April 16, 2025
  • April 16, 2025
Breaking News
  • Home
  • Uncategorized
  • മെഗാ മെഡിക്കൽ ക്യാമ്പ് നടത്തി

മെഗാ മെഡിക്കൽ ക്യാമ്പ് നടത്തി

By on September 23, 2024 0 99 Views
Share

തലശ്ശേരി: സെപ്റ്റംബർ 17 മുതൽ ഒക്ടോബർ 2 വരെ സ്വച്ഛത ഹി സേവ, സഫായി മിത്ര സുരക്ഷാ ശിവിർ മാലിന്യമുക്ത നവകേരളം എന്നീ ക്യാമ്പയിനുകൾ നടക്കുന്നുണ്ട്. ശുചീകരണ വിഭാഗം തൊഴിലാളികളുടെ ആരോഗ്യം, സുരക്ഷാ,അന്തസ്സ് എന്നിവ ഉറപ്പുവരുത്തുകയാണ് സഫായി മിത്ര സുരക്ഷാ ശിവീറിന്റെ ഉദ്ദേശലക്ഷ്യം ശുചികരണ വിഭാഗം ജീവനക്കാർ,ഹരിത കർമ്മ സേനാംഗങ്ങൾ,നമസ്തേ സ്കീമിൽ ഉൾപ്പെട്ട തൊഴിലാളികൾ എന്നിവരുടെ ആരോഗ്യ സുരക്ഷ ഉറപ്പുവരുത്തുന്നതിനായുള്ള ജനറൽ മെഡിക്കൽ ചെക്കപ്പ്, കാഴ്ച പരിശോധന, ജീവിതശൈലി രോഗങ്ങൾക്കുള്ള പരിശോധന, കൗൺസിലിംഗ് എന്നിവ ക്യാമ്പിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. തുടർന്ന് ക്യാൻസർ ബോധവൽക്കരണ ക്ലാസുകൾ എന്നിവയും നടത്തി. തലശ്ശേരി മിഡ് ടൗൺ ലയൺസ് ക്ലബ്ബ്, മെട്രോപൊളിറ്റൽ ലാബ് എന്നിവരുടെ സഹകരണത്തോടെയാണ് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചത്.

ക്യാമ്പിൽ നഗരസഭാ ശുചീകരണ വിഭാഗം ജീവനക്കാർ ഹരിത കർമ്മ സേനാംഗങ്ങൾ നമസ്തേ സ്കീമിൽ രജിസ്റ്റർ ചെയ്തിട്ടുള്ള തൊഴിലാളികൾ സുലഭ് ഇന്റർനാഷണൽ തൊഴിലാളികൾ എന്നിവർക്ക് രക്ത പരിശോധന നേത്ര പരിശോധന എന്നിവ മെട്രോപോളി കെയർ ഹോസ്പിറ്റൽ എന്നിവയുടെ സഹകരണത്തോടെ സംഘടിപ്പിച്ചു നഗരസഭ ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ സാഹിറ ടികെ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ നഗരസഭാ സെക്രട്ടറി സുരേഷ് കുമാർ എൻ അധ്യക്ഷത വഹിച്ചു ക്ലീൻ സിറ്റി മാനേജർ അജയകുമാർ ഹെൽത്ത് ഇൻഫെക്ടഡ് ലിജശ്രീ നന്ദിയും പറഞ്ഞു. കണ്ണൂർ ജില്ലാ ശുചിത്വമിഷൻ പ്രോഗ്രാം ഓഫീസർ ബാബു.വിപി ലയൺസ് ക്ലബ് തലശ്ശേരി പ്രസിഡന്റ് ബോബി സഞ്ജീവ് തുടങ്ങിയവർ ആശംസകൾ നേർന്നു. മലബാർ ക്യാൻസർ കെയർ സൊസൈറ്റി മെഡിക്കൽ ഓഫീസർ ഡോ.ഹർഷ ഗംഗാധരൻ ക്യാൻസർ ബോധവൽക്കരണ ക്ലാസ് എടുത്തു ക്യാമ്പയിനിന്റെ ഭാഗമായി മികച്ച ശുചീകരണ പ്രവർത്തനം നടത്തിയ തൊഴിലാളികളെ ആദരിച്ചു.

Leave a comment

Your email address will not be published. Required fields are marked *