April 16, 2025
  • April 16, 2025
Breaking News
  • Home
  • Uncategorized
  • മാതൃഭൂമി ചാനൽ കായംകുളം റിപ്പോർട്ടർ കം ഫോട്ടോ ഗ്രാഫർ ബി എം ഇർഷാദിന്റെ സഹോദരൻ പ്രശസ്ത ചലച്ചിത്രസംയോജകൻ നിഷാദ് യൂസ്ഫ് (43) അന്തരിച്ചു

മാതൃഭൂമി ചാനൽ കായംകുളം റിപ്പോർട്ടർ കം ഫോട്ടോ ഗ്രാഫർ ബി എം ഇർഷാദിന്റെ സഹോദരൻ പ്രശസ്ത ചലച്ചിത്രസംയോജകൻ നിഷാദ് യൂസ്ഫ് (43) അന്തരിച്ചു

By on October 30, 2024 0 59 Views
Share

ഇന്ന് പുലർച്ചെ കൊച്ചി പനമ്പള്ളി നഗറിലെ ഫ്ലാറ്റിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

ഹരിപ്പാട് ചിങ്ങോലിയാണ് സ്വദേശം

2022 -ൽ തല്ലുമാല സിനിമയുടെ എഡിറ്റിങ്ങിന് മികച്ച ചിത്രസംയോജകനുളള സംസ്ഥാന അവാർഡ് ലഭിച്ചിട്ടുണ്ട്.

മാറുന്ന മലയാള സിനിമയുടെ സമകാലീന ഭാവുകത്വം നിർണ്ണയിക്കുന്നതിൽ പ്രധാന പങ്കുവഹിച്ച ചിത്രങ്ങളുടെ എഡിറ്ററായ നിഷാദ് യൂസഫിന്റെ അപ്രതീക്ഷിത വിയോഗം സിനിമാ ലോകത്തിന് പെട്ടന്ന് ഉൾക്കൊള്ളാൻ കഴിയുന്നതല്ല .

ഉണ്ട, സൗദി വെള്ളക്ക , തല്ലുമാല, വൂൾഫ് , ഓപ്പറേഷൻ ജാവ, വൺ , ചാവേർ, രാമചന്ദ്ര ബോസ്സ് & Co, ഉടൽ , ആളങ്കം, ആയിരത്തൊന്ന് നുണകൾ , അഡിയോസ് അമിഗോ , എക്സിറ്റ് എന്നിവയാണ് എഡിറ്റ് ചെയ്‌ത പ്രധാന ചിത്രങ്ങൾ .

മമ്മൂട്ടിയുടെ ബസൂക്ക, സൂര്യയുടെ കംഗുവ , നസ്ലലന്റെ ആലപ്പുഴ ജിംഖാന , തരുൺ മൂർത്തി-മോഹൻലാൽ സിനിമ എന്നിവയാണ് റിലീസ് ചെയ്യാനുള്ള ചിത്രങ്ങൾ.

Leave a comment

Your email address will not be published. Required fields are marked *