April 16, 2025
  • April 16, 2025
Breaking News
  • Home
  • Uncategorized
  • ജമ്മു കശ്മീരിനെ കൊള്ളയടിച്ചത് മൂന്ന് കുടുംബങ്ങൾ, അവരുടെ ആവശ്യം ഭീകരവാദം വളര്‍ത്തൽ: അമിത് ഷാ

ജമ്മു കശ്മീരിനെ കൊള്ളയടിച്ചത് മൂന്ന് കുടുംബങ്ങൾ, അവരുടെ ആവശ്യം ഭീകരവാദം വളര്‍ത്തൽ: അമിത് ഷാ

By on September 7, 2024 0 75 Views
Share

ശ്രീനഗര്‍: തിരഞ്ഞെടുപ്പ് അടുത്തിരിക്കെ നാഷണൽ കോൺഫറൻസ് – എൻസിപി സഖ്യത്തിന് നേരെ ആരോപണങ്ങളുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. വിഘടനവാദികളെയും ഭീകരവാദികളെയും മോചിപ്പിക്കാൻ ശ്രമിച്ച് ജമ്മു കശ്മീരിനെ അസ്ഥിരപ്പെടുത്താനാണ് നാഷണൽ കോൺഫറൻസ് (എൻസി)-കോൺഗ്രസ് സഖ്യം ശ്രമിക്കുന്നതെന്നായിരുന്നു അമിത് ഷായുടെ ആരോപണം. തിരഞ്ഞെടുപ്പിന്റെ ഭാ​ഗമായി ജമ്മുവിൽ നടത്തിയ റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘നാഷണൽ കോൺഫറൻസിനും കോൺ​ഗ്രസിനും കല്ലെറിയുന്നവരെ തുറന്നുവിടണം. രജൗരിയിലും പൂഞ്ചിലും ഭീകരവാദം വളരണമെന്നാണ് അവരുടെ ആവശ്യം. നിയന്ത്രണരേഖ കടന്നുള്ള വ്യാപാരം പുനരാരംഭിക്കണമെന്നും അവര്‍ ആഗ്രഹിക്കുന്നു. ഇതുകൊണ്ട് ആർക്കാണ് നേട്ടം?’; അമിത് ഷാ ചോദിച്ചു.

മെഹ്ബൂബ മുഫ്തിയുടെ പിഡിപി(പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി)യുമായി ചേർന്ന് എൻസി-കോൺ​ഗ്രസ് സഖ്യം ഈ പ്രദേശത്തെ ഭീകരവാദത്തിന്റെ തീയിലേക്ക് തള്ളിവിടാനാണ് ശ്രമിക്കുന്നത്.

‘മൂന്ന് കുടുംബങ്ങൾ ചേർന്ന് ജമ്മു കശ്മീരിനെ കൊള്ളയടിച്ചു. കോൺ​ഗ്രസും നാഷണൽ കോൺഫറൻസും ഭരണത്തിലേക്ക് തിരിച്ചുവന്നാൽ ഭീകരാവദം തിരിച്ചുവരും. ജമ്മുവിന് സ്വന്തം വിധി തീരുമാനിക്കേണ്ടിയിരിക്കുന്നു. ബിജെപി അധികാരത്തിലേക്കെത്തിയാൽ ഭീകരവാദത്തെ തലപൊക്കാൻ അനുവദിക്കില്ല.’; അമിത് ഷാ പറഞ്ഞു. സമാധാനം പുനഃസ്ഥാപിക്കുന്നതുവരെ പാകിസ്താനുമായുള്ള ചർച്ചയുണ്ടാകില്ലെന്നും അമിത് ഷാ കൂട്ടിച്ചേർത്തു.

ജമ്മുവിന്റെ അവകാശങ്ങൾ എടുത്തുകളഞ്ഞ് പരമാധികാരം പുനഃസ്ഥാപിക്കാനാണ് എൻസി- കോൺ​ഗ്രസ് സഖ്യം ലക്ഷ്യം വെക്കുന്നത്. ബിജെപി അധികാരത്തിലെത്തിയാൽ അതൊരിക്കലും സംഭവിക്കില്ലെന്നും അദ്ദേഹം ഉറപ്പ് നൽകി. ജമ്മു കശ്മീരിൽ പരമാധികാരത്തെ കുറിച്ച് സംസാരിക്കാൻ ഒരു ശക്തിയും ധൈര്യപ്പെടില്ലെന്നായിരുന്നു അമിത് ഷായുടെ വാക്കുകൾ.

കോൺ​ഗ്രസ് നേതാവ് രാഹുൽ ​ഗാന്ധിക്കെതിരെയും അമിത് ഷാ രം​ഗത്തെത്തി. വാ​ഗ്ദാനങ്ങൾ നൽകി ആളുകളെ തെറ്റിദ്ധരിപ്പിക്കുന്നുവെന്നാണ് രാ​ഹുലിനെതിരെ ഉന്നയിച്ച ആരോപണം. ജമ്മു കശ്മീരിന് സംസ്ഥാന പദവി തിരിച്ചുനൽകുമെന്നാണ് രാഹുൽ പറയുന്നത്. അതിനുള്ള അധികാരം രാഹുലിനുണ്ടോ? തിരഞ്ഞെടുപ്പിന് ശേഷം അഭികാമ്യമായ സമയത്ത് സംസ്ഥാന പദവി തിരിച്ചുനൽകുമെന്ന് ഞാൻ പാർലമെന്റിൽ പറഞ്ഞിട്ടുണ്ടെന്നും അമിത് ഷാ പറഞ്ഞു. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നത് രാഹുൽ അവസാനിപ്പിക്കണമെന്നും അമിത് ഷാ ആവശ്യപ്പെട്ടു.

Leave a comment

Your email address will not be published. Required fields are marked *