April 16, 2025
  • April 16, 2025
Breaking News
  • Home
  • Uncategorized
  • തലശ്ശേരി നഗരസഭ- സ്വച്ഛത ഹി സേവ – മാലിന്യമുക്തം നവകേരളം ക്യാമ്പയിനുകളുടെ ഭാഗമായി ഫ്ലാഷ് മോബ് സംഘടിപ്പിച്ചു,

തലശ്ശേരി നഗരസഭ- സ്വച്ഛത ഹി സേവ – മാലിന്യമുക്തം നവകേരളം ക്യാമ്പയിനുകളുടെ ഭാഗമായി ഫ്ലാഷ് മോബ് സംഘടിപ്പിച്ചു,

By on September 30, 2024 0 45 Views
Share

പഴയ ബസ്റ്റാൻഡ് പരിസരത്ത് വെച്ച് നടന്ന പരിപാടി നഗരസഭ ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ സാഹിറ ടി കെ ഉദ്ഘാടനം ചെയ്തു. ക്ലീൻ സിറ്റി മാനേജർ അജയകുമാർ പി പി, സ്വാഗതം പറഞ്ഞു. നഗരസഭാ കൗൺസിലർമാർ, നഗരസഭാ ജീവനക്കാർ, കുടുംബശ്രീ പ്രവർത്തകർ, ഹരിത കർമ്മ സേന അംഗങ്ങൾ എന്നിവർ പങ്കെടുത്തു. തിരുവങ്ങാട് ഗവൺമെന്റ് ഗേൾസ് ഹയർ സെക്കൻഡറി എൻഎസ്എസ് വളണ്ടിയർമാർ ഫ്ലാഷ് മൊബ് അവതരിപ്പിച്ചു. ഈ ക്യാമ്പയിനുകളുടെ പ്രധാന ലക്ഷ്യം കൃത്യമായ മാലിന്യ സംസ്കരണവും, പൊതു ശുചിത്വം ഉറപ്പുവരുത്തലുമാണ്. മാലിന്യ സംസ്കരണ സംവിധാനങ്ങളെ കുറിച്ചു വിദ്യാർത്ഥികളിലും ജനങ്ങളിലും അവബോധം സൃഷ്ടിക്കുക, തുടങ്ങിയവയാണ് ഈ ക്യാമ്പയിൻ ന്റെ ഉദ്ദേശ ലക്ഷ്യം.

Leave a comment

Your email address will not be published. Required fields are marked *