April 16, 2025
  • April 16, 2025
Breaking News
  • Home
  • Uncategorized
  • കോഴിക്കോട് താലൂക്കിലെ ക്വാറികളിൽ സബ് കളക്ടറുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘം പരിശോധന നടത്തി

കോഴിക്കോട് താലൂക്കിലെ ക്വാറികളിൽ സബ് കളക്ടറുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘം പരിശോധന നടത്തി

By on October 29, 2024 0 74 Views
Share

സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദേശ പ്രകാരം , കോഴിക്കോട് സബ് കളക്ടറുടെ നേതൃത്വത്തിൽ, തദ്ദേശ സ്വയം ഭരണ വകുപ്പ്, മൈനിംഗ് & ജിയോളജി വകുപ്പ്, പോലീസ്, പൊല്യൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡ് എന്നിവയിലെ ഉദ്യോഗസ്ഥ സംഘം കൊടിയത്തൂരിലെ വിവിധ ക്വാറികള്‍ പരിശോധിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കി. ക്വാറികളുടെ ഖനനാനുമതിയുടെ ഉത്തരവ്, എക്സ്പ്ലോസീവ് ലൈസന്‍സ്, പാരിസ്ഥിതിക പഠന റിപ്പോര്‍ട്ട്, ക്വാറിയിലെ ഖനനാനുമതിയിലുള്ള സ്ഥലത്ത് നിയമപരമായി സ്ഥാപിക്കേണ്ട ജി.പി.എസ് റീഡിംഗ് ഉള്‍പ്പടെയുള്ള കാര്യങ്ങള്‍, ക്വാറിയുടെ അതിരുകളില്‍ ഏര്‍പ്പെടുത്തിയ സുരക്ഷാ ഫന്‍സിംഗ്, ശാസ്ത്രീയമായ ഖനനം സൈറ്റില്‍ നടത്തുന്നുണ്ടോ എന്നീ കാര്യങ്ങളാണ് പരിശോധന നടത്തിയത്. രേഖകള്‍ പരിശോധിക്കുകയും ഖനന സൈറ്റ് നേരിട്ട് പരിശോധിച്ച് മൈനിംഗ് പ്ലാൻ പ്രകാരമുള്ള കാര്യങ്ങള്‍ സംഘം പരിശോധിച്ച് വിശദമായ റിപ്പോര്‍ട്ട് തയ്യാറാക്കി ജില്ലാ കളക്ടര്‍ക്ക് ഉടൻ നൽകുന്നതാണ്.

ക്വാറിയിൽ ജോലിചെയ്യുന്നവരുടെ വിവരങ്ങൾ ,പരിചയം വിവിധ ലൈസൻസിൽ നിർദ്ദേശിച്ച കാര്യങ്ങൾ എന്നിവയും സംഘം പരിശോധിച്ചു. കോഴിക്കോട് താലൂക്കിൽ മാത്രം 36 ൽപരം ക്വാറികൾ പ്രവർത്തിക്കുന്നുണ്ട്. ഹൈക്കോടതി ഉത്തരവ് പ്രകാരം, ക്വാറികളുടെ പ്രവർത്തനം പരിശോധിക്കുന്നതിന് ഉദ്യോഗസ്ഥതല സംഘം രൂപീകരിക്കുവാൻ നിർദ്ദേശിച്ചതിന്റെ അടിസ്ഥാനത്തിൽ കോഴിക്കോട്, വടകര RDO മാരുടെ നേതൃത്വത്തിൽ വിജിലൻസ് & മോണിറ്ററിംഗ് കമ്മറ്റി രൂപീകരിച്ചിട്ടുണ്ട്. കൂടാതെ ജില്ലാ കലക്ടരുടെ നേതൃത്വത്തിൽ ജില്ലാതല വിജിലൻസ് & മോണിറ്ററിംഗ് കമ്മറ്റി പ്രവർത്തിക്കുന്നുണ്ട്. അനധികൃത ക്വാറികളുടെ പ്രവർത്തനം നിയന്ത്രിക്കുന്നതിനും, പരാതികളിൽ തുടർ നടപടി സ്വീകരിക്കുന്നതിനുമാണ് കമ്മറ്റി രൂപീകരിച്ചത്.
​ഫീൽഡ്തല പരിശോധനക്ക് കോഴിക്കോട് സബ് കലക്ടർ ഹർഷിൽ മീണ ഐ എ എസ് നേത്യത്വം നൽകി, കോഴിക്കോട് തദ്ദേശസ്വയംഭരണവകുപ്പിലെ അസിസ്റ്റന്റ് ഡയറക്ടർ പൂജലാൽ KAS ,ഇന്റേണൽ വിജിലൻസ് ഓഫീസർ ടി. ഷാഹുൽ ഹമീദ്, മൈനിംഗ് & ജിയോളജിക്കൽ അസിസ്റ്റന്റ് , ശ്രുതി,ആർ. രേഷ്മ, പൊല്യൂഷൻ കൺട്രോൾ ബോർഡിലെ അസിസ്റ്റൻറ് എഞ്ചിനീയർ കെ. ബിജേഷ്, മുക്കം പോലീസ് സബ് ഇൻസ്പെക്ടർ ശ്രീജിത്ത്, തദ്ദേശസ്വയംഭരണ വകുപ്പിലെ ഉദ്യോഗസ്ഥൻമാരായ ഷനിൽകുമാർ, പത്മകുമാർ, രതിദേവി, മനീഷ് എന്നിവർ ഫീൽഡ് പരിശോധനയിൽ പങ്കെടുത്തു.

Leave a comment

Your email address will not be published. Required fields are marked *