April 16, 2025
  • April 16, 2025
Breaking News
  • Home
  • Uncategorized
  • കേരളത്തിൻറെ പൈതൃകം രാജ്യത്തിന് മാതൃക: ഡോ.എ . അബ്ദുൽഹക്കിം

കേരളത്തിൻറെ പൈതൃകം രാജ്യത്തിന് മാതൃക: ഡോ.എ . അബ്ദുൽഹക്കിം

By on September 17, 2024 0 81 Views
Share

ആലപ്പുഴ: ഒരുമയുടെ ഓണവും. സ്നേഹത്തിൻറെ നബിദിനവും ഒന്നിച്ച് ആഘോഷിക്കുന്ന കേരളത്തിൻറെ പൈതൃകം രാജ്യത്തിന് മാതൃകയാണന്ന് സംസ്ഥാന വിവര അവകാശകമ്മീഷണർ ഡോ. എ. അബ്ദുൽഹക്കീം പറഞ്ഞു. ആലപ്പുഴ ലജനത്തുൽ മുഹമ്മദീയ അസോസിയേഷൻറെ നേതൃത്വത്തിൽ ജില്ലാ ആസ്ഥാനത്ത് സംഘടിപ്പിച്ച സംയുക്ത നബിദിന സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

മതം ഒരു സംസ്കാരമാണ് . സ്ത്രീ പുരുഷന്മാരുടെ വഴിവട്ട ഇടപെടൽ സമൂഹത്തിൽ അരാജകത്വമുണ്ടാക്കുമെന്ന് മതങ്ങൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സാംസ്കാരിക മേഖലയിലെ താരശോഭയുള്ളവർ സാംസ്ക്കാര ശൂന്യമായ കേളികളെ കുറിച്ച് പരസ്പരം വിളിച്ച് പറയുന്നു. അതിന് ചിലർ ഗവന്മെൻറിനെയാണ് കുറ്റം പറയുന്നതത്. ഇത് യഥാർത്ഥ കുറ്റവാളികളെ രക്ഷിക്കാനേ ഉപകരിക്കൂയെന്നും അദ്ദേഹം പറഞ്ഞു.നന്നാകാനും ബന്ധപ്പെട്ട മേഖലയുടെ ശുദ്ധീകരണത്തിനും ഉതകുന്ന ചർച്ചകളാണ് വേണ്ടത്. ദുർബലരുടെ ശബ്ദമാണ് ജനാധിപത്യത്തിൻറെ അളവ് കോൽ.അവരുടെ രക്ഷാബോധമാണ് നമ്മുടെ ബഹുസ്വരതയുടെ ശക്തിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മത്തുപിടിച്ച സമൂഹത്തെ പരിഷ്കരിച്ച് മാതൃകാ നലമുറയാക്കിയതാണ് പ്രവാചകൻ സാധിച്ചവിപ്ലവമെന്നും ഹക്കിം അഭിപ്രായപ്പെട്ടു.

ലജനത്തുൽ മുഹമ്മദീയ അസോസിയേഷൻ പ്രസിഡൻ്റ് എ.എം. നസീർ അദ്ധ്യക്ഷത വഹിച്ചു ജനറൽ സെക്രട്ടറി ഫൈസൽ ഷംസുദ്ധീൻ, പി.എസ്.എം.ആറ്റ കോയ തങ്ങൾ മണ്ണാർക്കാട്,ശാക്കീർ ദാരിമി വളക്കെ, എ.എം. കാസിം അഡ്വ – കെ. നജീബ്, എസ്.എം. ഷരീഫ്എന്നിവർ പ്രസംഗിച്ചു

Leave a comment

Your email address will not be published. Required fields are marked *