April 16, 2025
  • April 16, 2025
Breaking News
  • Home
  • Uncategorized
  • യുവതി ജീവനൊടുക്കിയ കേസ്: ആത്മഹത്യ പ്രേരണ കേസ് റദ്ദ് ചെയ്യണമെന്ന ഹരജി ഹൈക്കോടതി തള്ളി, മുന്ന് ദിവസത്തിനകം വിചാരണ നടപടികൾ തുടങ്ങണം

യുവതി ജീവനൊടുക്കിയ കേസ്: ആത്മഹത്യ പ്രേരണ കേസ് റദ്ദ് ചെയ്യണമെന്ന ഹരജി ഹൈക്കോടതി തള്ളി, മുന്ന് ദിവസത്തിനകം വിചാരണ നടപടികൾ തുടങ്ങണം

By on November 7, 2024 0 147 Views
Share

Kerala High Court : Latest News, Videos and Photos on Kerala High Court -  India.Com News

തലശ്ശേരി:ഭർതൃ വീട്ടിലെ പീഡനത്തെ തുടർന്ന് യുവതി ജീവനൊടുക്കിയ സംഭവത്തിൽ ആത്മഹത്യ പ്രേരണ കേസ് റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട്
പ്രതി നൽകിയ ഹരജി ഹൈക്കോടതി തള്ളി. കേസിൽ മൂന്ന് ദിവസത്തിനകം വിചാരണക്കുള്ള നടപടികൾ പൂർത്തിയാക്കണമെന്നും ജസ്റ്റിസ് എ. ബദറുദ്ദീൻ ഹരജി തള്ളിക്കൊണ്ടുള്ള വിധി ന്യായത്തിൽ ഉത്തരവിട്ടു. കണ്ണൂർ മാളിക പറമ്പ് കണ്ടത്തിൽ വീട്ടിൽ ധനുഷ (22) തൂങ്ങി മരിച്ച കേസിലാണ് ഹൈക്കോടതിയുടെ വിധി.

2018 ആഗസ്റ്റ് അറിനാണ് ധനുഷയെ ഭർതൃഗൃഹത്തിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത്. കേസിലെ ഒന്നാം പ്രതിയും ധനുഷയുടെ ഭർതൃ സഹോദരിയുമായ മുഴപ്പിലങ്ങാട് മഠം ബീച്ച് റോഡിൽ ശ്രേയസിൽ ഷാനി
കേസ് റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹരജിയാണ് ഹൈക്കോടതി തള്ളിയത്. ധനുഷയുടെ മാതാവ് സുധ അഡ്വ. വി. ആർ നാസർ, അഡ്വ.എം. സോണിയ എന്നിവർ മുഖാന്തിരം ഈ കേസിൽ കക്ഷി ചേർന്നിരുന്നു.

ഒരോ മനുഷ്യരുടേയും മനോ നില വ്യത്യസ്തമായിരിക്കുമെന്നും സാഹചര്യങ്ങളാണ് വിലയിരുത്തേണ്ടതെന്നും മുന്ന് ദിവസത്തിനകം വിചാരണ നടപടികൾ തുടങ്ങണമെന്നും ഉത്തരവിൽ ഹൈക്കോടതി പറഞ്ഞു.

തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയുടെ പരിഗണനയിലുള്ള ഈ കേസിൽ ഹരജിക്കാരി ഷാനി ഉൾപ്പെടെ നാല് പ്രതികളാണുള്ളത്. ധനുഷ ജീവനൊടുക്കുന്നതിൻ്റെ തലേ ദിവസം ഭർതൃഗൃഹത്തിൽ ധനുഷ മാനസീക പീഡനത്തിനിരയായതായി പോലീസ് അന്വഷണത്തിൽ കണ്ടെത്തിയിരുന്നു. ധനുഷയുടെ ഭർത്താവ് സൗദിയിലാണുള്ളത്.

പയ്യന്നൂരിലെ കരാറുകാരൻ ജീവനൊടുക്കിയ മറ്റൊരു കേസിൽ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തിയ കേസ് കഴിഞ്ഞ ദിവസം ഹൈക്കോടതി റദ്ദ് ചെയ്തിരുന്നു. ജസ്റ്റിസ് പി.വി കുത്തി കൃഷ്ണനാണ് പയ്യന്നൂർ സെഷൻസ് കോടതിയുടെ പരിഗണനയിലുള്ള ആത്മഹത്യ പ്രേരണ കേസ് റദ്ദ് ചെയ്തത്. സി പി എം പ്രവർത്തകനായ തെക്കി ബസാറിലെ പോത്തിക്ക രൂപേഷ്, കുറ്റ്യാട്ടൂർ കോർമ്പത്ത് സുജേഷ് എന്നിവർ പ്രതികളായ കേസാണ് ജസ്റ്റിസ് പി.വി കുഞ്ഞികൃഷ്ണൻ റദ്ദ് ചെയ്തത്. കരാറുകാരനായ ബിജു എം ജോസ്ഥായിരുന്നു ജീവനൊടുക്കിയത്.

.ധനുഷയുടെ മാതാവ് സുധക്ക് വേണ്ടി അഡ്വ.വി. ആർ. നാസർ, അഡ്വ.സോണിയ. എം, അഡ്വ. ഹസീന എ.എ എന്നവർ ഹാജരായി

Leave a comment

Your email address will not be published. Required fields are marked *