April 16, 2025
  • April 16, 2025
Breaking News
  • Home
  • Uncategorized
  • നാടൻ കലകളെ പ്രോത്സാഹിപ്പിക്കാൻ ദ്വിദിന കലാമേള നടത്തും: രമേശ് പറമ്പത്ത് എം എൽ എ

നാടൻ കലകളെ പ്രോത്സാഹിപ്പിക്കാൻ ദ്വിദിന കലാമേള നടത്തും: രമേശ് പറമ്പത്ത് എം എൽ എ

By on October 7, 2024 0 69 Views
Share

മാഹി: നാടൻ കലകളേയും നാട്ടുസംസ്കൃതിയേയുംപ്രോത്സാഹിപ്പിക്കാൻ പുതുച്ചേരി ആർട്ട് ആന്റ് കൾച്ചർ വകുപ്പിന്റെ ആഭിമുഖ്യത്തിൽ നവമ്പർ 9, 10 തിയ്യതികളിൽ മാഹിയിൽ നാടൻ കലാമേള സംഘടിപ്പിക്കുമെന്ന് രമേശ് പറമ്പത്ത് എം എൽ എ അറിയിച്ചു.


പള്ളൂർ ശ്രീ വിനായക കലാക്ഷേത്രം ഇരുപത്തിയാറാം വാർഷിക ആഘോഷവും നവരാത്രി കലോത്സവവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം
വിദ്യാർഥികളുടെ ചിത്രപ്രദർശനവും, തുടർന്ന് നവരാത്രി സംഗീതോത്സവവുമുണ്ടായി. വാർഷികാഘോഷ സമാപന സമ്മേളനം പി.കെ ശശിധരന്റെ അദ്ധ്യക്ഷതയിൽ മാഹി എം.എൽ.എ. രാമേശ് പറമ്പത്ത് ഉദ്ഘാടനം ചെയ്തു. വിവിധ മേഖലകളിൽ പ്രതിഭ തെളിയിച്ച ആനന്ദ് കുമാർ പറമ്പത്ത്, സുനിൽ മൂന്നങ്ങാടി , പി.കെ. സുനിൽ പ്രശാന്ത്, പി.കെ.ജയപ്രദീപൻ എന്നിവരെ ആദരിച്ചു.. എം.മുസ്തഫ മാസ്റ്റർ, ചാലക്കര പുരുഷു, സാവിത്രി നാരായണൻ സംസാരിച്ചു. സുവനിർ പ്രകാശനം എം എൽ എ നിർവ്വഹിച്ചു. പൊലീസ് സൂപ്രണ്ട് ജി. ശരവണൻ സമ്മാനദാനം നിർവഹിച്ചു.കെ.തമ്പാൻ മാസ്റ്റർ സ്വാഗതവും, പി.രതിഷ് കുമാർ നന്ദിയും പറഞ്ഞു. തുടർന്ന് വിനായക കലാക്ഷേത്രത്തിലെ വിദ്യാർത്ഥികളുടെ നൃത്തനൃത്യങ്ങളും. അനിൽ പള്ളൂർ സംവിധാനം ചെയ്ത ,കർണ്ണൻ . ഇതിഹാസ നാടകവും അരങ്ങേറി.

ചിത്ര വിവരണം: രമേശ് പറമ്പത്ത് എം എൽ എ ഉദ്ഘാടനം ചെയ്യുന്നു

Leave a comment

Your email address will not be published. Required fields are marked *