April 16, 2025
  • April 16, 2025
Breaking News
  • Home
  • Uncategorized
  • വിച്ഛേദിച്ച ഇന്റർനെറ്റ്‌ കണക്ഷൻ ബി.എസ്.എൻ.ൽ ഉടൻ പുനസ്ഥാപിക്കണം*വിച്ഛേദിച്ച ഇന്റർനെറ്റ്‌ കണക്ഷൻ ബി.എസ്.എൻ.ൽ ഉടൻ പുനസ്ഥാപിക്കണം

വിച്ഛേദിച്ച ഇന്റർനെറ്റ്‌ കണക്ഷൻ ബി.എസ്.എൻ.ൽ ഉടൻ പുനസ്ഥാപിക്കണം*വിച്ഛേദിച്ച ഇന്റർനെറ്റ്‌ കണക്ഷൻ ബി.എസ്.എൻ.ൽ ഉടൻ പുനസ്ഥാപിക്കണം

By on October 11, 2024 0 57 Views
Share

കൊച്ചി : ബിൽ അടവാക്കാത്ത കാരണത്താൽ വിച്ഛേദിച്ച ടെലഫോൺ കണക്ഷൻ ഉടൻ പുനസ്ഥാപിക്കണമെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ കോടതി.

തുക അടവാക്കാതിനാൽ കണക്ഷൻ വിച്ചേദിക്കുകയും എന്നാൽ തുക അടവാക്കിയപ്പോൾ ഇൻറർനെറ്റ് കണക്ഷൻ പുനസ്ഥാപിക്കാതിരിക്കുകയും ചെയ്ത സാഹചര്യത്തിലാണ് പരാതിക്കാരൻ കോടതിയെ സമീപിച്ചത്.

ബിഎസ്എൻഎൽ നോർമൽ പ്ലാനിൽ ഇൻറർനെറ്റ് കണക്ഷൻ ഉണ്ടായിരുന്ന ഉപഭോക്താവിനോട്‌ ഫൈബർ കണക്ഷൻ എടുത്താൽ മാത്രമേ ഇന്റർനെറ്റ്‌ പുനസ്ഥാപിച്ചു നൽകാൻ കഴിയുകയുള്ളൂ എന്ന് ബിഎസ്എൻഎൽ അറിയിക്കുകയാണ് ഉണ്ടായത്. ഈ സാഹചര്യത്തിലാണ് ഉപഭോക്താവ് പെരുമ്പാവൂർ സ്വദേശി എംപി ചോതി എറണാകുളം ജില്ലാ ഉപഭോക്തൃ തർക്കപരിഹാര കമ്മീഷനെ സമീപിച്ചത്. എന്നാൽ ബിഎസ്എൻഎൽ ന് ഉപഭോക്താവിന്റെ വീട്ടിലേക്കുള്ള ഇന്റർനെറ്റ്‌ പുനസ്ഥാപിക്കുന്നതിന് ഭീമമായ തുക ചെലവ് വരുമെന്നും അറിയിക്കുകയുണ്ടായി. ചെറിയ തുക വാടകയായി നൽകിക്കൊണ്ട് ഭീമമായ തുക ചെലവഴിച്ച് കണക്ഷൻ പുനസ്ഥാപിക്കാൻ ആവശ്യപ്പെടാൻ ഉപഭോക്താവിന് അവകാശമില്ലെന്ന് ബിഎസ്എൻഎൽ വാദിച്ചു.

ആധുനിക കാലഘട്ടത്തിൽ ഇൻറർനെറ്റ് ഒഴിവാക്കാനാവാത്ത സേവനം ആണെന്നും എഡ്യൂക്കേഷൻ, ഡിഫൻസ് ഫിനാൻസ്, മെഡിസിൻ, റിസർച്ച് തുടങ്ങിയ എല്ലാ മേഖലയിലും ഇത് അനിവാര്യം ആണെന്നും കോടതി വിലയിരുത്തി. ഇൻറർനെറ്റ് കണക്ഷൻ വിച്ഛേദിച്ചത് ഒരു അഭിഭാഷകനായ ഉപഭോക്താവിന്റെ ജോലിയെ സാരമായി ബാധിക്കുന്നതാണെന്ന് ഡി ബി ബിനു അധ്യക്ഷനും, വി രാമചന്ദ്രൻ, ടി എൻ ശ്രീവിദ്യ എന്നിവർ അംഗങ്ങളായ ബെഞ്ച് കണ്ടെത്തി.

ഏഴു ദിവസത്തിനകം ഉപഭോക്താവിന് ഇൻറർനെറ്റ് കണക്ഷൻ പുനസ്ഥാപിച്ചു നൽകാൻ എതിർകക്ഷികളായ ബിഎസ്എൻഎല്ലിന് കോടതി ഇടക്കാല ഉത്തരവ് നൽകി.
നവംബർ മാസം 11 ന് കേസിൽ വീണ്ടും വാദം കേൾക്കും.

Leave a comment

Your email address will not be published. Required fields are marked *