April 16, 2025
  • April 16, 2025
Breaking News
  • Home
  • Uncategorized
  • കാറപകടം: 2.35 ലക്ഷം രൂപ ഇൻഷൂറൻസ് തുക നൽകണമെന്ന് ഉപഭോക്തൃ കോടതി.

കാറപകടം: 2.35 ലക്ഷം രൂപ ഇൻഷൂറൻസ് തുക നൽകണമെന്ന് ഉപഭോക്തൃ കോടതി.

By on October 8, 2024 0 86 Views
Share

കൊച്ചി :വാഹന അപകടത്തെ തുടർന്ന് ഭർത്താവ് മരിക്കുകയും കാറ് പൂർണമായി തകരുകയും ചെയ്ത കേസിൽമുഴുവൻ ഇൻഷുറൻസ് തുകയും ലഭിക്കാൻ കുടുംബത്തിന് അവകാശമുണ്ടെന്ന് എറണാകുളം ജില്ല ഉപഭോക്തൃ തർക്ക പരിഹാര കോടതി ഉത്തരവിട്ടു.
ഇൻഷൂറൻസ് റെഗുലേറ്ററി അതോറിറ്റിയുടെ അംഗീകാരമുള്ള സർവ്വേയർ നൽകിയ റിപ്പോർട്ട് പ്രകാരമുള്ള തുക നൽകാതിരിക്കുന്നത് സേവനത്തിലെ ന്യൂനതയും അധാർമികമായ വ്യാപാര രീതിയുമാണെന്ന് ക ഡി.ബി. ബിനു അദ്ധ്യക്ഷനും വി.രാമചന്ദ്രൻ ടി.എൻ. ശ്രീവിദ്യ എന്നിവർ അംഗ ങ്ങളുമായ ബഞ്ച് ചൂണ്ടിക്കാട്ടി.

2023 മാർച്ച് മാസം കുടുംബം യാത്ര ചെയ്ത കാർ ലോറിയിൽ മുട്ടി ഭർത്താവ് മരിച്ചതുമായി ബന്ധപ്പെട്ട ഇൻഷുറൻസ് ക്ലെയിം നിരസിച്ച നടപടിയാണ് ഭാര്യയും മാതാവും മക്കളും കോടതിയിൽ ചോദ്യം ചെയ്തത്.
എറണാകുളം കോതമംഗലം സ്വദേശിയായ സഫിയ ഷാംസ് ഉൾപ്പെടെഅഞ്ചു പേരാണ് കുടുംബാംഗങ്ങൾ.അപകടത്തിൽ കാർ പൂർണമായി തകർന്നു പോവുകയും പരാതിക്കാരിയുടെ ഭർത്താവ് മറ്റൊരു യാത്രക്കാരനും മരിക്കുകയും ചെയ്തു.

കുന്നംകുളം പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു. ഇൻഷുറൻസ് റെഗുലേറ്ററി അതോറിറ്റിയുടെ അംഗീകാരമുള്ള സർവേയർ വാഹനം പരിശോധിച്ചു റിപ്പോർട്ട് നൽകി. അതുപ്രകാരമുള്ള ഇൻഷുറൻസ് നൽകണമെന്നാണ് പരാതിക്കാരുടെ ആവശ്യം.

മുൻകൂട്ടി അറിയിക്കാതെ ആർസി ബുക്ക് സറണ്ടർ ചെയ്തുവെന്നും അതിനാൽഫൈനൽ സർവ്വേയറെ നിയമിക്കാൻ കഴിഞ്ഞില്ലെന്നും അക്കാരണത്താൽ ഇൻഷുറൻസ് നൽകാൻ കഴിയില്ലെന്നുമുള്ള നിലപാടാണ് ഇൻഷുറൻസ് കമ്പനി സ്വീകരിച്ചത്.

എന്നാൽ എഫ് ഐ ആർ സർവേ റിപ്പോർട്ട് ഉൾപ്പെടുന്ന എല്ലാ രേഖകളും സമർപ്പിച്ചിട്ടും ഇൻഷുറൻസ് തുക നിരസിച്ച കമ്പനിയുടെ നിലപാട് സേവനത്തിലെ ന്യൂനതയും അധാർമികമായ വ്യാപാര രീതിയുമാണെന്ന് പരാതിപ്പെട്ടാണ്.

അംഗീകാരമുള്ള സർവേയർ നൽകിയ റിപ്പോർട്ട് ആണ് പരാതിക്കാർ ഇൻഷുറൻസ് കമ്പനിക്ക് സമർപ്പിച്ചത്. അതിൻറെ അടിസ്ഥാനത്തിലാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്.


അർഹതപ്പെട്ട ക്ലെയിം നിരസിക്കുന്നത് സേവനത്തിലെ ന്യൂനതയാണെന്ന് കോടതി വിലയിരുത്തി.

തികച്ചും സാങ്കേതികമായ കാര്യങ്ങൾ ഉന്നയിച്ച് ഇൻഷുറൻസ് നിരസിക്കുന്നത് ന്യായീകരിക്കാനാ വില്ല.ആവശ്യമായ എല്ലാ രേഖകളും പരാതിക്കാർ കമ്പനി മുമ്പാകെ ഹാജരാക്കിയ സാഹചര്യത്തിൽ പ്രത്യേകിച്ചും വലിയൊരു വാഹനാപകടത്തിൽ കുടുംബനാഥനെ നഷ്ടപ്പെട്ട ഒരു കുടുംബത്തിൻറെ തീരാ ദുഃഖത്തെ വർധിപ്പിക്കുകയാണ് ചെയ്യുന്നത്.

ന്യായമായും ലഭിക്കേണ്ട ഇൻഷുറൻസ് തുക തികച്ചും സാങ്കേതികമായ കാരണങ്ങളാൽ നിരസിക്കപ്പെട്ടത് പരാതിക്കാരുടെ അവസ്ഥയെ കൂടുതൽ ദുരിതപൂർണ്ണമാക്കുന്നു ഉത്തരവിൽ വിലയിരുത്തി.

ഇൻഷുറൻസ് തുകയായ 2 ലക്ഷം രൂപയും 25,000 രൂപ നക്ഷപരിഹാരവും 10,000 രൂപ കോടതി ചെലവും 45 ദിവസത്തിനകം എതിർകക്ഷികൾ പരാതിക്കാർക്ക് നൽകണമെന്ന് കോടതി ഉത്തരവിട്ടു.

പരാതിക്കാർക്ക് വേണ്ടി അഡ്വക്കേറ്റ് ടോം ജോസഫ് ഹാജരായി.

Leave a comment

Your email address will not be published. Required fields are marked *