April 16, 2025
  • April 16, 2025
Breaking News
  • Home
  • Uncategorized
  • പ്രണയം നിരസിച്ചു; യുവതിയെ അടിച്ചും തൊഴിച്ചും ക്രൂരമായി മർദ്ദിച്ച് യുവാവ്

പ്രണയം നിരസിച്ചു; യുവതിയെ അടിച്ചും തൊഴിച്ചും ക്രൂരമായി മർദ്ദിച്ച് യുവാവ്

By on November 22, 2024 0 58 Views
Share

മധുര: പ്രണയബന്ധം നിരസിച്ചതിനെത്തുടർന്ന് യുവതിയെ ക്രൂരമായി മർദ്ദിച്ച് യുവാവ്. മധുര ഒത്തക്കടയിലെ ഫോട്ടോസ്റ്റാറ്റ് കടയിൽ ജോലി ചെയ്യുന്ന ലാവണ്യയ്ക്കാണ് മർദ്ദനമേറ്റത്. സിദ്ദിഖ് രാജ (25) എന്ന യുവാവാണ് ലാവണ്യയെ ക്രൂരമായി മർദിച്ചത്. തുടർച്ചയായി അടിക്കുകയും താഴെ വീണപ്പോൾ പെൺകുട്ടിയെ ഇയാൾ ചവിട്ടുകയും ചെയ്തു.

സമീപത്തുണ്ടായിരുന്നവർ ചേർന്നാണ് സിദ്ദിഖ് രാജയെ പിടിച്ചുമാറ്റിയത്. ആക്രമണത്തെത്തുടർന്ന് ലാവണ്യ അബോധാവസ്ഥയിലായിരുന്നു. യുവതിയെ രാജാജി സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൻ്റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഇരുവരും അയൽവാസികളാണ്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

കഴിഞ്ഞ ദിവസം വാഹാഭ്യർത്ഥന നിരസിച്ചതിന്റെ പേരിൽ തഞ്ചാവൂരിൽ സ്‌കൂൾ അധ്യാപികയായ യുവതിയെ യുവാവ് കഴുത്തറുത്ത് കൊലപ്പെടുത്തിയിരുന്നു. തഞ്ചാവൂരിലെ മല്ലിപ്പട്ടണം സർക്കാർ സ്കൂൾ അധ്യാപികയായ രമണിയാണ് കൊല്ലപ്പെട്ടത്. പ്രതി മധൻകുമാർ അറസ്റ്റിലായിരുന്നു. വിവാഹാഭ്യർത്ഥന നിരസിച്ചതിന്റെ പ്രതികാരമെന്നാണ് പ്രതി നൽകിയ മൊഴി.

Leave a comment

Your email address will not be published. Required fields are marked *