April 16, 2025
  • April 16, 2025
Breaking News
  • Home
  • Uncategorized
  • 2026 ലെ തെരഞ്ഞെടുപ്പ് ആദ്യ ലക്ഷ്യം; തമിഴ്നാടിനായി നല്ലത് ചെയ്യുമെന്ന് പ്രതിജ്ഞ ചെയ്യാൻ പ്രവർത്തകരോട് ആഹ്വാനം ചെയ്ത് വിജയ്

2026 ലെ തെരഞ്ഞെടുപ്പ് ആദ്യ ലക്ഷ്യം; തമിഴ്നാടിനായി നല്ലത് ചെയ്യുമെന്ന് പ്രതിജ്ഞ ചെയ്യാൻ പ്രവർത്തകരോട് ആഹ്വാനം ചെയ്ത് വിജയ്

By on October 25, 2024 0 67 Views
Share

2026 ലെ തെരഞ്ഞെടുപ്പ് ആദ്യ ലക്ഷ്യമെന്ന് നടനും തമിഴക വെട്രി കഴകം അധ്യക്ഷനുമായ വിജയ്.തെരഞ്ഞെടുപ്പിലേക്കുള്ള ആദ്യപടിയാണ് ടിവികെ സമ്മേളനം. തമിഴ്നാടിനായി നല്ല പദ്ധതികൾ നടപ്പിലാക്കുമെന്ന് പ്രതിജ്ഞ ചെയ്യാൻ വിജയ് പ്രവർത്തകരോട് ആഹ്വാനം ചെയ്തു. സമ്മേളനത്തിന് എത്തുന്നവർ കൊടികൾ കരുതണമെന്നും സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കണമെന്നും വിജയ് നിർദേശിച്ചു.

തമിഴക വെട്രി കഴകത്തിന്റെ ആദ്യസമ്മേളനത്തിൽ നിന്ന് ​ഗർഭിണികൾ, വിദ്യാർഥികൾ, മുതിർന്ന പൗരന്മാർ, ശാരീരിക ബുദ്ധിമുട്ടുകൾ നേരിടുന്നവർ തുടങ്ങിയവർ വിട്ടുനിൽക്കണമെന്നാണ് വിജയ് അഭ്യർഥിച്ചിരുന്നു.പാര്‍ട്ടി അണികള്‍ക്കും അനുഭാവികള്‍ക്കും അയച്ച കത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

എല്ലാവരേയും കാണണമെന്നുണ്ടെങ്കിലും ഓരോരുത്തരുടേയും ആരോ​ഗ്യം പ്രധാനമാണന്നും ദൂരയാത്രയിലൂടെ ആരോ​ഗ്യപ്രശ്നങ്ങൾ ഉണ്ടാകാതിരിക്കാനാണ് താൻ ഇത്തരത്തിൽ അഭ്യർഥിച്ചതെന്നും വിജയ് പറഞ്ഞിരുന്നു.അണികളോട് സുരക്ഷയ്ക്ക് പ്രാധാന്യം നല്‍കണമെന്നും സമ്മേളനത്തിന് വരുമ്പോള്‍ ട്രാഫിക്ക് നിയമങ്ങള്‍ നിര്‍ബന്ധമായും പാലിക്കണമെന്നും വിജയ് പറഞ്ഞിരുന്നു.

Leave a comment

Your email address will not be published. Required fields are marked *