April 16, 2025
  • April 16, 2025
Breaking News
  • Home
  • Uncategorized
  • ഓവൻ വാങ്ങിയതിന് വില്പനാന്തര സേവനം നൽകിയില്ല ,1.35 ലക്ഷം രൂപ പിഴ ചുമത്തി ഉപഭോക്തൃ കോടതി.

ഓവൻ വാങ്ങിയതിന് വില്പനാന്തര സേവനം നൽകിയില്ല ,1.35 ലക്ഷം രൂപ പിഴ ചുമത്തി ഉപഭോക്തൃ കോടതി.

By on September 10, 2024 0 129 Views
Share

കൊച്ചി. ഓവൻ്റെ വില്പനന്തര സേവനം നൽകാതെ വർഷങ്ങളോളം ഉപഭോക്താവിനെ കബളിപ്പിച്ച ഉൽപ്പന്ന നിർമ്മാതാവും ഡീലറും നഷ്ടപരിഹാരവും കോടതി ചെലവും നൽകണമെന്ന് എറണാകുളം ജില്ല ഉപഭോക്ത്രൃ തർക്ക പരിഹാര കോടതി.

എറണാകുളം, കടവന്ത്ര സ്വദേശി വിനോദ് പിള്ള ഹരിയാനയിലെ കഫ് അപ്ലൻസസ് എറണാകുളത്തെ കൈരളി ട്രേഡിങ് കമ്പനി എന്നിവർക്കെതിരെ സമർപ്പിച്ച പരാതിയിലാണ് കോടതിയുടെ ഉത്തരവ്.

കഫ് അപ്ലൈൻസ് എന്ന സ്ഥാപനത്തിന്റെ ഉത്പന്നമായ ഓവൻ 70,990/- രൂപ നൽകിയാണ് പരാതിക്കാരൻ വാങ്ങിയത്.

പരാതിക്കാരന്റെ വീട്ടിൽ ഇൻസ്റ്റോൾ ചെയ്യുന്നതിന് വേണ്ടി തന്നെ ഒരു വർഷം താമസിച്ചു. അതിനുശേഷം മൂന്നുമാസമായപ്പോൾ ഓവൻ പ്രവർത്തനരഹിതമായി. പരാതി നൽകിയപ്പോൾ എൻജിനീയർ വന്ന് ഓവൻ പരിശോധിക്കുകയും ഇപ്പോൾ സ്റ്റോക്ക് ഇല്ലെന്നും മറ്റൊന്നു നൽകാമെന്നും ഉറപ്പു നൽകി. അതിന് ഒരു വർഷത്തിനുശേഷമാണ് ഡിസ്പ്ലേ യൂണിറ്റ് പകരം തന്നത്. അധികം താമസിയാതെ തന്നെ വീണ്ടും പ്രവർത്തനരഹിതമായി. മദർബോർഡ് തന്നെ മാറ്റിവയ്ക്കണം എന്നായി എൻജിനീയർ. പക്ഷേ ഉടനെ പാർട്സ് ലഭ്യമല്ല എന്ന കാര്യവും അദ്ദേഹം അറിയിച്ചു. അതിനുശേഷവും ഓവൻ തകരാറിലായി. മദർബോർഡ് മാറ്റാൻ കൊണ്ടുപോയ ഓവൻ പിന്നീട് ഒരിക്കലും പരാതിക്കാരന്റെ വീട്ടിൽ തിരിച്ചെത്തിയില്ല. ഇതിനെ സംബന്ധിച്ച് നൽകിയ പരാതിക്ക് യാതൊരു തുടർ നടപടികളും ഉണ്ടായില്ല. ഇതിനെ തുടർന്നാണ് നഷ്ടപരിഹാരവും കോടതി ചെലവും വിലയും തിരിച്ച് നൽകണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഉപഭോക്തൃ കോടതിയെ സമീപിച്ചത്. “വലിയ തുകയ്ക്ക് വാങ്ങിയ ഓവൻ ഏറെ താമസിയാതെ തകരാറിൽ ആയിട്ടും അത് റിപ്പയർ ചെയ്യുന്നതിന് തുടർ നടപടികൾ ഒന്നും സ്വീകരിക്കാതിരുന്ന എതിർകക്ഷികളുടെനടപടി സേവനത്തിലെ ന്യൂനതയും അധാർമികമായ വ്യാപാര രീതിയുമാണ്. വിൽപ്പനന്തര സേവനം ലഭിക്കുക എന്നത് ഓരോ ഉപഭോക്താവിൻ്റെയും അവകാശമാണ്. വലിയ വില കൊടുത്തു വാങ്ങിയ ഉൽപ്പന്നത്തിന്റെ വില്പനാനന്തര സേവനത്തിനായി നിരവധി തവണ പരാതി നൽകിയിട്ടും ഉപഭോക്താവിന്റെ അതൃപ്തിയും നിരാശയും ആണ് ഈ പരാതിക്ക് ആധാരം. സേവനത്തിലെ ന്യൂനതയും അധാർമികമായ വ്യാപാര രീതിയും മൂലം അനുഭവിക്കേണ്ടിവന്ന മന:ക്ലേശവും ധനനഷ്ടത്തിനും ഉത്പന്ന നിർമ്മാതാക്കൾ മാത്രമല്ല ഡീലറും ഉത്തരവാദികളാണെന്ന് ഡി. ബിബിനു അധ്യക്ഷനും വി. രാമചന്ദ്രൻ ടി.എൻ ശ്രീവിദ്യ എന്നിവർ അംഗങ്ങളുമായ ബഞ്ച് വിലയിരുത്തി.

ഉത്പന്നത്തിൻ്റെ വിലയായ 70,990/- രൂപ കൂടാതെ 40,000/- രൂപ നഷ്ടപരിഹാരവും 25,000/- രൂപ കോടതി ചെലവും 45 ദിവസത്തിനകം പരാതിക്കാരന് നൽകണമെന്ന് കോടതി എതിർകക്ഷികൾക്ക് നിർദ്ദേശം നൽകി.

അഡ്വ.മാത്യു ഫ്രാൻസിസ് കെ പരാതിക്കാരന് വേണ്ടി ഹാജരായി.

Leave a comment

Your email address will not be published. Required fields are marked *