April 17, 2025
  • April 17, 2025
Breaking News
  • Home
  • Uncategorized
  • മത്സ്യവിതരണ തൊഴിലാളികളോടുള്ള അവഗണനക്കെതിരെ STU കലക്ടേറ്റ് മാർച്ച് ഒക് ട്ടോമ്പർ 25 ന്

മത്സ്യവിതരണ തൊഴിലാളികളോടുള്ള അവഗണനക്കെതിരെ STU കലക്ടേറ്റ് മാർച്ച് ഒക് ട്ടോമ്പർ 25 ന്

By on October 22, 2024 0 113 Views
Share

കണ്ണൂർ കേരളത്തിലെ പൊതു മാർക്കറ്റ് കേന്ദ്രീകരിച്ചും തലച്ചുമടായും റിക്ഷാ വണ്ടിയിലും ഷോപ്പുകളിലും മത്സ്യം വിതരണം ചെയ്ത് ഉപജീവനം നടത്തുന്ന മത്സ്യവിതരണ അനുബന്ധ തൊഴിലാളികളോട് സർക്കാർ കാണിക്കുന്ന അവഗണനക്കെതിരെ
മത്സ്യ തൊഴിലാളിക്ഷേമനിധി ബോർഡിൽ വർഷത്തിൽ 240 രൂപ അടക്കുന്നത് 600 രൂപയായി വർദ്ധിപ്പിച്ചത് പിൻവലിക്കുക
മൊത്ത മത്സ്യ മാർക്കറ്റുകളിൽ നിന്നും ചെറുകിട വിതരണക്കാർ വാങ്ങുന്ന മത്സ്യത്തിന്റെ തൂക്കക്കുറവ് പരിഹരിക്കാൻ ഗവർമന്റ് തലത്തിൽ ഇടപെടുക
ഈ വിഭാഗം തൊഴിലാളികളുടെ മക്കൾക്ക് വിദ്ധ്യാഭ്യാസ സഹായമായ ലംപ്സം ഗ്രാന്റ് അനുവദിക്കുക
തൊഴിലാളികൾക്ക് യു ഡി എഫ് പ്രഖ്യാപിച്ചതും ഇട തടവില്ലാതെ നടപ്പാക്കിയ തണൽ പദ്ധതി പൂർണ്ണ തോതിൽ കുടിശിക അടക്കം വിതരണം ചെയ്യുക


തൊഴിലാളികൾക്ക് റിട്ടയർമെന്റ് ആനുകൂല്യം നടപ്പിലാക്കുക തുടങ്ങിയ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് ഫെഡറേഷൻ സംസ്ഥാന വ്യാപകമായി ജില്ലാ ആസ്ഥാനങ്ങളിൽ നടത്തുന്ന സമരത്തിന്റെ ഭാഗമായി ഒക്ടോബർ 25 ന് കണ്ണൂർ കലക്ടറേറ്റ് മാർച്ചും ധർണ്ണയും സംഘടിപ്പിക്കാൻ കണ്ണൂർ STU ഓഫീസിൽ ചേർന്ന മത്സ്യവിതരണ തൊഴിലാളി ഫെഡറേഷൻ (STU ) കണ്ണൂർ ജില്ലാ കമ്മിറ്റി തീരുമാനിച്ചു, ധർണ്ണ മുസ്ലിം ലീഗ് കണ്ണൂർ ജില്ലാ പ്രസിഡന്റ് അഡ്വ:അബ്ദുൾ ഖരീം ചേലേരി ഉദ്ഘാടനം ചെയ്യും പ്രത്ര സമ്മേളനത്തിൽ,
,ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി സാഹിർ പാലക്കൽ, ജില്ലാ ജനറൽ സെക്രട്ടറി കബീർ ബക്കളം, ട്രഷറർ ഖമറുദ്ധീൻ പി കെ, സെക്രട്ടറി ശാക്കിർ എ, എന്നിവർ പങ്കെടുത്തു

Leave a comment

Your email address will not be published. Required fields are marked *