April 16, 2025
  • April 16, 2025
Breaking News
  • Home
  • Uncategorized
  • ലെബനനില്‍ ഇസ്രയേലിന്റെ വ്യാപക വ്യോമാക്രമണം; വിമാന സര്‍വീസുകള്‍ റദ്ദാക്കി

ലെബനനില്‍ ഇസ്രയേലിന്റെ വ്യാപക വ്യോമാക്രമണം; വിമാന സര്‍വീസുകള്‍ റദ്ദാക്കി

By on September 25, 2024 0 84 Views
Share

ബെയ്‌റൂട്ട്; ലെബനനില്‍ ഇസ്രയേലിന്റെ വ്യാപക വ്യോമാക്രമണത്തെ തുടര്‍ന്ന്ബെയ്‌റൂട്ടില്‍ വിമാന സര്‍വീസുകള്‍ റദ്ദാക്കി. എയര്‍ ഇന്ത്യ ഉള്‍പ്പെടെ 12 കമ്പനികളാണ്സര്‍വീസ് റദ്ദാക്കിയത്. ഖത്തര്‍ എയര്‍വേയ്‌സ്, എമിറേറ്റ്‌സ്, ഇത്തിഹാദ്, ഫ്‌ലൈ ദുബൈയ് എന്നീ കമ്പനികള്‍ സര്‍വീസുകള്‍ റദ്ദാക്കി.

 

ലെബനനില്‍ ഇസ്രയേല്‍ വ്യോമാക്രമണം തുടരുകയാണ്. വ്യാപക വ്യോമാക്രമണത്തില്‍ 558 പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. 64 കുട്ടികളും മരണപ്പെട്ടിട്ടുണ്ട്. മരിച്ചവരില്‍ 94 പേര്‍ സ്ത്രീകളാണ്. രണ്ടായിരത്തോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ബെയ്‌റൂത്തിലേക്കും ഇസ്രായേല്‍ ആക്രമണം വ്യാപിപ്പിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ലെബനനില്‍ നിന്ന് ജനങ്ങള്‍ കൂട്ടപ്പലായനം തുടരുകയാണ്.

 

ഇസ്രയേലില്‍ നിന്ന് 1600 ആക്രമണങ്ങളാണ് രണ്ട് ദിവസങ്ങള്‍ക്കിടെ ഉണ്ടായത്. 200ലേറെ റോക്കറ്റുകളാണ് ഹിസ്ബുല്ല ഇസ്രയേലിലേക്ക് വിക്ഷേപിച്ചത്. ഇസ്രയേല്‍ ആക്രമണവും ഹിസ്ബുള്ള പ്രത്യാക്രമണവും ശക്തമായ സാഹചര്യത്തില്‍ ലെബനന്‍ പ്രധാനമന്ത്രി നജീബ് മിക്കാറ്റി യുഎന്‍ ആസ്ഥാനത്തേക്ക് തിരിച്ചിട്ടുണ്ട്

 

ലെബനനിലെ സാഹചര്യം കടുത്ത ആശങ്കയുണ്ടാക്കുന്നതാണെന്ന് യുഎന്‍ ജനറല്‍ സെക്രട്ടറി ആന്റോണിയോ ഗുട്ടെറസ് പ്രതികരിച്ചു. സാധാരണക്കാരായ ജനങ്ങളുടെ സുരക്ഷയില്‍ ആശങ്കയുണ്ടെന്ന് യുഎന്‍ വക്താവ് സ്റ്റീഫന്‍ ദുജാറിക്കും പറഞ്ഞു. ഇസ്രയേല്‍ ലെബനന്‍ സ്ഫോടനത്തില്‍ ആശങ്കയറിയിച്ച് യൂണിസെഫ് രംഗത്തെത്തിയിരുന്നു. എണ്ണമില്ലാത്ത അത്രയും കുട്ടികള്‍ ഉള്‍പ്പെടെയുള്ള പൗരന്മാര്‍ അപകടാവസ്ഥയിലാണെന്നും നിരവധിപ്പേര്‍ക്ക് വീട് വിട്ട് പലായനം ചെയ്യേണ്ടി വന്നെന്നും യൂണിസെഫ് മേധാവി കാതറിന്‍ റുസ്സെല്‍ പറഞ്ഞു. നാടുകടത്തലും ഷെല്ലാക്രമണവും വ്യോമാക്രമണവും കാരണം കുട്ടികള്‍ ഭയാനകമായ രീതിയുള്ള മാനസിക സമ്മര്‍ദങ്ങളിലൂടെയാണ് കടന്നു പോകുന്നതെന്നും എത്രയും പെട്ടെന്ന് സംഘര്‍ഷം അവസാനിപ്പിക്കണമെന്നും കാതറിന്‍ അഭ്യര്‍ത്ഥിച്ചു. ലെബനനിലെ ആക്രമണത്തില്‍ യുഎഇയും ആശങ്കയറിയിച്ച് രംഗത്തെത്തി

Leave a comment

Your email address will not be published. Required fields are marked *