April 16, 2025
  • April 16, 2025
Breaking News
  • Home
  • Uncategorized
  • ശരവണയിൽ തുടങ്ങിയ സംഗീതം മഹാഗണപതി ക്ഷേത്രത്തിൽ പെയ്തൊഴിഞ്ഞു.

ശരവണയിൽ തുടങ്ങിയ സംഗീതം മഹാഗണപതി ക്ഷേത്രത്തിൽ പെയ്തൊഴിഞ്ഞു.

By on October 7, 2024 0 126 Views
Share

തലശ്ശേരി. കോയ്യോട്ട്തെരു മഹാഗണപതി ക്ഷേത്രാങ്കണത്തിലെ നവരാത്രി സംഗീതോത്സവത്തിന്റെ ഭാഗമായി ഗുരുവും ശിഷ്യരും സംഗീത പ്രേമികളും, സ്ഥാപക രക്ഷാധികാരിയും വഴികാട്ടിയുമായിരുന്ന കെ.രാഘവൻ മാസ്റ്റരുടെ വസ്തിയായ ജഗന്നാഥ ക്ഷേത്രത്തിന്നടുത്ത.ശരവണ, യിലെത്തി സംഗീതാർച്ചന നടത്തി.
രാഘവൻ മാഷിന്റെ മകൻ മുരളിയുടെ സാന്നിദ്ധ്യത്തിൽ മാഷിന്റെ ഛായാ പടത്തിൽ പുഷ്പാർച്ചന നടത്തിയാണ് സംഗിതാരാധനക്ക് തുടക്കം കുറിച്ചത്.


സംഗിതാദ്ധ്യാപിക ബിന്ദു ടീച്ചറുടെ നേതൃത്വത്തിൽ കുരുന്ന് പ്രതിഭകൾ സംഗീതാർച്ചന നടത്തി.
തുടർന്ന്മഹാഗണപതി ക്ഷേത്രാങ്കണത്തിലെ നവരാത്രിമണ്ഡപം സപ്തസ്വരങ്ങളുടെ ആനന്ദാനുഭുതികൾ പ്രദാനം ചെയ്തു.
വിഘ്നേശ്വര സവിധത്തിൽ അപാരവും, അഗാധവുമായ സംഗീത ജ്ഞാനമത്രയുംഗായകർ അർച്ചനാപുഷ്പങ്ങളായിസമർപ്പിച്ചു. സംഗീത ഗുരുക്കന്മാർ തൊട്ട് കുരുന്ന് പ്രതിഭകൾ വരെ ശരീരം കൊണ്ടും, ശാരീരം കൊണ്ടും ആരാധനയർപ്പിച്ചതിന്റെ ചാരിതാർത്ഥ്യവും, ആ നന്ദാനുഭുതി നേടി. പാടാൻ കഴിയാത്തവർ ആസ്വാദനത്തിലൂടെ ആരാധനയുടെ അഭൗമമായ ലഹരി നുണഞ്ഞു. കലൈമാമണി കെ.കെ.രാജീവ്, കെ.പി. അദിബ് എന്നിവർ കച്ചേരിയിൽ സംഗീത മാധുര്യം ചൊരിഞ്ഞു.

ചിത്രവിവരണം:കലൈമാമണി കെ.കെ.രാജീവ്, ഗായകൻ കെ.പി. അദിബ് എന്നിവർ സംഗീത കച്ചേരി നടത്തുന്നു.

Leave a comment

Your email address will not be published. Required fields are marked *