April 16, 2025
  • April 16, 2025
Breaking News
  • Home
  • Uncategorized
  • വിവിധ ദിനാചരണ ത്തോടനുബന്ധിചുള്ള ആദരവും വിജയികൾക്കുള്ള അനുമോദനവും നൽകി

വിവിധ ദിനാചരണ ത്തോടനുബന്ധിചുള്ള ആദരവും വിജയികൾക്കുള്ള അനുമോദനവും നൽകി

By on September 11, 2024 0 174 Views
Share

ദേശീയ കായിക – അധ്യാപക ദിനാചരണത്തിന്റെ ഭാഗമായി അന്തർദേശീയ ഗോൾഡ് ജേതാക്കളെയും മുതിർന്ന അധ്യാപികമാരെയും സംഗമം പലിശരഹിത അയൽകൂട്ടായ് അംഗങ്ങളുടെ കൾച്ചറൽ ഫോറം ആദരിച്ചു.

ജമാഅത്തെ ഇസ്‌ലാമി തലശ്ശേരി ഏരിയ കൺവീനർ ഫാസിന ബഷീർ ഉദ്ഘാടനം ചെയ്തു. സംഗമം കൾച്ചറൽ ഫോറം ചെയർമാൻ തസ്ലീമ ജി.കെ അദ്ധ്യക്ഷത വഹിച്ചു. തലശ്ശേരി നന്മ വെൽഫെയർ സൊസൈറ്റി പ്രസിഡന്റ് അഷ്ഫാഖ് കെ.എം, സംഗമം ജോയിൻറ് സോണൽ കമ്മിറ്റി ജനറൽ സെക്രട്ടറി സൗജത് ലത്തീഫ് ആശംസ പ്രഭാഷണം നടത്തി.

റംല എ.കെ കൾച്ചറൽ ഫോറം കൺവീനർ സ്വാഗതവും കോർ ടീം അംഗം റുക്‌സാന താഹ നന്ദിയും പറഞ്ഞു.

ദേശീയ – അന്തർദേശീയ കായിക മേളകളിലെ ഗോൾഡ് മെഡൽ ജേതാക്കളായ നിർമ്മല എം.സി, ശ്രീജ വി.പി, ഡോ. ഫാത്തിമ നഷവ എന്നിവരെയും മുതിർന്ന സംഗമം അയൽക്കൂട്ടം അംഗങ്ങളായ നസീമ ഷറഫുദ്ദീൻ , കുഞ്ഞാമിന ടി.കെ, സോഫിയ മുസ്തഫ, ആയിഷ പി എന്നിവരെയും ഫോറം ആദരിച്ചു.

സ്വാതന്ത്രദിന ക്വിസ് മത്സര വിജയികളായ ജൂനിയർ വിഭാഗത്തിൽ സച്ചൽ സാക്കി (ഒന്നാം സ്ഥാനം) കദീജ ലുജൈൻ, ഷദ ഫാത്തിമ (രണ്ടാം സ്ഥാനം) ഫാത്തിമ അമാന (മൂന്നാം സ്ഥാനം). സീനിയർ വിഭാഗത്തിൽ ആയിഷ ഹിബ (ഒന്നാം സ്ഥാനം) നൈഫ ആമിന (രണ്ടാം സ്ഥാനം) എന്നിവർക്കുള്ള ക്യാഷ് പ്രൈസ്സും മൊമെന്റോയും നൽകി

Leave a comment

Your email address will not be published. Required fields are marked *