April 16, 2025
  • April 16, 2025
Breaking News
  • Home
  • Uncategorized
  • സന്തോഷ് ട്രോഫി: പ്രാഥമിക റൗണ്ടില്‍ കേരളം റെയില്‍വേസിനെതിരെ നാളെ ഇറങ്ങുന്നു

സന്തോഷ് ട്രോഫി: പ്രാഥമിക റൗണ്ടില്‍ കേരളം റെയില്‍വേസിനെതിരെ നാളെ ഇറങ്ങുന്നു

By on November 19, 2024 0 65 Views
Share

santosh-trophy Kerala Team

സന്തോഷ് ട്രോഫി ടൂര്‍ണമെന്റിന്റെ പ്രാഥമിക റൗണ്ട് മത്സരങ്ങള്‍ക്കായി കേരളം നാളെ ഇറങ്ങും. പുതുച്ചേരി, ലക്ഷ്വദ്വീപ്, റെയില്‍വേസ് എന്നീ ടീമുകള്‍ അടങ്ങുന്ന ഗ്രൂപ്പ് എച്ചിലെ മത്സരങ്ങള്‍ എല്ലാം കോഴിക്കോട് നഗരത്തിലെ ഇഎംഎസ് സ്‌റ്റേഡയത്തിലാണ്. 15 പുതുമുഖ താരങ്ങളും ഏഴ് സീനിയര്‍ താരങ്ങളുമടക്കം കേരള സ്‌ക്വാഡ് ശ്കതമാണ്. ഏത് ടീമിനും ഭീഷണിയായി മാറാന്‍ കഴിയുന്ന മികച്ച മുന്നേറ്റ നിരയുണ്ടെന്നാണ് ടീം മാനേജ്‌മെന്റിന്റെ അവകാശവാദം. ഇത്തവണ പരിക്ക് മൂലമുള്ള ഭീഷണി ടീം കേരളക്ക് ഇല്ല. ഗ്രൂപ്പ് എച്ചിലെ ശക്തരായ എതിരാളികള്‍ റെയില്‍വേസ് മാത്രമാണെന്നാണ് ഇതുവരെയുള്ള കണക്ക് കൂട്ടല്‍. ഈ ഗ്രൂപ്പില്‍ ലക്ഷദ്വീപും പുതുച്ചേരിയും ആണ് കേരളത്തിന്റെ എതിരാളികള്‍. 20ന് ഉച്ചക്ക് 12 മണിക്കാണ് റെയില്‍വേസുമായുള്ള മത്സരം.

പ്രതീക്ഷ നല്‍കുന്ന നിരവധി താരങ്ങള്‍ ഇത്തവണയും കേരള ടീമിലുണ്ട്. ഈ മാസം 22ന് ലക്ഷദ്വീപുമായും 24ന് പുതുച്ചേരിയുമായും കേരളം ഏറ്റുമുട്ടും. ഗ്രൂപ്പ് ചാമ്പ്യന്മാര്‍ ആകുന്ന ടീമിന് അവസാന റൗണ്ടിലേക്ക് എത്താം. അടുത്ത മാസം ഹൈദരാബാദിലാണ് ഫൈനല്‍ റൗണ്ട് മത്സരങ്ങള്‍. രാജ്യത്തെ വിവിധ സോണുകളില്‍ നിന്ന് യോഗ്യത നേടിയ 12 ടീമുകള്‍ ഫൈനല്‍ റൗണ്ടില്‍ മാറ്റുരക്കും. 2022-ലാണ് കേരളം അവസാനമായി സന്തോഷ് ട്രോഫി കിരീട് ചൂടിയത്. സ്വന്തം മണ്ണിലായിരുന്നു കേരളത്തിന്റെ കിരീടനേട്ടം. ഇതുവരെ 15 തവണ കേരളം ഫൈനല്‍ കളിച്ചിട്ടുണ്ട്. ഇതില്‍ ഏഴുതവണ കിരീടം ചൂടി. പ്രാഥമിക റൗണ്ടിലെ ആദ്യമത്സരം കടുത്തതായിരിക്കുമെങ്കിലും വിജയ പ്രതീക്ഷയിലാണ് ടീം കേരള.

Leave a comment

Your email address will not be published. Required fields are marked *