April 16, 2025
  • April 16, 2025
Breaking News
  • Home
  • Uncategorized
  • സ്ത്രീ നിർമ്മാതാക്കൾക്കും മെന്റെൽ ഹരാസ്മെൻറ് ഉണ്ടാകുന്നു; അതിജീവിത എന്ന നിലയിൽ സാന്ദ്രയെ സംഘടന സഹായിച്ചില്ല; ഡബ്ല്യുസിസി

സ്ത്രീ നിർമ്മാതാക്കൾക്കും മെന്റെൽ ഹരാസ്മെൻറ് ഉണ്ടാകുന്നു; അതിജീവിത എന്ന നിലയിൽ സാന്ദ്രയെ സംഘടന സഹായിച്ചില്ല; ഡബ്ല്യുസിസി

By on November 7, 2024 0 69 Views
Share

പ്രൊഡ്യൂസേഴസ് അസോസിയേഷനിൽ നിന്ന് സാന്ദ്ര തോമസിനെ പുറത്താക്കിയ നടപടിയിൽ പ്രതികരണവുമായി ഡബ്ല്യുസിസി. സിനിമയില്‍ പവര്‍ ഗ്രൂപ്പുണ്ട്, സിനിമ സെറ്റുകളിൽ സ്ത്രീകൾ പേടിച്ച് നിൽക്കുന്ന അവസ്ഥയും അവഗണയും നേരിടുന്നുണ്ട്. പല സ്ത്രീ നിർമ്മാതാക്കൾക്കും മെന്റെൽ ഹരാസ്മെൻറ് ഉണ്ടാകുന്നുണ്ട്. ഒരു പരാതി ഉന്നയിച്ച അതിജീവിത എന്ന നിലയിൽ സാന്ദ്രയ്ക്ക് സഹായം ഉറപ്പാക്കുന്നതിന് പകരം അവരെ സംഘടനയിൽ നിന്ന് ഒഴിവാക്കിയതിലൂടെ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ ഹേമകമ്മറ്റി റിപ്പോർട്ടിൽ സൂചിപ്പിച്ചിരിക്കുന്ന സ്ത്രീ-വിരുദ്ധ അവസ്ഥയിലേക്ക് സ്വന്തം സംഘടനയെ എത്തിച്ചിരിക്കുകയാണെന്നും ഡബ്ല്യുസിസി ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കുന്നു.

ജനാധിപത്യമര്യാദകളോടെ നിലനിൽക്കേണ്ടത് മലയാളസിനിമയുടെ ആരോഗ്യത്തിന് അത്യാവശ്യമാണെന്ന തിരിച്ചറിവ് തൊഴിൽ ദാതാക്കളെ’ന്ന് വിശേഷിപ്പിക്കുന്ന സംഘടനാ നേതൃത്വത്തിന് ഉണ്ടാകുന്നില്ലെങ്കിൽ ഇരിക്കുന്ന കൊമ്പ് മുറിക്കുന്ന യുക്തിയിലേക്കാണോ ഇവർ സംഘടനയെയും വ്യവസായത്തെയും എത്തിക്കുന്നതെന്ന സംശയം ബലപ്പെടുകയായെന്നും ഡബ്ല്യുസിസി ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ വ്യക്തമാക്കുന്നു.

 

മലയാള സിനിമയിലെ നിര്‍മ്മാതാക്കളുടെ സംഘടന (KFPA),നിര്‍മ്മാതാവ് സാന്ദ്ര തോമസിനെ സംഘടനയിൽ നിന്ന് പുറത്താക്കി. അച്ചടക്ക ലംഘനത്തിനാണ് നടപടിയെന്നാണ് പറയുന്നത്. നിർമാതാക്കളുടെ സംഘടനയ്ക്കെതിരെ എസ്ഐടി(SIT)ക്ക് സാന്ദ്ര പരാതി നൽകുകയും പൊലീസ് കേസ് എടുക്കുകയും ചെയ്തിരുന്ന പശ്ചാത്തലത്തിലാണ് ഈ നടപടി.

കഴിഞ്ഞ കുറെ നാളുകളായി സാന്ദ്ര തോമസും സംഘടനയും തമ്മിലുള്ള ആശയ വിനിമയം മാധ്യമങ്ങളിലൂടെ നാം കാണുന്നു. പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ നിരന്തരം സ്വേച്ഛാധിപത്യപരമായി തീരുമാനങ്ങൾ നടപ്പാക്കുന്നതാണ് തന്റെ പ്രധാന വിമർശനമെന്ന് അവർ പറയുന്നു.
സിനിമയില്‍ പവര്‍ ഗ്രൂപ്പുണ്ട്, സിനിമ സെറ്റുകളിൽ സ്ത്രീകൾ പേടിച്ച് നിൽക്കുന്ന അവസ്ഥയുണ്ട്, സ്ത്രീകൾക്ക് സെറ്റിൽ വലിയ അവഗണന നേരിടേണ്ടി വരുന്നുണ്ട്, പല സ്ത്രീ നിർമ്മാതാക്കൾക്കും മെന്റെൽ ഹരാസ്മെൻറ് ഉണ്ടാകുന്നുണ്ട്, പരാതികളിൽ കൃത്യമായ അന്വേഷണം നടക്കണം എന്നിങ്ങനെ സാന്ദ്രയുടെ പരാതികളുടെ ഏകദേശരൂപം കഴിഞ്ഞ കുറെ ദിവസങ്ങളായി മാധ്യമങ്ങളിൽ നിന്നുതന്നെ ഞങ്ങളും മനസിലാക്കുന്നു. ഒരു പരാതി ഉന്നയിച്ച അതിജീവിത എന്ന നിലയിൽ സാന്ദ്രയ്ക്ക് സഹായം ഉറപ്പാക്കുന്നതിന് പകരം അവരെ സംഘടനയിൽ നിന്ന് ഒഴിവാക്കിയതിലൂടെ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ ഹേമകമ്മറ്റി റിപ്പോർട്ടിൽ സൂചിപ്പിച്ചിരിക്കുന്ന സ്ത്രീ-വിരുദ്ധ അവസ്ഥയിലേക്ക് സ്വന്തം സംഘടനയെ എത്തിച്ചിരിക്കുകയല്ലേ?

പോലീസ് കേസിന്റെ പശ്ചാത്തലത്തിൽ സംഘടനാ ഭാരവാഹികൾ ഔദ്യോഗിക ചുമതലകളിൽ നിന്നൊഴിഞ്ഞ് തുടർനടപടികൾ നേരിടേണ്ടതുണ്ടല്ലോ എന്ന് WCC ഇവിടെ അഭിപ്രായപ്പെട്ടിരുന്നു. സിനിമ വ്യവസായ മേഖലയിൽ സുതാര്യതയും ഉത്തരവാദിത്തവുമുള്ള കാര്യക്ഷമമായ നേതൃത്വം ജനാധിപത്യമര്യാദകളോടെ നിലനിൽക്കേണ്ടത് മലയാളസിനിമയുടെ ആരോഗ്യത്തിന് അത്യാവശ്യമാണ് എന്ന തിരിച്ചറിവ് ഹേമകമ്മറ്റി റിപ്പോർട്ടിന് ശേഷവും സ്വയം `തൊഴിൽ ദാതാക്കളെ’ന്ന് വിശേഷിപ്പിക്കുന്ന സംഘടനാ നേതൃത്വത്തിന് ഉണ്ടാകുന്നില്ലെങ്കിൽ ഇരിക്കുന്ന കൊമ്പ് മുറിക്കുന്ന യുക്തിയിലേക്കാണോ ഇവർ സംഘടനയെയും വ്യവസായത്തെയും എത്തിക്കുന്നതെന്ന സംശയം ബലപ്പെടുന്നു. അധികാര സംവിധാനങ്ങൾ പരാതിക്കാരെ എങ്ങനെ വിലക്കുകയോ പുറത്താക്കുകയോ ചെയ്യുന്നു എന്നതിനെക്കുറിച്ച് ഹേമകമ്മറ്റി റിപ്പോർട്ട് വ്യക്തമായി പറയുന്നു. നിർമ്മാതാക്കളുടെ സംഘടനയിലെ ഏറ്റവും പുതിയ സംഭവവികാസങ്ങൾ നിശബ്ദതയുടെ സംസ്കാരത്തെ ഉയർത്തിപ്പിടിക്കുന്ന അധികാര ഘടനകളുടെ പ്രവർത്തനങ്ങളെ വീണ്ടും വ്യക്തമാക്കുന്നു.

അതേസമയം, നിയമനടപടിക്ക് ഒരുങ്ങി പ്രൊഡ്യൂസേഴസ് അസോസിയേഷനെതിരെ പോരാടാനാണ് സാന്ദ്ര തോമസിന്റെ നീക്കം.സംഘടനയിൽ നിന്ന് പുറത്താക്കിയ നടപടി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്ന് സാന്ദ്ര തോമസ് ട്വൻ്റി ഫോറിനോട് പറഞ്ഞു.പരാതി ഉന്നയിക്കുന്നവരെ നിശബ്ദമാക്കാനാണ് പ്രൊഡ്യൂസേഴസ് അസോസിയേഷൻ നീക്കമെന്ന് സാന്ദ്ര തോമസ് വ്യക്തമാക്കി.

അസോസിയേഷൻ ഭാരവാഹികളിൽ നിന്ന് നേരിട്ട ലൈംഗിക അധിക്ഷേപത്തിൽ പരാതി കൊടുത്തത് തന്നെയാണ് അസോസിയേഷൻ നടപടിക്ക് കാരണമെന്ന് സാന്ദ്ര തോമസ് ആവർത്തിച്ചു.ഉന്നയിച്ചത് എല്ലാ നിർമാതാക്കളും നേരിടുന്ന പ്രശ്‌നമായിരുന്നുവെന്നും സാന്ദ്ര തോമസ് പറഞ്ഞു.

Leave a comment

Your email address will not be published. Required fields are marked *