April 16, 2025
  • April 16, 2025
Breaking News
  • Home
  • Uncategorized
  • കൊടകര കുഴൽപ്പണക്കേസ്; തുടരന്വേഷണം ആവശ്യപ്പെട്ടുള്ള അപേക്ഷ നാളെ പരിഗണിക്കും

കൊടകര കുഴൽപ്പണക്കേസ്; തുടരന്വേഷണം ആവശ്യപ്പെട്ടുള്ള അപേക്ഷ നാളെ പരിഗണിക്കും

By on November 6, 2024 0 88 Views
Share

bjp

കൊടകര കുഴൽപ്പണക്കേസിൽ തുടരന്വേഷണം ആവശ്യപ്പെട്ടുള്ള അപേക്ഷ തൃശ്ശൂർ ജില്ലാ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് നാളെ പരിഗണിക്കും. കൊടകര കുഴൽപ്പണക്കേസിൽ നിർണായക വഴിത്തിരിവായി ട്വന്റി ഫോറിലൂടെ ബിജെപി മുൻ ഓഫീസ് സെക്രട്ടറി തിരൂർ സതീഷ് നടത്തിയ വെളിപ്പെടുത്തലിൽ തുടരന്വേഷണം വേണമെന്ന് പ്രത്യേക അന്വേഷണസംഘത്തിന്റെ ആവശ്യം. കേസിൽ പുനരന്വേഷണം സാധ്യമെന്ന നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് തൃശ്ശൂർ ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റിന് അപേക്ഷ നൽകിയത്.

 

അതേസമയം, തുടരന്വേഷണമോ പുനരന്വേഷണമോ നടത്തിയാലും തങ്ങൾക്ക് ഒരു പ്രശ്നവും ഇല്ലെന്ന് ബിജെപി കേന്ദ്ര നിർവാഹസമിതി അംഗം പി കെ കൃഷ്ണദാസ് പറഞ്ഞു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് ആറു ചാക്കുകളിലായി കോഴിക്കോട് സ്വദേശി ധർമ്മരാജൻ 9 കോടി രൂപ ബിജെപി തൃശ്ശൂർ ജില്ലാ കമ്മിറ്റി ഓഫീസിലേക്ക് എത്തിച്ചു വന്നായിരുന്നു തിരൂർ സതീഷന്റെ വെളിപ്പെടുത്തൽ. പണം എത്തിക്കുന്നതിനു മുന്നോടിയായി ധർമ്മരാജൻ ബിജെപി സംസ്ഥാന അധ്യക്ഷനുമായും ജില്ലാ അധ്യക്ഷനുമായും പാർട്ടി ഓഫീസിൽ കൂടിക്കാഴ്ച നടത്തിയിരുന്നു എന്നുമാണ് തിരൂർ സതീഷ്  നൽകിയ വെളിപ്പെടുത്തലിൽ വ്യക്തമാക്കിയിരിക്കുന്നത്.

Leave a comment

Your email address will not be published. Required fields are marked *