncategorized
  • പൊലീസ് ഉന്നതരുടെ ബലാത്സംഗ ശൃംഖല: മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കി യുവതി

പൊലീസ് ഉന്നതരുടെ ബലാത്സംഗ ശൃംഖല: മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കി യുവതി

By on September 6, 2024 0 114 Views
Share

തിരുവനന്തപുരം: പൊലീസിലെ ഉന്നതര്‍ക്കെതിരെ മുഖ്യമന്ത്രിക്ക് പീഡനപരാതി നല്‍കി യുവതി. മലപ്പുറം മുന്‍ എസ്പി സുജിത് ദാസ്, തിരൂര്‍ മുന്‍ ഡിവൈഎസ്പി വി വി ബെന്നി, പൊന്നാനി മുന്‍ സിഐ വിനോദ് എന്നിവര്‍ തന്നെ ലൈംഗികമായി ചൂഷണം ചെയ്തുവെന്ന വിവരം റിപ്പോര്‍ട്ടറിലൂടെയാണ് യുവതി വെളിപ്പെടുത്തിയത്. ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രിക്കും ഡിജിപിക്കും യുവതി പരാതി കൈമാറിയത്. പരാതിയുടെ പകര്‍പ്പ് റിപ്പോര്‍ട്ടറിന് ലഭിച്ചു.

ക്രൂരമായ ബാലാത്സംഗമാണ് തനിക്ക് നേരിടേണ്ടി വന്നതെന്ന് യുവതിയുടെ പരാതിയിലുണ്ട്. പ്രകൃതി വിരുദ്ധ പീഡനത്തിനും ഇരയാക്കി. സുഹൃത്തായ കസ്റ്റംസ് ഉദ്യോഗസ്ഥന് വഴങ്ങാന്‍ ആവശ്യപ്പെട്ടു. അവഗണിച്ച് ഇറങ്ങിയപ്പോള്‍ എസ്പിയുടെ സുഹൃത്ത് കടന്നുപിടിക്കാന്‍ ശ്രമിച്ചു. പുറത്ത് പറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. അവര്‍ കൊല്ലുമെന്ന് പേടിച്ചാണ് ഇത്രയും നാള്‍ ജീവിച്ചത്. ഇനി ഒരു സ്ത്രീക്കും ഇത്തരം അനുഭവം ഉണ്ടാകരുത്. മൂന്ന് പേര്‍ക്കെതിരെയും നിയമ നടപടി സ്വീകരിക്കണമെന്നും യുവതിയുടെ പരാതിയില്‍ പറുന്നു.

പരാതി നല്‍കാനെത്തിയ തന്നെ പൊലീസുകാര്‍ മാറിമാറി പീഡിപ്പിച്ചുവെന്നായിരുന്നു യുവതിയുടെ വെളിപ്പെടുത്തല്‍. തനിക്ക് നീതി വാങ്ങി തരേണ്ട പൊലീസിലെ ഉന്നതരാണ് തന്നെ ചൂഷണം ചെയ്തതെന്നും യുവതി റിപ്പോര്‍ട്ടറിനോട് പറഞ്ഞിരുന്നു. 2022ല്‍ മലപ്പുറത്തായിരുന്നു കൊടുംക്രൂരത നടന്നത്. വസ്തുസംബന്ധമായ പ്രശ്‌നം പരിഹരിക്കാനായി പൊലീസിനെ സമീപിച്ചപ്പോഴായിരുന്നു ക്രൂരത.

 

 

പൊന്നാനി സിഐ വിനോദിനാണ് ആദ്യം പരാതി നല്‍കിയത്. എന്നാല്‍ സിഐ വിനോദ് തന്നെ വീട്ടിലെത്തി ബലാത്സംഗം ചെയ്യുകയായിരുന്നുവെന്ന് യുവതിയുടെ പരാതിയില്‍ പറയുന്നു. ഈ പരാതി ഡിവൈഎസ്പി ബെന്നിക്ക് കൈമാറി. ബെന്നിയും വീട്ടിലെത്തി ഉപദ്രവിച്ചു. പരിഹാരം ഇല്ലാത്തതിനാല്‍ മലപ്പുറം എസ്പിയെ കണ്ടുവെന്നും എന്നാല്‍ സുജിത് ദാസും തന്നെ ബലാല്‍സംഗം ചെയ്യുകയായിരുന്നുവെന്നും യുവതി പറഞ്ഞു.

സുജിത് ദാസ് തന്നെ ഭീഷണിപ്പെടുത്തി, പരാതി അട്ടിമറിച്ചു. കൊന്നു കളയുമെന്നായിരുന്നു ഭീഷണി. കസ്റ്റംസ് ഓഫീസര്‍ക്കും വഴങ്ങിക്കൊടുക്കണമെന്ന് നിര്‍ബന്ധിച്ചു. അവിടെ നിന്ന് താന്‍ രക്ഷപ്പെട്ട് ഓടുകയായിരുന്നു. തന്റെ പരാതിയില്‍ ഒരു നടപടിയും ഉണ്ടായില്ല. മുഖ്യമന്ത്രി പിണറായി വിജയനെ അങ്കിളെന്നാണ് സുജിത് ദാസ് വിശേഷിപ്പിച്ചതെന്നും യുവതി പറഞ്ഞു.

പരാതിയില്‍ ഉറച്ചുനില്‍ക്കുമെന്ന് യുവതി റിപ്പോര്‍ട്ടറിനോട് പറഞ്ഞു. തനിക്ക് നീതി ലഭിക്കണം. പാവങ്ങള്‍ എന്ന് കരുതി ഇനി ആരെയും ഇങ്ങനെ ചെയ്യരുത്. അവര്‍ തന്നെ ഒന്നിനും പറ്റാത്തതു പോലെ ആക്കിയെന്നും യുവതി പ്രതികരിച്ചു.

Leave a comment

Your email address will not be published. Required fields are marked *