April 16, 2025
  • April 16, 2025
Breaking News
  • Home
  • Uncategorized
  • ദിവ്യ ഒളിച്ചോടില്ല, അന്വേഷണവുമായി സഹകരിക്കും: പ്രതിഭാഗം അഭിഭാഷകന്‍

ദിവ്യ ഒളിച്ചോടില്ല, അന്വേഷണവുമായി സഹകരിക്കും: പ്രതിഭാഗം അഭിഭാഷകന്‍

By on October 29, 2024 0 145 Views
Share

കണ്ണൂര്‍; പി പി ദിവ്യയുടെ മുന്‍കൂര്‍ ജാമ്യം തള്ളിയതിന് പിന്നാലെ പ്രതികരണവുമായി പ്രതിഭാഗം അഭിഭാഷകന്‍ കെ വിശ്വന്‍. കോടതി വിധിയെ ബഹുമാനിക്കുവെന്ന് അദ്ദേഹം പറഞ്ഞു. ദിവ്യ ഒളിച്ചോടില്ലെന്നും അന്വേഷണവുമായി സഹകരിക്കുമെന്നും നിരപരാധിത്വം തെളിയിക്കുമെന്നും അഭിഭാഷകന്‍ പറഞ്ഞു. കോടതി ആവശ്യപ്പെട്ടാല്‍ ഇന്ന് തന്നെ അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകാന്‍ തയ്യാറാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

‘കോടതി ഉത്തരവ് ബഹുമാനിക്കുന്നു. സ്വാഭാവികമായി തുടർനടപടികള്‍ സ്വീകരിക്കുക എന്നുള്ളതാണ് അഭിഭാഷകന്‍ എന്ന നിലയ്ക്ക് എനിക്ക് കൈക്കൊള്ളാനുള്ളത്. വിധിപ്പകര്‍പ്പ് കിട്ടാത്ത ഘട്ടത്തില്‍ ഉചിതമായ തീരുമാനം എടുക്കാന്‍ കഴിയില്ല, രണ്ട് നിമിഷത്തിനകം ഒരു പ്രധാനപ്പെട്ട കേസിന്റെ കാര്യത്തില്‍ തീരുമാനമെടുക്കാന്‍ കഴിയില്ല. അതുകൊണ്ട് കോടതി ഉത്തരവ് ലഭിച്ച ഉടനെ പരിശോധിച്ച ശേഷം തീരുമാനമെടുക്കും.

അന്വേഷണത്തോട് പൂര്‍ണ്ണമായും സഹകരിക്കും. കോടതി നിര്‍ദേശിച്ചാല്‍ ഇന്ന് തന്നെ ദിവ്യ ഹാജരാകുമെന്നും ഞങ്ങള്‍ അറിയിച്ചിരുന്നു. അന്വേഷണത്തില്‍ നിന്ന് ഒളിച്ചോടില്ല. ഒരു പൊതു പ്രവര്‍ത്തക എന്ന നിലയ്ക്ക് അന്വേഷണവുമായി സഹകരിക്കും. അന്വേഷണ സംഘത്തിന്റെ ചോദ്യം ചെയ്യലിന് വിധേയമാകേണ്ടി വരും. അത് സ്വാഭാവികമാണ്. ജാമ്യം ലഭിച്ചാലും ഇതാണ് അവസ്ഥ.

Leave a comment

Your email address will not be published. Required fields are marked *