April 16, 2025
  • April 16, 2025
Breaking News
  • Home
  • Uncategorized
  • ‘ക്രമക്കേട് നടത്തിയാൽ കർശന നടപടി ഉറപ്പ്’; വ്യാജ, ഇരട്ട വോട്ട് വിഷയത്തിൽ മുന്നറിയിപ്പുമായി പാലക്കാട് കളക്ടർ

‘ക്രമക്കേട് നടത്തിയാൽ കർശന നടപടി ഉറപ്പ്’; വ്യാജ, ഇരട്ട വോട്ട് വിഷയത്തിൽ മുന്നറിയിപ്പുമായി പാലക്കാട് കളക്ടർ

By on November 19, 2024 0 32 Views
Share

പാലക്കാട്: പാലക്കാട് നിയമസഭാ ഉപതിരഞ്ഞെടുപ്പിന്റെ പോളിങ് തയ്യാറെടുപ്പുകൾ അവസാന ലാപ്പിൽ. വോട്ടിംഗ് സാമഗ്രഹികളുടെ വിതരണം ഗവണ്മെന്റ് വിക്ടോറിയ കോളേജിൽ പുരോഗമിക്കുന്നു. 180 ബൂത്തുകളിലേക്കും നാല് ഓക്സിലറി ബൂത്തുകളിലേക്കുമുള്ള പോളിംഗ് സാമഗ്രഹികളാണ് വിതരണം ചെയ്യുന്നത്. 18 കൗണ്ടറുകളിലായാണ് പോളിംഗ് സാമഗ്രികളുടെ വിതരണം നടക്കുന്നത്.

വോട്ടിംഗ് യന്ത്രത്തിനൊപ്പം ASD പട്ടികയും പോളിങ് ഉദ്യോഗസ്ഥർക്ക് വിതരണം ചെയ്യും. കള്ളവോട്ടും വ്യാജവോട്ടും വ്യാപകമായി കണ്ടെത്തിയ റിപ്പോർട്ടർ വാർത്തയെ തുടർന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷനും ജില്ലാ ഭരണകൂടവും ASD പട്ടിക തയ്യാറാക്കിയത്. ASD പട്ടികയിൽ തിരഞ്ഞെടുപ്പ് അട്ടിമറിക്കുമെന്ന് തോന്നിയ കുറച്ച് വ്യക്തികളുടെ പേര് ഉണ്ടെന്നും അവർ വോട്ട് ചെയ്യാൻ വരുമ്പോൾ കൃത്യമായ സത്യവ്ബാങ്മൂലം ഉണ്ടായിരിക്കണമെന്നും പാലക്കാട് ജില്ലാ കളക്ടർ ചിത്ര ഐഎഎസ് റിപ്പോർട്ടറിനോട് പറഞ്ഞു. എന്തെങ്കിലും ക്രമക്കേട് ഉണ്ടായാൽ, അത് ചെയ്തവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും കളക്ടർ മുന്നറിയിപ്പ് നൽകി.

Leave a comment

Your email address will not be published. Required fields are marked *