April 16, 2025
  • April 16, 2025
Breaking News
  • Home
  • Uncategorized
  • പതിനെട്ടാംപടിയില്‍ ഇക്കുറി അനുഭവസ്ഥരായ പൊലീസുകാര്‍ മാത്രം; വി എന്‍ വാസവന്‍

പതിനെട്ടാംപടിയില്‍ ഇക്കുറി അനുഭവസ്ഥരായ പൊലീസുകാര്‍ മാത്രം; വി എന്‍ വാസവന്‍

By on November 15, 2024 0 69 Views
Share

പത്തനംതിട്ട: പതിനെട്ടാംപടിയില്‍ ഇക്കുറി അനുഭവസ്ഥരായ പൊലീസുകാര്‍ മാത്രമേ ഡ്യൂട്ടിക്കുണ്ടാവുകയുള്ളൂവെന്ന്
ദേവസ്വം വകുപ്പ് മന്ത്രി വി എന്‍ വാസവന്‍. പമ്പയില്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്നും ഗസ്റ്റ് ഹൗസുകള്‍ നവീകരിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടറിനോട് വി എന്‍ വാസവന്‍ പറഞ്ഞു. തിരക്ക് പ്രതീക്ഷിച്ച് പുതിയ ക്രമീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്.

ഒരു ഭക്തന്‍ പോലും ദര്‍ശനം ലഭിക്കാതെ തിരിച്ച് പോകേണ്ട സാഹചര്യം ഉണ്ടാകില്ലെന്നും തീര്‍ത്ഥാടകര്‍ക്ക് ഒരു തരത്തിലുള്ള വിഷമവും ഉണ്ടാകില്ലെന്നും വാസവന്‍ പറഞ്ഞു. നാളെ മുതല്‍ മണ്ഡലകാലം തുടങ്ങുകയാണ്. മകര വിളക്ക് വരെ ശബരിമല തീര്‍ത്ഥാടനത്തിന്റെ തിരക്കേറിയ നാളുകളാണ് വരാന്‍ പോകുന്നത്.

 

Leave a comment

Your email address will not be published. Required fields are marked *