April 16, 2025
  • April 16, 2025
Breaking News
  • Home
  • Uncategorized
  • വേലിയിൽ കിടക്കുന്ന പാമ്പിനെ എടുത്ത് യുഡിഎഫ് തോളത്ത് വെച്ചു; സന്ദീപ് വാര്യർക്കെതിരെ സി കൃഷ്ണകുമാർ

വേലിയിൽ കിടക്കുന്ന പാമ്പിനെ എടുത്ത് യുഡിഎഫ് തോളത്ത് വെച്ചു; സന്ദീപ് വാര്യർക്കെതിരെ സി കൃഷ്ണകുമാർ

By on November 19, 2024 0 39 Views
Share

sandeep

ബിജെപി വിട്ട് കോൺഗ്രസിൽ ചേർന്ന സന്ദീപ് വാര്യർക്കെതിരെ പാലക്കാട് എൻഡിഎ സ്ഥാനാർത്ഥി സി കൃഷ്ണകുമാർ. വേലിയിൽ കിടക്കുന്ന പാമ്പിനെ എടുത്ത് യുഡിഎഫ് തോളത്ത് വെച്ചിരിക്കുകയാണ്. കനത്ത തിരിച്ചടി യുഡിഎഫ് നേരിടും. യുഡിഎഫിന്റെ പരമ്പരാഗത വോട്ടുകൾ പോലും പാലക്കാട് ചോരും.എല്ലാ ആളുകളെയും എടുക്കുന്നതിനു മുൻപ് അവരെക്കുറിച്ച് ജനങ്ങളുടെ മനസ്സിൽ എങ്ങനെയാണെന്ന ബോധ്യം വേണമെന്നും സി കൃഷ്ണകുമാർ ആരോപിച്ചു.

എൽഡിഎഫിന്റെ പത്ര പരസ്യത്തിലൂടെ ന്യൂനപക്ഷ വോട്ടുകൾ നേടാനാണ് സിപിഐഎം ശ്രമിക്കുന്നത്. എന്നാൽ ഇത് യുഡിഎഫിന് തിരിച്ചടിയാകുമെന്നും സി കൃഷ്ണകുമാർ വ്യക്തമാക്കി. അതേസമയം, സന്ദീപ് വാരിയരുടെ പാണക്കാട് സന്ദർശനം മുസ്ലിം ലീഗിന് തടയാമായിരുന്നുവെന്ന് മന്ത്രി മുഹമ്മദ് റിയാസ് ആരോപിച്ചിരുന്നു. വർഗീയ ധ്രുവീകരണം സൃഷ്ടിക്കാനുള്ള ബിജെപി ശ്രമങ്ങൾക്ക് സഹായകരമാണ് പാണക്കാട്ടെ സന്ദർശനമെന്ന് മന്ത്രി ട്വന്റി ഫോറിനോട് വ്യക്തമാക്കി. ആർഎസ്എസിന്റെ ദീർഘകാല അജണ്ടകൾക്ക് സഹായകമാകുന്നതാണ് പണിയാണ് ലീഗ് എടുക്കുന്നത്. വിഷം തുപ്പുന്ന പ്രസംഗം നടത്തിയ വ്യക്തിക്ക് വിശുദ്ധിയുടെ സർട്ടിഫിക്കറ്റ് നൽകുന്ന കേന്ദ്രമാക്കി മാറ്റാനുള്ള ശ്രമമാണ് നടന്നതെന്ന് അദ്ദേഹം വിമർശിച്ചു.

Leave a comment

Your email address will not be published. Required fields are marked *