April 16, 2025
  • April 16, 2025
Breaking News
  • Home
  • Uncategorized
  • ലയൺസ് ക്ലബ്ബ് തലശ്ശേരി ഗോൾഡൻ സ്റ്റാർസിൻ്റെ നേതൃത്വത്തിൽ കോം ട്രസ്റ്റ് കണ്ണാശുപത്രിയുടെ സഹകരണത്തോടെ സൗജന്യ നേത്ര പരിശോധനാ ക്യാമ്പും തിമിര ശസ്ത്രക്രിയാ നിർണയവും നടത്തും

ലയൺസ് ക്ലബ്ബ് തലശ്ശേരി ഗോൾഡൻ സ്റ്റാർസിൻ്റെ നേതൃത്വത്തിൽ കോം ട്രസ്റ്റ് കണ്ണാശുപത്രിയുടെ സഹകരണത്തോടെ സൗജന്യ നേത്ര പരിശോധനാ ക്യാമ്പും തിമിര ശസ്ത്രക്രിയാ നിർണയവും നടത്തും

By on September 19, 2024 0 86 Views
Share

തലശ്ശേരി: ലയൺസ് ക്ലബ്ബ് തലശ്ശേരി ഗോൾഡൻ സ്റ്റാർസിൻ്റെ നേതൃത്വത്തിൽ കോം ട്രസ്റ്റ് കണ്ണാശുപത്രിയുടെ സഹകരണത്തോടെ സൗജന്യ നേത്ര പരിശോധനാ ക്യാമ്പും തിമിര ശസ്ത്രക്രിയാ നിർണയവും നടത്തും, കാവുംഭാഗം ഗവ: ഹയർ സെക്കണ്ടറി സ്ക്കൂളിൽ വച്ചാണ് ക്യാമ്പ് നടക്കുന്നത് . സെപ്തംബർ 22 ഞായറാഴ്ച്ച രാവിലെ 9 മുതൽ ഉച്ചയ്ക്ക് 1 മണി വരെയാണ് ക്യാമ്പിൽ കണ്ണ് പരിശോധന നടക്കുക. തലശ്ശേരിയിലെ അന്താരാഷ്ട്ര നിലവാരത്തിലുള്ള കോം ട്രസ്റ്റ് കണ്ണാശുപത്രിയിലെ വിദഗ്ദരായ ഡോക്ടർമാരാണ് ക്യാമ്പിൽ പരിശോധന നടത്തുന്നത് . അന്നേ ദിവസം കാലത്ത് മുതൽ നേരിട്ട് വന്ന് രജിസ്റ്റർ ചെയ്യുന്നതിനനുസരിച്ചായിരിക്കും മുൻഗണന ലഭിക്കുക. തിമിര ശസ്ത്രക്രിയ ആവശ്യമായി വരുന്ന രോഗികൾക്ക് തലശ്ശേരി കോംട്രസ്റ്റ് നേത്ര സംരക്ഷണ ആശുപത്രിയിൽ സൗജന്യമായി ശസ്ത്രക്രിയ ചെയ്‌തുകൊടുക്കും, അതോടനുബന്ധിച്ചുള്ള ആശുപത്രിയിലെ താമസം, ഭക്ഷണം, എന്നിവയും ആശുപത്രിയിൽ നിന്നും തിരിച്ചു പോകുമ്പോൾ വീട്ടിൽ നിന്നും ഉപയോഗിക്കാവുന്ന മരുന്നും ,പൊടിപടലങ്ങളിൽ നിന്നും സംരക്ഷിക്കുന്ന കറുത്ത കണ്ണടയും തീർത്തും സൗജന്യമായി നൽകും.


ക്യാമ്പിൽ പങ്കെടുക്കുന്നവർ രാവിലെ 9 മണിക്ക് മുമ്പായി സ്ഥലത്ത് എത്തിച്ചേരേണ്ടതാണ്.

ക്യാമ്പിൽ പങ്കെടുക്കുന്നവരിൽ നിന്നും കണ്ണടകൾ നിർദ്ദേശിക്കുന്നവർക്ക് കോംട്രസ്റ്റ് കണ്ണട ഷോപ്പിന്റെ ആഭിമുഖ്യത്തിൽ കുറഞ്ഞ നിരക്കിൽ (250-300) കണ്ണടകൾ വിതരണം ചെയ്യുന്നു.
കണ്ണട ആവശ്യമുള്ളവർക്ക് ക്യാമ്പ് ദിവസം പണമടച്ച് കണ്ണടയ്ക്ക് ബുക്ക് ചെയ്യാവുന്നതാണ്. ലയൺസ് ക്ലബ്ബ് തലശ്ശേരി ഗോൾഡൻ സ്റ്റാർസിൻ്റെ പ്രസിഡണ്ട് സെൻസെയ് സി എൻ മുരളിയുടെ അദ്ധ്യക്ഷതയിൽ തലശ്ശേരി നഗരസഭ ചെയർ പേഴ്സൺ ജമുനാ റാണി ടീച്ചർ ക്യാമ്പിൻ്റെ ഉദ്ഘാടനം നിർവ്വഹിക്കും, . രജിസ്ട്രേഷൻ സംബന്ധമായ വിശദ വിവരങ്ങൾക്ക് 9847151312, 9995529662 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

Leave a comment

Your email address will not be published. Required fields are marked *