April 29, 2025
  • April 29, 2025
Breaking News
  • Home
  • Uncategorized
  • മെസിയുടെ വരവ് കേരളത്തിൽ ആവേശം തീർക്കും, അടുത്ത് നിന്ന് കാണാൻ കഴിഞ്ഞാൽ ഭാഗ്യം; പന്ന്യൻ രവീന്ദ്രൻ

മെസിയുടെ വരവ് കേരളത്തിൽ ആവേശം തീർക്കും, അടുത്ത് നിന്ന് കാണാൻ കഴിഞ്ഞാൽ ഭാഗ്യം; പന്ന്യൻ രവീന്ദ്രൻ

By on November 20, 2024 0 74 Views
Share

pannyan

ലയണൽ മെസിയും സംഘവും കേരളത്തിൽ എത്തുമ്പോൾ അത് കേരളത്തിലെ ഫുട്‍ബോൾ ആരാധകർക്ക് നൽകുന്ന ആത്മവിശ്വാസം വളരെ വലുതാണെന്ന് സിപിഐ നേതാവ് പന്ന്യൻ രവീന്ദ്രൻ. മെസി ലോകത്തിലെ ഏറ്റവും മികച്ച ഫുട്‍ബോൾ താരമാണ്, അദ്ദേഹത്തെ മറികടക്കാൻ ഇതുവരെ ആരും വന്നിട്ടില്ല. ഏത് സമയത്തും ഏത് ടീമിനും മെസി എന്ന കളിക്കാരൻ കൂടെയുണ്ടായാൽ അതൊരു ആത്മവിശ്വാസമാണ്. അതുതന്നെയാണ് ഒരു കളിക്കാരന് വേണ്ട ഏറ്റവും പ്രധാനപ്പെട്ട കാര്യം പന്ന്യൻ രവീന്ദ്രൻ ട്വന്റി ഫോറിനോട് പറഞ്ഞു.

മെസിയുടെ ഓരോ കിക്കും അദ്ദേഹത്തിന്റെ ഓരോ ഷോർട്ടും നമ്മുടെയൊക്കെ മനസുകളിൽ എന്നും ഉണ്ടാകും. അത്ര കണിശതയോടുകൂടി ഓരോ കിക്കും ചെയ്യുന്ന ഒരു കളിക്കാരൻ ലോകചരിത്രത്തിൽ ഇല്ല. അർജന്റീനിയൻ ടീമിന് അദ്ദേഹം ഒരിക്കലും മറക്കാൻ കഴിയാത്ത കളിക്കാരനാണ്. ജനകീയ കായിക വിനോദമേഖലയായ ഫുട്‍ബോളിന് മെസി ഈ നൂറ്റാണ്ട് കണ്ട ഏറ്റവും വലിയ കളിക്കാരൻ തന്നെയാണ്, അവർ കേരളത്തിൽ വരുന്നുവെന്ന് പറയുമ്പോ അത് കേരളീയർക്ക് ആവേശമാണ് നല്കുന്നതെന്നും മെസിയെ അടുത്ത് നിന്ന് കാണാൻ കഴിഞ്ഞാൽ ഭാഗ്യം അതിനപ്പുറം ഒന്നും ആഗ്രഹിക്കുന്നില്ല പന്ന്യൻ രവീന്ദ്രൻ കൂട്ടിച്ചേർത്തു.

Leave a comment

Your email address will not be published. Required fields are marked *