April 16, 2025
  • April 16, 2025
Breaking News
  • Home
  • Uncategorized
  • പുഴയൊഴുകും പോലെ നോവലും വായിക്കപ്പെടുന്നു: ചാലക്കര പുരുഷു

പുഴയൊഴുകും പോലെ നോവലും വായിക്കപ്പെടുന്നു: ചാലക്കര പുരുഷു

By on November 2, 2024 0 72 Views
Share

പാനൂർ: കലകളുടേയും, സാഹിത്യത്തിൻ്റേയും
പ്രഭവകേന്ദ്രമായ ഫ്രാൻസുമയുള്ള ആത്മബന്ധങ്ങളും, സാഹിത്യത്തിൽ മാറി വരുന്ന ട്രെൻഡുകളെ ഉൾക്കൊള്ളാനുള്ള മനസ്സും, മണ്ണിൻ്റെ മണമുള്ള ഇതിവൃത്തങ്ങളുടെ തെരഞ്ഞെടുപ്പും, ചരിത്രവും മിത്തുക്കളും വേർതിരിച്ചെടുക്കാനാവാത്തആഖ്യാനരീതികളുമാണ് മയ്യഴിപ്പുഴയുടെ തീരങ്ങളെപ്പോലുള്ള കാലാതിവർത്തിയായ ക്ലാസ്സിക് കൃതികളുടെ വിജയമെന്ന് മുതിർന്ന മാധ്യമ പ്രവർത്തകൻ ചാലക്കര പുരുഷു അഭിപ്രായപ്പെട്ടു.മുകുന്ദനോടൊപ്പം എഴുതിത്തുടങ്ങിയവർ ഒന്നുകിൽ മരണപ്പെടുകയോ, അല്ലെങ്കിൽ എഴുത്ത് നിർത്തുകയോ ചെയ്തു. എന്നാൽ മാറുന്ന കാലത്തിൽ, മുമ്പേ പറക്കുന്ന പക്ഷിയായി കാൽപ്പനിക ഭാവനകൾക്കുമപ്പുറം ദാർശനിക ഭാവങ്ങളുള്ള നവീനങ്ങളായ ചിന്താധാരകളെ പുൽകാനാവുന്നത് കൊണ്ടാണ് അരനൂറ്റാണ്ടിലേറെക്കാലമായി മലയാളസാഹിത്യനായകനിരയിൽ ഒന്നാം സ്ഥാനക്കാരനായി നിലനിൽക്കാനാവുന്നതെന്ന് ചാലക്കര പുരുഷു അഭിപ്രായപ്പെട്ടു. പുഴയുടെ അനസ്യൂതമായ ഒഴുക്ക് പോലെ വായനാ ലോകത്ത് ഈ ക്ലാസ്സിക്കതിയും കാലങ്ങൾ കടന്നും വായിക്കപ്പെടുമെന്നും, ഇനിയുമൊരമ്പതാണ്ട് കഴിഞ്ഞാലും ഈ കൃതി ഇതുപോലാരിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.


പാനൂർ പി.ആർ. ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ മയ്യഴിപ്പുഴയുടെ തീരങ്ങളിൽ എന്ന നോവലിനെ അധികരിച്ചുള്ള. സംവാദത്തിൽ വിഷയമവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബാലസാഹിത്യകാരൻ രാജു കാട്ടുപുനം മോഡറേറ്ററായി. ചാത്തുമാസ്റ്റർ, സംസാരിച്ചു.
സർഗ്ഗോത്സവ വിജയികൾക്കുള്ള സമ്മാനങ്ങൾ കെ. പി.മോഹനൻ എം എൽ എ വിതരണം ചെയ്തു.
ജയചന്ദ്രൻ കരിയാട് സ്വാഗതവും, ബാബു മാസ്റ്റർ നന്ദിയും പറഞ്ഞു.

ചിത്രവിവരണം: കെ.പി.മോഹനൻ എം എൽ എ ഉപഹാരങ്ങൾ വിതരണം ചെയ്യുന്നു

Leave a comment

Your email address will not be published. Required fields are marked *