April 16, 2025
  • April 16, 2025
Breaking News
  • Home
  • Uncategorized
  • കാൻസർ രോഗനിർണ്ണയ ക്യാമ്പും ബോധവത്ക്കരണവും നടത്തി

കാൻസർ രോഗനിർണ്ണയ ക്യാമ്പും ബോധവത്ക്കരണവും നടത്തി

By on October 20, 2024 0 79 Views
Share

ചാലക്കര: കാരുണ്യ പെയിൻ ആൻ്റ് പാലിയേറ്റീവ് സൊസൈറ്റി, ചാലക്കര റസിഡന്റ്സ് വെൽഫെയർ അസോസിയേഷൻ, ജവഹർ റസിഡന്റ്സ് അസോസിയേഷൻ, ചെമ്പ്ര, പുലരി റസിഡന്റ്സ് അസോസിയേഷൻ , വെസ്റ്റ് പള്ളൂർ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ കണ്ണൂർ മലബാർ കാൻസർ കെയർ സൊസൈറ്റിയുടെ സഹകരണത്തോടെ കാൻസർ ബോധവൽക്കരണ നിർണ്ണയ ക്യാമ്പ് നടത്തി. ചാലക്കര എക്സൽ പബ്ളിക് സ്കൂളിൽ നടന്ന ക്യാമ്പ് മുൻ എം.എൽ.എയും കാരുണ്യ രക്ഷാധികാരിയുമായ ഡോ.വി. രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. കാരുണ്യ പ്രസിഡന്റ് എം.പി.ശിവദാസൻ അധ്യക്ഷത വഹിച്ചു. പുലരി റസി. അസോസിയേഷൻ പ്രസിഡന്റ് വി.അനിൽകുമാർ സ്വാഗതവും ചാലക്കര റസി. അസോസിയേഷൻ പ്രസിഡന്റ് പ്രസന്ന സോമൻ നന്ദിയും പറഞ്ഞു. എം.സി.സി.എസ് വൈസ് പ്രസിഡന്റ് മേജർ വി.ഗോവിന്ദൻ മുഖ്യഭാഷണം നടത്തി. ജവഹർ റസി. അസോസിയേഷൻ സിക്രട്ടറി റീന അനിൽ ആശംസാ ഭാഷണം നടത്തി. എം.സി.സി.എസിലെ ഡോ. ഹർഷ ഗംഗാധരൻ ക്ലാസ് നയിക്കുകയും സ്തനാർബുദം, ഗർഭാശയ ഗള അർബുദം, വായിലെ കാൻസർ എന്നിവയിൽ രോഗ നിർണ്ണയം നടത്തുകയും ചെയ്തു. എ. സഹദേവൻ, വി.സരോഷ്, കെ.വത്സകുമാർ, ഷൽമി ഷിജിത്ത്, സോമൻ അനന്ത്, സവിതാ ദിവാകർ, കെ. രതി, പി.പി.ഇന്ദിര, കെ.രാഘവൻ, പി.പി.രജീഷ്, അനുപമാ സഹദേവൻ, പി.ഹേമ തുടങ്ങിയവർ നേതൃത്വം നൽകി.

Leave a comment

Your email address will not be published. Required fields are marked *